മെമു സര്‍വ്വീസ്: നീലേശ്വരത്ത് സ്വീകരണം നല്‍കി

നീലേശ്വരം: കണ്ണൂര്‍-മംഗലാപുരം മെമു ട്രെയിന്‍ സര്‍വീസീന് നീലേശ്വരം റെയില്‍വെ വികസന ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ആവേശോജ്ജലമായ സ്വീകരണം നല്‍കി. മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും സെല്‍ഫി എടുത്തും ആഘോഷയാത്ര നടത്തിയും മെമുവിന്റെ കന്നിയാത്ര ആഘോഷിച്ചു. ജനകീയ കൂട്ടായ്മ പ്രസിഡണ്ട് നന്ദകുമാര്‍ കോറോത്ത്, സെക്രട്ടറി കെ.വി.സുനില്‍ രാജ്, സി.കെ.അബ്ദുള്‍ സലാം, ടോംസണ്‍ ടോം, ഗോപിനാഥന്‍ മുതിരക്കാല്‍, എ.വി. പത്മനാഭന്‍, ഷീജ ഇ. നായര്‍, സി.വി.സുരേഷ് ബാബു, പദ്മനാഭന്‍ മാങ്കുളം, മനോജ് പള്ളിക്കര, വിനീഷ് തലക്കാട്ട്, എ.നാരായണന്‍ നായര്‍, കെ.കെ.ബാലകൃഷ്ണന്‍ […]

നീലേശ്വരം: കണ്ണൂര്‍-മംഗലാപുരം മെമു ട്രെയിന്‍ സര്‍വീസീന് നീലേശ്വരം റെയില്‍വെ വികസന ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ആവേശോജ്ജലമായ സ്വീകരണം നല്‍കി. മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും സെല്‍ഫി എടുത്തും ആഘോഷയാത്ര നടത്തിയും മെമുവിന്റെ കന്നിയാത്ര ആഘോഷിച്ചു. ജനകീയ കൂട്ടായ്മ പ്രസിഡണ്ട് നന്ദകുമാര്‍ കോറോത്ത്, സെക്രട്ടറി കെ.വി.സുനില്‍ രാജ്, സി.കെ.അബ്ദുള്‍ സലാം, ടോംസണ്‍ ടോം, ഗോപിനാഥന്‍ മുതിരക്കാല്‍, എ.വി. പത്മനാഭന്‍, ഷീജ ഇ. നായര്‍, സി.വി.സുരേഷ് ബാബു, പദ്മനാഭന്‍ മാങ്കുളം, മനോജ് പള്ളിക്കര, വിനീഷ് തലക്കാട്ട്, എ.നാരായണന്‍ നായര്‍, കെ.കെ.ബാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മെമു സര്‍വ്വീസ് മുഗലാപുരം വരെ നീട്ടണമെന്നാവശ്യപ്പെട്ട് കാസര്‍കോഡ് എം.പി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ദക്ഷിണ റെയില്‍ ജനറല്‍ മാനേജര്‍, കേന്ദ്ര റെയില്‍വെ പാസഞ്ചേഴ്‌സ് അമ്ന്റ്‌റീസ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.കൃഷ്ണദാസ് എന്നിവര്‍ക്ക് ജനകീയ കൂട്ടായ്മ ഭാരവാഹികള്‍ നിവേദനം നല്‍കിയിരുന്നു. മെമു സര്‍വ്വീസില്‍ അനുവദിക്കുന്നതില്‍ കാസര്‍ഗോഡ് ജില്ലയോടുള്ള അവഗണനയ്‌ക്കെതിരെ നീലേശ്വരം റെയില്‍വെ വികസന ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ സാമൂഹ്യ-സാംസ്‌കാരിക സംഘടകളുടെ സഹകരണത്തോടെ ജനകീയ കണ്‍വെന്‍ഷന്‍, മെമു മണല്‍ ശില്പ നിര്‍മ്മാണം, മനുഷ്യ മെമു, ബൈക്ക് റാലി, സമൂഹ ചിത്രരചന, മിഡില്‍ ബര്‍ത്ത് എന്ന പേരില്‍ കവിയരങ്ങ് തുടങ്ങിയ നിരവധി സമര-പ്രതിഷേധ - പ്രചരണ പരിപാടികള്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് സംഘടിപ്പിച്ചിരുന്നു.

മെമു സര്‍വീസ് നടത്തുന്നതിനു പുറമെ മെമു യാര്‍ഡ് ഉള്‍പ്പെടെയുള്ള പശ്ചാത്തല സൗകര്യം നീലേശ്വരം, കുമ്പള സ്റ്റേഷനില്‍ ലഭ്യമാണ്. മെമു യാര്‍ഡ് ഇവിടെ സ്ഥാപിച്ചാല്‍ അറ്റകുറ്റപണികള്‍ക്കായിട്ട് ആഴ്ചതോറും പാലക്കാടേക്കുള്ള യാത്ര ഒഴിവാക്കാനും കൂടുതല്‍ സര്‍വീസ് നടത്താനും സാധിക്കും.

Related Articles
Next Story
Share it