ആ സ്വപ്നം യാഥാര്‍ത്ഥ്യമാകും മുമ്പ് ഫസീലയും യാത്രയായി...

കുറേക്കാലമായുള്ള എന്റെ വലിയൊരു ആഗ്രഹമായിരുന്നു മാപ്പിളപ്പാട്ടിലെ പ്രശസ്തരെ അണിനിരത്തി കാസര്‍കോട്ട് ഒരു ഇശല്‍ സദസ് ഒരുക്കണമെന്നത്.മാപ്പിളപ്പാട്ട് ഞങ്ങളുടെയൊക്കെ വികാരമാണ്. എത്ര കേട്ടാലും കൊതിതീരാത്ത വല്ലാത്തൊരു ഗാനധാര.ടൗണ്‍ ഹാളിലോ മുസ്ലിം ഹൈ സ്‌കൂളിലോ വിപുലമായൊരു ഇശല്‍ നൈറ്റ് സംഘടിപ്പിക്കുന്ന കാര്യം യഹ്‌യ തളങ്കരയും ടി.എ ഷാഫിയും അടക്കമുള്ളവരുമായി പലതവണ സംസാരിച്ചിരുന്നു.കവി പി. സീതിക്കുഞ്ഞി മാസ്റ്റര്‍ക്ക് മാപ്പിളപ്പാട്ട് കൊണ്ട് ഒരു ഗാനാഞ്ജലി എന്ന തരത്തില്‍ പരിപാടി വെക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്.എന്നാല്‍ ഇതിനിടയില്‍ വി.എം. കുട്ടിയും പീര്‍ മുഹമ്മദും വിട പറഞ്ഞുപോയി.വിളയില്‍ ഫസീലയടക്കമുള്ളവരെ […]

കുറേക്കാലമായുള്ള എന്റെ വലിയൊരു ആഗ്രഹമായിരുന്നു മാപ്പിളപ്പാട്ടിലെ പ്രശസ്തരെ അണിനിരത്തി കാസര്‍കോട്ട് ഒരു ഇശല്‍ സദസ് ഒരുക്കണമെന്നത്.
മാപ്പിളപ്പാട്ട് ഞങ്ങളുടെയൊക്കെ വികാരമാണ്. എത്ര കേട്ടാലും കൊതിതീരാത്ത വല്ലാത്തൊരു ഗാനധാര.
ടൗണ്‍ ഹാളിലോ മുസ്ലിം ഹൈ സ്‌കൂളിലോ വിപുലമായൊരു ഇശല്‍ നൈറ്റ് സംഘടിപ്പിക്കുന്ന കാര്യം യഹ്‌യ തളങ്കരയും ടി.എ ഷാഫിയും അടക്കമുള്ളവരുമായി പലതവണ സംസാരിച്ചിരുന്നു.
കവി പി. സീതിക്കുഞ്ഞി മാസ്റ്റര്‍ക്ക് മാപ്പിളപ്പാട്ട് കൊണ്ട് ഒരു ഗാനാഞ്ജലി എന്ന തരത്തില്‍ പരിപാടി വെക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്.
എന്നാല്‍ ഇതിനിടയില്‍ വി.എം. കുട്ടിയും പീര്‍ മുഹമ്മദും വിട പറഞ്ഞുപോയി.
വിളയില്‍ ഫസീലയടക്കമുള്ളവരെ പങ്കെടുപ്പിച്ച് പരിപാടി സംഘടിപ്പിക്കാമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ഫസീലയും യാത്രയായിരിക്കുന്നത്. മാപ്പിളപ്പാട്ടിന്റെ മധുരനാദങ്ങള്‍ ഓരോന്നായി കാലയവനികക്കുള്ളിലേക്ക് മറയുകയാണ്. പുതിയ തലമുറയിലെ ഗായകര്‍ക്ക് ഫസീല അടക്കമുള്ള പഴയകാല ഗായകരുടെ പ്രതിഭ വീണ്ടെടുത്തു കൊണ്ടുവരാന്‍ കഴിയുമോ.
ഫസീലക്ക് വേണ്ടി പ്രാര്‍ത്ഥനകളോടെ...


-കെ.എം. ബഷീര്‍

Related Articles
Next Story
Share it