യുസ്ദാന്‍: ദുരിതങ്ങളോട് പൊരുതിയ കൗമാരം

വാപ്പ നഷ്ടപ്പെട്ട യുസ്ദാന്‍ മൂന്നുവര്‍ഷം യതീംഖാനയില്‍ പഠിച്ച ശേഷം മുഹിമാത്തില്‍ പ്ലസ് വണിലാണ് ഞാനും അവനും സഹപാഠിയായി ഒരുമിക്കുന്നത്. 130 ഓളം വിദ്യാര്‍ത്ഥികളുള്ള ബാച്ചില്‍ യുസ്ദാന്‍ ഏറെ വ്യത്യസ്തനായിരുന്നു. ഉസ്താദുമാരുടെ മനസ്സുകള്‍ക്കിടയിലാണെങ്കില്‍ അവന്‍ പിടിച്ച സ്ഥാനം വലുതായിരുന്നു. എന്റെ ബാച്ചില്‍ ഈ (+1, +2) വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ കിതാബുകള്‍ മുതാലഅ(ഓതി പഠിച്ചത്) ചെയ്തത് യുസ്ദാനായിരിക്കും. മനപ്പാഠശേഷി ഇത്തിരി കുറവായിരുന്നെങ്കലും വിട്ട് കൊടുക്കാന്‍ അവന്‍ തയ്യാറായിരുന്നില്ല. വൈകുന്നേരങ്ങളിലെ ഫോണ്‍ ലഭിക്കുന്ന സമയങ്ങളില്‍ പോലും അവന്‍ അര്‍ത്ഥം ചോദിക്കാന്‍ […]

വാപ്പ നഷ്ടപ്പെട്ട യുസ്ദാന്‍ മൂന്നുവര്‍ഷം യതീംഖാനയില്‍ പഠിച്ച ശേഷം മുഹിമാത്തില്‍ പ്ലസ് വണിലാണ് ഞാനും അവനും സഹപാഠിയായി ഒരുമിക്കുന്നത്. 130 ഓളം വിദ്യാര്‍ത്ഥികളുള്ള ബാച്ചില്‍ യുസ്ദാന്‍ ഏറെ വ്യത്യസ്തനായിരുന്നു. ഉസ്താദുമാരുടെ മനസ്സുകള്‍ക്കിടയിലാണെങ്കില്‍ അവന്‍ പിടിച്ച സ്ഥാനം വലുതായിരുന്നു. എന്റെ ബാച്ചില്‍ ഈ (+1, +2) വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ കിതാബുകള്‍ മുതാലഅ(ഓതി പഠിച്ചത്) ചെയ്തത് യുസ്ദാനായിരിക്കും. മനപ്പാഠശേഷി ഇത്തിരി കുറവായിരുന്നെങ്കലും വിട്ട് കൊടുക്കാന്‍ അവന്‍ തയ്യാറായിരുന്നില്ല. വൈകുന്നേരങ്ങളിലെ ഫോണ്‍ ലഭിക്കുന്ന സമയങ്ങളില്‍ പോലും അവന്‍ അര്‍ത്ഥം ചോദിക്കാന്‍ കിത്താബ് പിടിച്ച് ഉസ്താദുമാരുടെ വാതില്‍ക്കല്‍ നില്‍ക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്.
യുസ്ദാന്‍ നാട്ടില്‍ പോയാലും സന്തോഷങ്ങള്‍ ഇല്ലായിരുന്നു. കാരണം ഒന്നുകില്‍ കാഴ്ച നഷ്ടപ്പെട്ട ഉമ്മയെ ചിലയിടങ്ങളിലേക്ക് വഴികാട്ടിയായി കൊണ്ടുപോകാനും അല്ലെങ്കില്‍ ഉമ്മ പോയ അവസരത്തില്‍ വൈകല്യമുള്ള അനുജന്മാരെ നോക്കിയിരിക്കാനും പലപ്പോഴും നിര്‍ബന്ധിതനായിരുന്നു. ഉസ്താദുമാര്‍ക്കിടയില്‍ വലിയ വിധത്തില്‍ അവന് സ്ഥാനമുണ്ടായിരുന്നു. ഉസ്താദുമാര്‍ അവനെ നന്നായി സ്‌നേഹിച്ചിരുന്നു. രാത്രി ഞങ്ങള്‍ ഉറങ്ങാന്‍ പോകുമ്പോഴും പള്ളിയുടെ ഇടത്തേ ആറ്റത്തിരുന്ന് സൂറത്തുല്‍ മുല്‍ക്കും മറ്റു സൂറത്തകളും പാരായണം ചെയ്യുന്നത് നിത്യമായി കണ്ട കാഴ്ചയായിരുന്നു.
അങ്ങനെയെല്ലാമാരിക്കെയാണ് റമദാനിലെ ലീവിന് ശേഷം അവന്‍ മുഹിമ്മാത്തില്‍ വന്നത്. പതിവുള്ള പോലെ ഉശിരൊന്നും ഉണ്ടായിരുന്നില്ല. ക്ലാസുകള്‍ കഴിഞ്ഞാല്‍ പെട്ടെന്ന് അവന്‍ റൂമില്‍ വന്നു കിടക്കും. ആകെ ഒരു ക്ഷീണം ബാധിച്ച മാതിരി. അങ്ങനെയിരിക്കെ നാട്ടില്‍ പോയ അവന്‍ മെഡിക്കല്‍ ചെക്ക് ചെയ്തപ്പോഴാണ് രക്തത്തില്‍ കാന്‍സറിന്റെ അണുക്കള്‍ ഉണ്ടെന്ന കണ്ണ് തള്ളിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നത്. രാത്രി മുഹിമ്മാത്തില്‍ വന്നു ആത്മീയമായ ബുര്‍ദ ചികിത്സയും ദുആയും കഴിഞ്ഞാണ് അവന്‍ പോയത്. യുസ്ദാന് ബ്ലഡ് കാന്‍സര്‍ സ്ഥിരീകരിച്ചു. നാലുമാസത്തോളം അവന്‍ കാന്‍സാര്‍ ബാധിച്ച് കഴിഞ്ഞു. തന്നെ തലശ്ശേരി ആര്‍.സി.സിയിലേക്ക് ചികിത്സയ്ക്ക് വേണ്ടി അവനെ മാറ്റിയിരുന്നു. അനാഥത്വവും അന്ധതയും എന്‍ഡോസള്‍ഫനും ദുരിതമായി കയറിയ കുടുംബത്തിലേ ഏകപ്രതീക്ഷയ്ക്കായിരുന്ന യുസ്ദാനെയായിരുന്നു കാന്‍സര്‍ വട്ടം വെച്ചത്. ഇടയ്ക്ക് അവന്റെ മെസ്സേജ് വന്നു. 'ഇപ്പോള്‍ സുഖമാണ് ക്ഷീണം ഒന്നുമില്ല' എന്ന വിധത്തിലുള്ള മെസ്സേജുകള്‍ കൂട്ടുകാരായ ഞങ്ങളില്‍ അവന്റെ തിരിച്ചുവരവിന് പ്രതീക്ഷയുടെ പുതിയ വാതായനമായിരുന്നു.
ആയിടയ്ക്കാണ് ജൂണ്‍ മൂന്നിന് പെട്ടെന്ന് അവന്റെ രോഗം മൂര്‍ച്ഛിക്കുകയും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തതറിയുന്നത്. സൂര്യന്‍ മധ്യാനത്തില്‍ നിന്നും നീങ്ങിയ സമയം അവന്റെ മരണ വാര്‍ത്തയുമെത്തി.
യുസ്ദാനെ പഠിപ്പിച്ച ഉസ്താദുമാരാണ് ജനാസ കുളിപ്പിച്ചതും നിസ്‌കാരത്തിന് നേതൃത്വം നല്‍കിയതും. മയ്യത്ത് ഖബറിലേക്ക് കൊണ്ടുപോയതും ചുമന്നതും തുടങ്ങി അനന്തര കര്‍മ്മങ്ങള്‍ നിര്‍വഹിച്ചതുമെല്ലാം അവന്റെ ഉസ്താദുമാരുടെ സാന്നിധ്യത്തിലായിരുന്നു. അല്ലാഹു അവന്റെ കൃപ കൊണ്ട് യുസ്ദാനെയും നമ്മേയും സ്വര്‍ഗത്തില്‍ ഒരുമിച്ച് കൂടട്ടേ....ആമീന്‍.


-അബ്ദുര്‍റഹീം മുഹിമ്മാത്ത്‌

Related Articles
Next Story
Share it