മെമു സര്‍വ്വീസ് ജനകീയ ഇടപെടലുകളുടെ വിജയം-ജനകീയ കൂട്ടായ്മ

നീലേശ്വരം: കണ്ണൂര്‍-മംഗലാപുരം മെമു ട്രെയിന്‍ സര്‍വീസ് ആരംഭിക്കാനുള്ള റയില്‍വെയുടെ തീരുമാനത്തെ നീലേശ്വരം റെയില്‍വെ വികസന ജനകീയ കൂട്ടായ്മ സ്വാഗതം ചെയ്തു. ജനകീയ ഇടപെടലുകളുടെ ഫലമാണ് മെമു സര്‍വീസ് അനുവദിച്ചു കിട്ടിയതെന്ന് ജനകീയ കൂട്ടായ്മ യോഗം അഭിപ്രായപ്പെട്ടു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി., ദക്ഷിണ റെയില്‍ ജനറല്‍ മാനേജര്‍, കേന്ദ്ര റെയില്‍വെ പാസഞ്ചേഴ്‌സ് അമ്ന്റ്‌റീസ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. കൃഷ്ണദാസ് എന്നിവര്‍ക്ക് ജനകീയ കൂട്ടായ്മ ഭാരവാഹികള്‍ നിവേദനം നല്‍കിയിരുന്നു. മെമു സര്‍വ്വീസില്‍ അനുവദിക്കുന്നതില്‍ കാസര്‍കോട് ജില്ലയോടുള്ള അവഗണനയ്‌ക്കെതിരെ നീലേശ്വരം റെയില്‍വെ […]

നീലേശ്വരം: കണ്ണൂര്‍-മംഗലാപുരം മെമു ട്രെയിന്‍ സര്‍വീസ് ആരംഭിക്കാനുള്ള റയില്‍വെയുടെ തീരുമാനത്തെ നീലേശ്വരം റെയില്‍വെ വികസന ജനകീയ കൂട്ടായ്മ സ്വാഗതം ചെയ്തു. ജനകീയ ഇടപെടലുകളുടെ ഫലമാണ് മെമു സര്‍വീസ് അനുവദിച്ചു കിട്ടിയതെന്ന് ജനകീയ കൂട്ടായ്മ യോഗം അഭിപ്രായപ്പെട്ടു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി., ദക്ഷിണ റെയില്‍ ജനറല്‍ മാനേജര്‍, കേന്ദ്ര റെയില്‍വെ പാസഞ്ചേഴ്‌സ് അമ്ന്റ്‌റീസ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. കൃഷ്ണദാസ് എന്നിവര്‍ക്ക് ജനകീയ കൂട്ടായ്മ ഭാരവാഹികള്‍ നിവേദനം നല്‍കിയിരുന്നു. മെമു സര്‍വ്വീസില്‍ അനുവദിക്കുന്നതില്‍ കാസര്‍കോട് ജില്ലയോടുള്ള അവഗണനയ്‌ക്കെതിരെ നീലേശ്വരം റെയില്‍വെ വികസന ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ സാമൂഹ്യ-സാംസ്‌കാരിക സംഘടകളുടെ സഹകരണത്തോടെ ജനകീയ കണ്‍വെന്‍ഷന്‍, മെമു മണല്‍ ശില്‍പ നിര്‍മ്മാണം, മനുഷ്യ മെമു, ബൈക്ക് റാലി, സമൂഹ ചിത്രരചന, മിഡില്‍ ബര്‍ത്ത് എന്ന പേരില്‍ കവിയരങ്ങ് തുടങ്ങിയ നിരവധി സമര-പ്രതിഷേധ-പ്രചരണ പരിപാടികള്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് സംഘടിപ്പിച്ചിരുന്നു.

മെമു സര്‍വീസ് നടത്തുന്നതിനു പുറമെ മെമു യാര്‍ഡ് ഉള്‍പ്പെടെയുള്ള പശ്ചാത്തല സൗകര്യം കാസര്‍കോട് ജില്ലയിലെ നീലേശ്വരം, കുമ്പള സ്റ്റേഷനുകളില്‍ ലഭ്യമാണ്. മംഗലാപുരവും കണ്ണൂരും സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുമ്പോള്‍ റെയില്‍വെയുടെ അധീനതയില്‍ ഏക്കര്‍ കണക്കിന് ഭൂമിയാണ് നീലേശ്വരത്തും കുമ്പളയിലും ഉള്ളത്. സ്ലീപ്പര്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട് നിര്‍മ്മിച്ച നീലേശ്വരത്തെ റെയില്‍വെ പാതകള്‍ ഉപയോഗിച്ചോ പുതിയ പാതകള്‍ നിര്‍മ്മിച്ചോ നീലേശ്വരം-മംഗലാപുരം, നീലേശ്വരം-കണ്ണൂര്‍ മെമു ചെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ സാധ്യതകളേറെയാണ്. ലഭ്യമായ സൗകര്യങ്ങള്‍ ഉപയോഗിച്ചു കൊണ്ട് മെമു ഷട്ടില്‍ സര്‍വീസ് ആരംഭിച്ച് കാസര്‍കോട് ജില്ലയുടെ റെയില്‍വെ വികസനത്തിന് ഇന്ത്യന്‍ റെയില്‍വെ അധികൃതര്‍ തയ്യാറാകണമെന്ന് ജനകീയ കൂട്ടായ്മ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
പ്രസിഡണ്ട് നന്ദകുമാര്‍ കോറോത്ത് അധ്യക്ഷത വഹിച്ചു. സേതു ബങ്കളം, ടോംസണ്‍ ടോം, ഗോപിനാഥന്‍ മുതിരക്കാല്‍, എ.വി. പത്മനാഭന്‍, എ. വിനോദ് കുമാര്‍, സി.വി. സുരേഷ് ബാബു, കെ.വിദ്യ നായര്‍, മനോജ് പള്ളിക്കര, ടി.ഇ. സുധാമണി, പ്രഭന്‍ നീലേശ്വരം, ഷീജ ഇ. നായര്‍ എന്നിവര്‍ സംസാരിച്ചു. ജനകീയ കൂട്ടായ്മ സെക്രട്ടറി കെ.വി.സുനില്‍ രാജ് സ്വാഗതവും വൈസ് പ്രസിഡന്റ് കെ.വി. പ്രിയേഷ് കുമാര്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it