വൈലിത്തറ വാഗ്വിലാസ ലോകത്തെ വീരേതിഹാസം...

പ്രമുഖ പണ്ഡിതനും വാഗ്മിയും സാമൂഹിക മണ്ഡലങ്ങളിലെ നിറസാന്നിധ്യവുമായ വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവിയും യാത്രയായി.പ്രഭാഷണ ലോകത്ത് വേറിട്ട വ്യക്തിത്വവും ബഹുമുഖ പ്രതിഭയായിരുന്നു വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവി. ഏഴുപതിറ്റാണ്ടിലേറെക്കാലത്തെ കേരളത്തിലെ ഇരുത്തി ചിന്തിപ്പിക്കുന്ന പ്രഭാഷകനും ചിന്താലോകത്തെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. പ്രഭാഷണം ഒരു കലയായി കൊണ്ടുനടക്കുന്നതിലപ്പുറം ചിന്താപരവും ശാസ്ത്രീയവുമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് അനിതരസാധാരണ കഴിവായിരുന്നു. കാലിക വിഷയങ്ങള്‍ അഗാധമായി പഠിച്ചും വായിച്ചും വിഷയത്തിന്റെ ആഴം കണ്ടെത്തിയായിരുന്നു അഭിസംബോധനം ചെയ്തിരുന്നത്.കേരളത്തിലെ ഒരു കാലഘട്ടത്തില്‍ വൈലിത്തറ ശ്രോദ്ധാക്കളുടെ ആവേശവും ഇഷ്ട പ്രഭാഷകനുമായിരുന്നു. […]

പ്രമുഖ പണ്ഡിതനും വാഗ്മിയും സാമൂഹിക മണ്ഡലങ്ങളിലെ നിറസാന്നിധ്യവുമായ വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവിയും യാത്രയായി.
പ്രഭാഷണ ലോകത്ത് വേറിട്ട വ്യക്തിത്വവും ബഹുമുഖ പ്രതിഭയായിരുന്നു വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവി. ഏഴുപതിറ്റാണ്ടിലേറെക്കാലത്തെ കേരളത്തിലെ ഇരുത്തി ചിന്തിപ്പിക്കുന്ന പ്രഭാഷകനും ചിന്താലോകത്തെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. പ്രഭാഷണം ഒരു കലയായി കൊണ്ടുനടക്കുന്നതിലപ്പുറം ചിന്താപരവും ശാസ്ത്രീയവുമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് അനിതരസാധാരണ കഴിവായിരുന്നു. കാലിക വിഷയങ്ങള്‍ അഗാധമായി പഠിച്ചും വായിച്ചും വിഷയത്തിന്റെ ആഴം കണ്ടെത്തിയായിരുന്നു അഭിസംബോധനം ചെയ്തിരുന്നത്.
കേരളത്തിലെ ഒരു കാലഘട്ടത്തില്‍ വൈലിത്തറ ശ്രോദ്ധാക്കളുടെ ആവേശവും ഇഷ്ട പ്രഭാഷകനുമായിരുന്നു. വൈലിത്തറയില്ലാത്ത പ്രഭാഷണമില്ലെന്ന് പറയാം. പരമ്പര പ്രഭാഷണ വേദിയില്‍ നിറഞ്ഞു നിന്നു. ഏറ്റവും കൂടുതല്‍ ജനബാഹുല്യം പ്രഭാഷണം കേള്‍ക്കാനെത്തുമായിരുന്നു. ഒരു ദിവസത്തിലൊതുക്കാതെ ഒരേയിടത്ത് നീണ്ട ദിവസങ്ങള്‍ ഒരേ വിഷയം സംസാരിക്കും.
ചിന്താ പരമായിരുന്നു അദ്ദേഹം വിഷയങ്ങളവതരിപ്പിച്ചിരുന്നത്. ഇസ്ലാമിക വിഷയങ്ങള്‍ അതിസൂക്ഷമവും സമഗ്രവുമായിരുന്നു അവതരണം. ഒന്നോ രണ്ടോ മണിക്കൂറിലൊതുക്കാതെ മണിക്കൂറുകളോളം സംസാരിക്കുന്ന അദ്ദേഹത്തിന്റെ കഴിവ് ആരെയും അല്‍ഭുതപ്പെടുത്തിയിരുന്നു. മതപരമായ വിഷയങ്ങളെ ശാസ്ത്രീയമായും സാങ്കേതികപരമായും കാലോചിതവുമായും അവതരിപ്പിക്കാന്‍ എന്തെന്നില്ലാത്ത കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു.
മലയാളത്തിന് പുറമെ ഇംഗ്ലീഷ് അടക്കം മറ്റു ഭാഷകള്‍ അനായാസം സംസാരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. പ്രസംഗത്തിനിടയില്‍ ഇംഗ്ലീഷില്‍ നോട്ടും കോട്ടും ചെയ്തിരുന്നത് സദസ്സ്യരെ ഇരുത്തി ചിന്തിപ്പിക്കുകയായിരുന്നു.
കേരളത്തിലെ മത, സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളുമായി അഭേദ്യബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പണ്ഡിതന്‍മാരുമായി വളരെയേറെ അടുപ്പത്തിലായിരുന്നു. തനതായ ആദര്‍ശ ശുദ്ധിയും ആത്മീയ പ്രഭാവവും സമ്മേളിച്ച അദ്ദേഹം ജീവിത വഴിത്താരയില്‍ ജ്വലിച്ചു നിന്നു. പ്രഭാഷത്തിലധികവും സുന്നത്ത് ജമാഅത്തായിരുന്നു. പ്രാമാണിക അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തിന്റെ ഓരോ അവതരണവും.
കേരള -കര്‍ണാടകയിലെ അദ്ദേഹത്തിന്റെ പ്രഭാഷണ വേദിയില്‍ ജനങ്ങള്‍ തിങ്ങി നിറഞ്ഞു. ഖുര്‍ആന്‍, ഹദീസ്, വിശ്വാസം, കര്‍മശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ സമഗ്രമായ അവതരണം ആരെയും വിസ്മയിപ്പിക്കുമായിരുന്നു. ജീവിതത്തിലും ആരോഗ്യത്തിനും സമയത്തിലും കണിശത പാലിച്ചിരുന്നു അദ്ദേഹം. ജീവിതത്തിലെ സായം സന്ധ്യയിലും സന്തുഷ്ടനായിരുന്നു. ആരോഗ്യവും ആത്മീയമാണെന്ന് കണ്ടെത്തിയ ധിഷണാ ശാലി. പ്രഭാഷണത്തിന് വേണ്ടി മണിക്കൂറുകളോളം റഫറന്‍സ് ചെയ്യുകയും അന്വേഷിച്ച് അറിവ് കണ്ടെത്തുകയും ചെയ്താണ് ആധികാരികമായി സംസാരിച്ചിരുന്നത്.
ഇയ്യിടെ കുടുബാംഗം നൗഷാദുമായി ഒന്നിച്ചപ്പോള്‍ ഒന്ന് വൈലിത്തറ ഉസ്താദിനെ വിളിച്ച് നോക്കി. കിട്ടിയില്ല. 1999ല്‍ മാട്ടൂലില്‍വന്നപ്പോള്‍ രിസാല മാസികക്ക് വേണ്ടി ഒരു അഭിമുഖം നടത്തിയിരുന്നു. അന്ന് രിസാലയോട് ഏറെ സംസാരിച്ചിരുന്നു.
പ്രഭാഷകര്‍ക്കിടയില്‍ വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവി എന്നും വേറിട്ട് നില്‍ക്കുന്നു. അദ്ദേഹത്തിന് പകരം അദ്ദേഹം മാത്രമാണ്.

അബൂബക്കര്‍ സഅദി നെക്രാജെ

Related Articles
Next Story
Share it