കാസര്‍കോട്ടെ വ്യാപാരികള്‍ക്ക് ദിശാബോധം നല്‍കിയ യശ്വന്ത് കാമത്ത്
അംഗബലം ഏറെയുണ്ടായിട്ടും കൃത്യമായ ദിശാബോധം ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിലാണ് ഒരു വലിയ സമൂഹത്തിന് താങ്ങും തണലുമായി 1970-80കളുടെ മധ്യത്തില്‍ കേരളത്തിലുടനീളം വ്യാപാരികളുടെ കൂട്ടായ്മകള്‍ ഉരുത്തിരിഞ്ഞുവന്നത്. കഴിഞ്ഞ ദിവസം അന്തരിച്ച കെ. യശ്വന്ത് കാമത്ത് വ്യാപാരി സമൂഹത്തിന്റെ ഉന്നമനത്തിന് വലിയ പങ്കു വഹിച്ച വ്യക്തിത്വമാണ്.ആദ്യമായിട്ടായിരുന്നു 1978 ഫിബ്രവരി 13-ാം തിയതി എവറസ്റ്റ് ടൂറിസ്റ്റ് ഹോമില്‍ അത്രയുമധികം വ്യാപാരികള്‍ ഒന്നിച്ചു കൂടിയത്. കച്ചവടസ്ഥാപനങ്ങളില്‍ അന്യായമായി നിരങ്ങിനീങ്ങിയിരുന്ന വില്‍പ്പന നികുതി, തൊഴില്‍ വകുപ്പ്, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള ആരോഗ്യ വകുപ്പ് […]
അംഗബലം ഏറെയുണ്ടായിട്ടും കൃത്യമായ ദിശാബോധം ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിലാണ് ഒരു വലിയ സമൂഹത്തിന് താങ്ങും തണലുമായി 1970-80കളുടെ മധ്യത്തില്‍ കേരളത്തിലുടനീളം വ്യാപാരികളുടെ കൂട്ടായ്മകള്‍ ഉരുത്തിരിഞ്ഞുവന്നത്. കഴിഞ്ഞ ദിവസം അന്തരിച്ച കെ. യശ്വന്ത് കാമത്ത് വ്യാപാരി സമൂഹത്തിന്റെ ഉന്നമനത്തിന് വലിയ പങ്കു വഹിച്ച വ്യക്തിത്വമാണ്.ആദ്യമായിട്ടായിരുന്നു 1978 ഫിബ്രവരി 13-ാം തിയതി എവറസ്റ്റ് ടൂറിസ്റ്റ് ഹോമില്‍ അത്രയുമധികം വ്യാപാരികള്‍ ഒന്നിച്ചു കൂടിയത്. കച്ചവടസ്ഥാപനങ്ങളില്‍ അന്യായമായി നിരങ്ങിനീങ്ങിയിരുന്ന വില്‍പ്പന നികുതി, തൊഴില്‍ വകുപ്പ്, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള ആരോഗ്യ വകുപ്പ് […]
അംഗബലം ഏറെയുണ്ടായിട്ടും കൃത്യമായ ദിശാബോധം ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിലാണ് ഒരു വലിയ സമൂഹത്തിന് താങ്ങും തണലുമായി 1970-80കളുടെ മധ്യത്തില്‍ കേരളത്തിലുടനീളം വ്യാപാരികളുടെ കൂട്ടായ്മകള്‍ ഉരുത്തിരിഞ്ഞുവന്നത്. കഴിഞ്ഞ ദിവസം അന്തരിച്ച കെ. യശ്വന്ത് കാമത്ത് വ്യാപാരി സമൂഹത്തിന്റെ ഉന്നമനത്തിന് വലിയ പങ്കു വഹിച്ച വ്യക്തിത്വമാണ്.
ആദ്യമായിട്ടായിരുന്നു 1978 ഫിബ്രവരി 13-ാം തിയതി എവറസ്റ്റ് ടൂറിസ്റ്റ് ഹോമില്‍ അത്രയുമധികം വ്യാപാരികള്‍ ഒന്നിച്ചു കൂടിയത്. കച്ചവടസ്ഥാപനങ്ങളില്‍ അന്യായമായി നിരങ്ങിനീങ്ങിയിരുന്ന വില്‍പ്പന നികുതി, തൊഴില്‍ വകുപ്പ്, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്മാരുടെയും മറ്റും നിരന്തര പീഡനങ്ങളുടെ ഒരു കാലഘട്ടമായിരുന്നു അത്. യശ്വന്ത് കാമത്തിന്റെ കരുത്തുറ്റ നേതൃത്വത്തില്‍ ഒരു സംഘം സംഘടനാ പ്രവര്‍ത്തകരുടെ ഇടപെടലും അന്യായമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേരെയുള്ള പ്രതിഷേധങ്ങളും മെല്ലെ മെല്ലെ ഫലം കണ്ട് തുടങ്ങി. അത് വരെ ദൂരെ മാറി നിന്ന് നോക്കിക്കണ്ടിരുന്ന കച്ചവടക്കാരൊക്കെ സംഘടനയില്‍ സജീവമായി പ്രവര്‍ത്തനമാരംഭിച്ചതോടെ സംഘടനയുടെ പ്രവര്‍ത്തന മേഖലയും വിപുലപ്പെടുത്തി.
കാസര്‍കോടിന്റെ ഏത് ആവശ്യങ്ങള്‍ക്ക് മുന്‍പിലും സര്‍ക്കാര്‍ തലത്തിലും അല്ലാതെയും ഇടപെടാന്‍, കാസര്‍കോട്ടെ മറ്റേതൊരു സംഘടനയെക്കാളും രാഷ്ട്രീയ പാര്‍ട്ടികളുടെ മേലെയും ചിലപ്പോള്‍ ഭയവും സംഘടനയെ എത്തിച്ചതിന്റെ പൂര്‍ണ്ണമായ ഉത്തരവാദിത്വം കറ കളഞ്ഞ പ്രവര്‍ത്തനശൈലിയിലൂടെ അദ്ദേഹം കാണിച്ചു തന്നു.
കാസര്‍കോട്ടെ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന്റെ എല്ലാ പുരോഗതിക്കും വിദ്യാനഗര്‍ എക്‌സ്‌ചേഞ്ചിന്റെ സ്ഥാപനവുമായും നിരന്തരം പോരാടി.
കാസര്‍കോട് എക്‌സ്‌ചേഞ്ചിന് സ്ഥലമെടുപ്പുമായി മറ്റ് പുരോഗമന പ്രവര്‍ത്തനവുമായും ഹൈക്കോടതിയില്‍ നിലവിലുണ്ടായിരുന്ന കേസുകളില്‍ പോലും കക്ഷി ചേരുന്നതിനദ്ദേഹം ആവേശം കാണിച്ചു.
കാസര്‍കോട് ജില്ലക്ക് വേണ്ടി ശബ്ദമുയര്‍ത്തിയതിന് പിന്നിലും കാസര്‍കോട് ഒരു ഇന്‍കം ടാക്‌സ് ഓഫീസ് സ്ഥാപിച്ചു കിട്ടുന്നതിനും ടെലിവിഷന്‍ റിലേ സ്റ്റേഷന്‍ കാസര്‍കോട്ട് ആരംഭിച്ചതിന് പിന്നിലും അദ്ദേഹത്തിന്റെ നിരന്തര ശ്രമമുണ്ടായിരുന്നു.
ഒരു പക്ഷെ ഇന്ത്യന്‍ ടെലഫോണ്‍ സംവിധാനത്തില്‍ കാസര്‍കോട്ട് മാത്രമായിരിക്കാവുന്ന എസ്.ടി.ഡി (സബ്‌സ്‌ക്രൈബര്‍ ട്രങ്ക് ഡയലിംഗ്) സിസ്റ്റം-ഒരു പബ്ലിക് ബൂത്ത് അനുവദിപ്പിക്കുന്നതിലും അദ്ദേഹത്തിന്റെ കയ്യൊപ്പുണ്ടായിരുന്നു.
കേരളത്തിലെ എല്ലാ പ്രധാന പട്ടണങ്ങളിലും എസ്.ടി.ഡി സൗകര്യമുണ്ടായിട്ടും കാസര്‍കോട്ടേക്ക് ഒരു ക്രോസ് ബാര്‍ എക്‌സ്‌ചേഞ്ച് മാത്രം നല്‍കി നമ്മെ കബളിപ്പിച്ചപ്പോഴും സമരം നടക്കാനും ജാഥ നയിക്കാനും അദ്ദേഹം മുന്‍പന്തിയിലുണ്ടായിരുന്നു.
കാസര്‍കോട്ടെ ആദ്യത്തെ ഇലക്‌ട്രോണിക്‌സ് ടെലക്‌സ് സംവിധാനവും ദേശ സാല്‍കൃത ബാങ്കില്‍ ഒരു സായാഹ്ന കൗണ്ടര്‍ തുറന്നതും ഇവിടത്തെ വ്യാപാരികള്‍ക്ക് മാത്രമല്ല അനുഗ്രഹമായത്. കാസര്‍കോട്ട് പട്ടണത്തില്‍ ഒരു സിറ്റി ബസ് സര്‍വ്വീസ് ആരംഭിച്ചതിന്റെ പിന്നിലും റെയില്‍വെ സംബന്ധമായ പല ആവശ്യങ്ങള്‍ അധികാരികളുടെ മുന്നിലും ജനപ്രതിനിധികളുടെ മുന്നിലും എത്തിക്കുന്നതിലും അദ്ദേഹം മുന്‍പന്തിയിലുണ്ടായിരുന്നു. കാക്കത്തൊള്ളായിരം കടലാസുസംഘടനകളുടെയും പല ഉദ്യോഗസ്ഥ സംഘടനകളുടെ ഈര്‍ക്കിള്‍ പാര്‍ട്ടികളുടെയും ഫണ്ട് പിരിവു കൊണ്ട് പൊറുതി മുട്ടിയ ചെറുകിട, ഇടത്തരം കച്ചവടക്കാര്‍ക്ക് ഏറെ ഉപകാരപ്രദമായ സംഭാവന 'സംഘടനയിലൂടെ' എന്ന ആശയം പ്രചരിപ്പിക്കുക വഴി സംഭാവന പിഴിയുന്ന ഒരു സംവിധാനം തന്നെ ഇപ്പോള്‍ കച്ചവട സമൂഹത്തില്‍ നിന്ന് മാറിപ്പോയിട്ടുണ്ട്. കലാകായിക മത്സരങ്ങളിലും മര്‍ച്ചന്റ്‌സ് ട്രോഫികള്‍ ഉള്‍പ്പെടെ നല്‍കി പ്രോത്സാഹിപ്പിക്കുന്നതിലും അദ്ദേഹത്തിനുള്ള ആദരണീയമായ ഒരു മിടുക്ക് പ്രത്യേകം പറയാതെ വയ്യ. സുദീര്‍ഘകാലം അവിഭക്ത കണ്ണൂരിന്റെയും കാസര്‍കോട് ജില്ലയുടെ പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു പോന്ന അദ്ദേഹത്തിന്റെ എളിമയും കരുത്തുറ്റ നേതൃത്വപാടവവും ദീര്‍ഘദൃഷ്ടിയും വ്യാപാര സമൂഹത്തിനും വലിയ മാതൃകയാണ്.
-പി.എം അബ്ദുല്‍ ഖാദര്‍