മെമു അവഗണന: ജനകീയ കൂട്ടായ്മ പ്രതിഷേധ ബൈക്ക് റാലി നടത്തി

നീലേശ്വരം: മെമു സര്‍വ്വീസ് മംഗലാപുരം വരെ നീട്ടുക, കാസര്‍കോട് ജില്ലയോടുള്ള റെയില്‍വേ അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നീലേശ്വരം റെയില്‍വേ വികസന ജനകീയ കൂട്ടായ്മ, കേരളാ അയേണ്‍ ഫാബ്രിക്കേഷന്‍ ആന്റ് എഞ്ചിനീയറിംങ്ങ് യൂനിറ്റ് അസോസിയേഷന്‍ നീലേശ്വരം ബ്ലോക്കുമായി സഹകരിച്ചു കൊണ്ട് 'വീ വാണ്ട് മെമു' എന്നെഴുതിയ പ്ലക്കാര്‍ഡുമേന്തി പ്രതിഷേധ ബൈക്ക് റാലി നടത്തി. നീലേശ്വരം കോണ്‍വെന്റ് ജംഗ്ഷനില്‍ കേരളാ അയേണ്‍ ഫാബ്രിക്കേഷന്‍ ആന്റ് എഞ്ചിനീയറിംങ്ങ് യൂനിറ്റ് അസോസിയേഷന്‍ ജില്ലാ ഭാരവാഹി പി.വി. രവീന്ദ്രന്‍ ഫ്‌ളാഗ് ഓഫ് […]

നീലേശ്വരം: മെമു സര്‍വ്വീസ് മംഗലാപുരം വരെ നീട്ടുക, കാസര്‍കോട് ജില്ലയോടുള്ള റെയില്‍വേ അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നീലേശ്വരം റെയില്‍വേ വികസന ജനകീയ കൂട്ടായ്മ, കേരളാ അയേണ്‍ ഫാബ്രിക്കേഷന്‍ ആന്റ് എഞ്ചിനീയറിംങ്ങ് യൂനിറ്റ് അസോസിയേഷന്‍ നീലേശ്വരം ബ്ലോക്കുമായി സഹകരിച്ചു കൊണ്ട് 'വീ വാണ്ട് മെമു' എന്നെഴുതിയ പ്ലക്കാര്‍ഡുമേന്തി പ്രതിഷേധ ബൈക്ക് റാലി നടത്തി. നീലേശ്വരം കോണ്‍വെന്റ് ജംഗ്ഷനില്‍ കേരളാ അയേണ്‍ ഫാബ്രിക്കേഷന്‍ ആന്റ് എഞ്ചിനീയറിംങ്ങ് യൂനിറ്റ് അസോസിയേഷന്‍ ജില്ലാ ഭാരവാഹി പി.വി. രവീന്ദ്രന്‍ ഫ്‌ളാഗ് ഓഫ് ചെയ്ത ബൈക്ക് റാലി നീലേശ്വരം, കാഞ്ഞങ്ങാട് നഗരങ്ങള്‍ ചുറ്റി എന്‍.കെ.ബി. എം സ്‌കൂള്‍ പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ സംഗമത്തില്‍ ജനകീയ കൂട്ടായ്മ പ്രസിഡണ്ട് നന്ദകുമാര്‍ കോറോത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി. സുനില്‍രാജ് സ്വാഗതവും ടി.വി. ശിവദാസന്‍ നന്ദിയും പറഞ്ഞു. അയേണ്‍ ഫാബ്രിക്കേഷന്‍ അസോസിയേഷന്‍ ബ്ലോക്ക് പ്രസിഡണ്ട് പി. ദിനേശന്‍, ജെ.സി.ഐ. സെക്രട്ടറി സി.വി. സുരേഷ് ബാബു, റോട്ടറി ഇന്നര്‍ വീല്‍ ക്ലബ് പ്രസിഡണ്ട് ഷീജ ഇ. നായര്‍, സി.കെ. അബ്ദുല്‍ സലാം, ടി.ഇ. സുധാമണി, കെ.വി. പ്രിയേഷ്‌കുമാര്‍, സുരേഷ് പാലക്കീല്‍, ജി. സന്തോഷ്‌കുമാര്‍, മുഹമ്മദ് ഫൈസല്‍, പി.വി.സത്യന്‍, ടി. സി. സതീശന്‍, പത്മനാഭന്‍ പട്ടേന, ബാബു കരിങ്ങാട്ട്, സതീശന്‍ കണിച്ചിറ എന്നിവര്‍ സംസാരിച്ചു. ജനകീയ കണ്‍വെന്‍ഷന്‍, മെമു മണല്‍ ശില്‍പം, മനുഷ്യ മെമു തുടങ്ങിയ പരിപാടികള്‍ക്ക് ശേഷം നടത്തിയ ബൈക്ക് റാലിയിലൂടെ പ്രതിഷേധ-പ്രചരണ പരിപാടികള്‍ ശക്തമാക്കി. കാസര്‍കോട് മുതല്‍ നീലേശ്വരം വരെ സൈക്കിള്‍ റാലിയും സമൂഹ ചിത്രരചനയും വരും ദിവസങ്ങളില്‍ സംഘടിപ്പിക്കും.

Related Articles
Next Story
Share it