ചെര്‍ക്കളത്തിന്റെ ജനകീയനായ ഡോ.ലത്തീഫ് വിടവാങ്ങി

ഭൂമിയില്‍ ജനിച്ചാല്‍ മരിക്കും എന്നത് അലംഘനീയമായ സ്രഷ്ടാവിന്റെ കല്‍പന തന്നെയാണെങ്കിലും ചിലരുടെ മരണം ഞെട്ടലോടു കൂടിയല്ലാതെ ശ്രവിക്കാന്‍ സാധിക്കില്ല. അത്തരം ഒരു മരണമാണ് കഴിഞ്ഞ വെള്ളിയാഴ്ച്ച രാവിലെ ചെര്‍ക്കളയിലെ എം.എ. ലത്തീഫ് എന്ന പ്രിയപ്പെട്ട ഡോക്ടറുടേത്. കാസര്‍കോട് താലൂക്ക് ആസ്പത്രി, മുളിയാര്‍, ചെര്‍ക്കള എന്നീ പി.എച്ച്.സി എന്നിവിടങ്ങളില്‍ ദീര്‍ഘകാലം നിസ്വാര്‍ത്ഥ സേവനം ചെയ്ത അദ്ദേഹം നാലര പതിറ്റാണ്ടുകളോളമായി ചെര്‍ക്കളയുടെ ഹൃദയ ഭൂമികയില്‍ താമസിച്ചുവരികയാണ്. സൗമ്യമായ പെരുമാറ്റം കൊണ്ട് പൊതുസമ്മതനായ അദ്ദേഹം ചെറുപ്പവലിപ്പമില്ലാതെ എല്ലാവരെയും ഒരു പോലെ പരിഗണിക്കുന്ന […]

ഭൂമിയില്‍ ജനിച്ചാല്‍ മരിക്കും എന്നത് അലംഘനീയമായ സ്രഷ്ടാവിന്റെ കല്‍പന തന്നെയാണെങ്കിലും ചിലരുടെ മരണം ഞെട്ടലോടു കൂടിയല്ലാതെ ശ്രവിക്കാന്‍ സാധിക്കില്ല. അത്തരം ഒരു മരണമാണ് കഴിഞ്ഞ വെള്ളിയാഴ്ച്ച രാവിലെ ചെര്‍ക്കളയിലെ എം.എ. ലത്തീഫ് എന്ന പ്രിയപ്പെട്ട ഡോക്ടറുടേത്. കാസര്‍കോട് താലൂക്ക് ആസ്പത്രി, മുളിയാര്‍, ചെര്‍ക്കള എന്നീ പി.എച്ച്.സി എന്നിവിടങ്ങളില്‍ ദീര്‍ഘകാലം നിസ്വാര്‍ത്ഥ സേവനം ചെയ്ത അദ്ദേഹം നാലര പതിറ്റാണ്ടുകളോളമായി ചെര്‍ക്കളയുടെ ഹൃദയ ഭൂമികയില്‍ താമസിച്ചുവരികയാണ്. സൗമ്യമായ പെരുമാറ്റം കൊണ്ട് പൊതുസമ്മതനായ അദ്ദേഹം ചെറുപ്പവലിപ്പമില്ലാതെ എല്ലാവരെയും ഒരു പോലെ പരിഗണിക്കുന്ന ഡോക്ടര്‍ എന്ന 'തലക്കനം തൊട്ടുതീണ്ടിയില്ലാത്ത' സൗമ്യ സ്വഭാവത്തിന്റെ ഉടമയായിരുന്നു. ഇപ്പോള്‍ കാണുന്നത് പോലെ തൂണു പോലെ നിലനില്‍ക്കുന്ന ആസ്പത്രികളും ക്ലിനിക്കുകളും ഇല്ലാത്തതും ഡോക്ടര്‍ അപൂര്‍വ്വമായിരുന്ന ഒരു കാലത്ത് ചെര്‍ക്കളത്തിന്റെയും ചുറ്റുവട്ടങ്ങളുടെയും ആശ്രയവും പ്രതീക്ഷയുമായിരുന്നു ലത്തീഫ് ഡോക്ടര്‍. ഏത് പാതിരാസമയത്ത് പോലും വിളിച്ചാല്‍ തല്‍ക്ഷണം ചികിത്സക്കെത്തുന്ന അദ്ദേഹം ഉള്ള രോഗങ്ങളെ പര്‍വ്വതീകരിച്ച് ഭയപ്പെടുത്താതെ അദ്ദേഹത്തെ സമീപിക്കുന്ന രോഗികളോട് ആശ്വാസത്തിന്റെ, സമാധാനത്തിന്റെ സ്‌നേഹത്തില്‍ ചാലിച്ചെടുത്ത അദ്ദേഹത്തിന്റെ ആ സ്പര്‍ശനവും ഉപദേശവും കേട്ടാല്‍ തന്നെ രോഗികളുടെ പകുതി രോഗവും മരുന്ന് കഴിക്കാതെ തന്നെ മാറിയിട്ടുണ്ടാകും. ഹൃദയം കൊണ്ട് ചികിത്സിച്ച് സ്‌നേഹത്തിന്റെ മരുന്നും പുരട്ടി വിട്ടിരുന്ന ലത്തീഫ് സാറിനെ പോലുള്ള ഡോക്ടര്‍മാര്‍ വളരെ വിരളമായിരിക്കും. നാനാ ദിക്കില്‍ നിന്ന് അദ്ദേഹത്തെ അഭയം പ്രാപിച്ച് ഓടിയെത്തുന്ന രോഗികള്‍ക്ക് ചികിത്സ എന്ന വിരുന്ന് നല്‍കി യാത്രയാക്കുന്ന ഡോക്ടറുടെ പെരുമാറ്റം സ്‌നേഹത്തിന്റേതായിരുന്നു. തലോടലിന്റേതായിരുന്നു. ചെര്‍ക്കളയുമായി ഇടപഴകി ജീവിച്ച അദ്ദേഹത്തിന്റെ ജീവിതം ചെര്‍ക്കളത്തോടും ചെര്‍ക്കളത്തും ചുറ്റുവട്ടങ്ങളിലുള്ള സമൂഹത്തോടും ലയിച്ചു ചേര്‍ന്നതായിരുന്നു. ചെര്‍ക്കളത്തിന്റെ സുഖത്തിലും ദു:ഖത്തിലും ഒരുപോലെ പങ്കാളിയാകുന്ന ഡോക്ടറുടെ ജീവിതവും മറ്റും ഒരു ഉത്തമ മാതൃക തന്നെയാണ്. അദ്ദേഹത്തിന്റെ നിര്യാണം മൂലം ആതുര ശുശ്രൂഷ രംഗത്തെ ഒരു കാരണവര്‍ നമ്മളില്‍ നിന്ന് അകന്നിരിക്കയാണ്.
അദ്ദേഹത്തെ അറിയുന്നവരുടെയെല്ലാം സ്‌നേഹനിധിയായ പ്രിയപ്പെട്ട ലത്തീഫ് സാറിന്റെ വേര്‍പാടില്‍ അതിയായി ദു:ഖിക്കുകയും അദ്ദേഹത്തിന്റെ പരലോക ജീവിതം സുഖസന്തോഷമാക്കി തീര്‍ക്കണേ നാഥാ എന്ന പ്രാര്‍ത്ഥനയോടെ...


-എം.കെ. ചെര്‍ക്കളം

Related Articles
Next Story
Share it