കണ്ണൂര്‍-മംഗളൂരു റൂട്ടില്‍ മെമു സര്‍വ്വീസ് തുടങ്ങണം -സി.പി.എം

കാസര്‍കോട്: കണ്ണൂര്‍-മംഗളൂരു റൂട്ടില്‍ മെമു സര്‍വീസ് തുടങ്ങണമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. കോവിഡ് സാഹചര്യത്തില്‍ നിര്‍ത്തലാക്കിയ ട്രെയിനുകളൊന്നും ഇതുവരെ റെയില്‍വെ പുനഃസ്ഥാപിച്ചിട്ടില്ല. ഓടിക്കൊണ്ടിരിക്കുന്ന പാസഞ്ചര്‍ ട്രെയിനുകളടക്കം കോവിഡ് സ്‌പെഷ്യലായാണ് സര്‍വീസ് നടത്തുന്നത്. മുന്‍കൂര്‍ ടിക്കറ്റ് ബുക്ക് ചെയ്യാതെ ഈ ട്രെയിനുകളില്‍ യാത്രചെയ്യാനാവുന്നില്ല. അതിനാല്‍ നിത്യയാത്രക്കാര്‍ ബുദ്ധിമുട്ടുകയാണ്. ജില്ലയുടെ പലഭാഗങ്ങളില്‍ നിന്ന് പഠനത്തിനും ജോലിക്കും ചികിത്സക്കുമായി നുറുകണക്കിനാളുകളാണ് മംഗളൂരുവിലും കണ്ണൂരിലും പോകുന്നത്. മറ്റു ജില്ലകളില്‍ നിന്ന് ഉദ്യോഗസ്ഥരടക്കം നിരവധിപേര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലും ജോലി ചെയ്യുന്നു. […]

കാസര്‍കോട്: കണ്ണൂര്‍-മംഗളൂരു റൂട്ടില്‍ മെമു സര്‍വീസ് തുടങ്ങണമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. കോവിഡ് സാഹചര്യത്തില്‍ നിര്‍ത്തലാക്കിയ ട്രെയിനുകളൊന്നും ഇതുവരെ റെയില്‍വെ പുനഃസ്ഥാപിച്ചിട്ടില്ല. ഓടിക്കൊണ്ടിരിക്കുന്ന പാസഞ്ചര്‍ ട്രെയിനുകളടക്കം കോവിഡ് സ്‌പെഷ്യലായാണ് സര്‍വീസ് നടത്തുന്നത്. മുന്‍കൂര്‍ ടിക്കറ്റ് ബുക്ക് ചെയ്യാതെ ഈ ട്രെയിനുകളില്‍ യാത്രചെയ്യാനാവുന്നില്ല. അതിനാല്‍ നിത്യയാത്രക്കാര്‍ ബുദ്ധിമുട്ടുകയാണ്.
ജില്ലയുടെ പലഭാഗങ്ങളില്‍ നിന്ന് പഠനത്തിനും ജോലിക്കും ചികിത്സക്കുമായി നുറുകണക്കിനാളുകളാണ് മംഗളൂരുവിലും കണ്ണൂരിലും പോകുന്നത്. മറ്റു ജില്ലകളില്‍ നിന്ന് ഉദ്യോഗസ്ഥരടക്കം നിരവധിപേര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലും ജോലി ചെയ്യുന്നു.
യാത്രാ സൗകര്യമില്ലാത്തതിനാല്‍ എല്ലാവരും പ്രയാസത്തിലാണ്. സ്ഥിരം യാത്രക്കാര്‍ക്ക് സീസണ്‍ ടിക്കറ്റ് അനുവദിക്കാന്‍ റെയില്‍വെ തീരുമാനിച്ചുവെങ്കിലും കണ്ണൂര്‍– മംഗളൂരു ഭാഗത്ത് യാത്രാട്രെയിനില്ല എന്നതാണ് വസ്തുത. ഈ സാഹചര്യത്തില്‍ ഷൊര്‍ണൂരില്‍ നിന്ന് കണ്ണൂരിലേക്ക് സര്‍വീസ് ആരംഭിച്ച മെമു മംഗളൂരുവരെ നീട്ടണം-ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

Related Articles
Next Story
Share it