പാടിപ്പാടിത്തളര്‍ന്നിട്ടൊരിക്കല്‍...
കിരികിരി ചെരിപ്പ്മ്മല്‍... ഈ ഗാനം കേള്‍ക്കാന്‍ ദിവസവും വൈകുന്നേരം ടൗണില്‍ പാര്‍ക്കര്‍ ഹോട്ടലിന്റെ മുന്‍വശം നില്‍ക്കാറുണ്ടായിരുന്ന കാലം ഞാന്‍ മറന്നിട്ടില്ല. അവിടെ റെക്കോര്‍ഡ് പ്ലേ ചെയ്യുന്ന സിസ്റ്റം ഉണ്ടായിരുന്നു. കോളേജ് വിട്ട് നാട്ടിലേക്ക് ബസ് കയറാന്‍ നില്‍ക്കാറുള്ള ആ നാളുകള്‍ വിളയില്‍ ഫസീലയുടെ മാപ്പിളഗാന തരംഗ നാളുകളായിരുന്നു.പിന്നീട് ഫസീല നിരവധി ഗാനങ്ങള്‍ ആലപിച്ചപ്പോള്‍ അവരുടെ എല്ലാ ഗാനങ്ങളും നമ്മുടെ മനസ്സിനെ വല്ലാതെ ആനന്ദിപ്പിച്ചിരുന്നു.മാപ്പിളപ്പാട്ടിന്റെ തേനിശലുകളും പ്രത്യേക ശബ്ദ മാധുര്യവും ഫസീല എന്ന അനുഗ്രഹ ഗായികയെ ജനഹൃദയങ്ങളില്‍ കുടിയിരുത്തി. […]

കിരികിരി ചെരിപ്പ്മ്മല്‍... ഈ ഗാനം കേള്‍ക്കാന്‍ ദിവസവും വൈകുന്നേരം ടൗണില്‍ പാര്‍ക്കര്‍ ഹോട്ടലിന്റെ മുന്‍വശം നില്‍ക്കാറുണ്ടായിരുന്ന കാലം ഞാന്‍ മറന്നിട്ടില്ല. അവിടെ റെക്കോര്‍ഡ് പ്ലേ ചെയ്യുന്ന സിസ്റ്റം ഉണ്ടായിരുന്നു. കോളേജ് വിട്ട് നാട്ടിലേക്ക് ബസ് കയറാന്‍ നില്‍ക്കാറുള്ള ആ നാളുകള്‍ വിളയില്‍ ഫസീലയുടെ മാപ്പിളഗാന തരംഗ നാളുകളായിരുന്നു.
പിന്നീട് ഫസീല നിരവധി ഗാനങ്ങള്‍ ആലപിച്ചപ്പോള്‍ അവരുടെ എല്ലാ ഗാനങ്ങളും നമ്മുടെ മനസ്സിനെ വല്ലാതെ ആനന്ദിപ്പിച്ചിരുന്നു.
മാപ്പിളപ്പാട്ടിന്റെ തേനിശലുകളും പ്രത്യേക ശബ്ദ മാധുര്യവും ഫസീല എന്ന അനുഗ്രഹ ഗായികയെ ജനഹൃദയങ്ങളില്‍ കുടിയിരുത്തി. വി.എം. കുട്ടി-ഫസീല കൂട്ട്‌കെട്ടുകള്‍ തീര്‍ത്ത ഗാനമേളകള്‍ കാസര്‍കോടിന്റെ മാപ്പിളപ്പാട്ടിന്‍ ആരാധകര്‍ക്ക് ഉത്സവ നാളുകള്‍ ഒരുക്കിയിരുന്നു.
ഗള്‍ഫില്‍ വരുമ്പോഴെല്ലാം ഞങ്ങള്‍ കണ്ട് മുട്ടാറുണ്ടായിരുന്നു. എളിമയാര്‍ന്ന പെരുമാറ്റം.
പതുക്കെ മാത്രമേ സംസാരിക്കാറുണ്ടായിരുന്നുള്ളു. നല്ല ഭക്തി നിലനിര്‍ത്തിയുള്ള ജീവിതം. അത് കൊണ്ടായിരിക്കാം സുബ്ഹ് നിസ്‌കാരം കഴിഞ്ഞ് ഖുര്‍ആന്‍ പാരായണം നടത്തി അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നല്‍കി ഫസീല യാത്രയായത്.
ഈയിടെ കാഞ്ഞങ്ങാട്ട് ഒരു പരിപാടിക്ക് വന്നപ്പോള്‍ വിളയില്‍ ഫസീല എന്നെ അന്വേഷിച്ചെന്നും നാട്ടില്‍ ഉണ്ടെങ്കില്‍ കാണാമായിരുന്നെന്നും എന്റെ മകന്റെ സുഹൃത്തിനോട് പറഞ്ഞത് മകന്‍ എന്നോട് ഉണര്‍ത്തുകയുണ്ടായി. എന്റെ മകള്‍ സഫീറയ്ക്ക് വേണ്ടി താരാട്ട് ഗാനം പാടിയത് ഫസീലയാണ്. എല്ലാം ഓര്‍മയില്‍ നിറഞ്ഞു വരുന്നു.
പാടിപ്പാടിത്തളര്‍ന്നിട്ടൊരിക്കല്‍
പാഴ്മുളം തണ്ടും ഞാനും മരിക്കും..
ഈ ഗാനം മനസ്സില്‍ ഗദ്ഗദത്തോടെ ഓടി എത്തുന്നു.
മരണം വന്നെന്റെ തിരശ്ശീല വീഴ്ത്തുമ്പോള്‍
തരണം സലാമത്തെനിക്ക് പടച്ചോനെ.
ഈ ആലാപനം പോലെ ഈമാന്‍ സലാമത്താക്കിയുള്ള മരണമായിരുന്നു നാം കണ്ടത്. ഫസീലക്ക് പടച്ചവന്‍ മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ.. ആമീന്‍.
-യഹ്യ തളങ്കര