ആദര്‍ശ രാഷ്ട്രീയ സമര പോരാളി ബദിയടുക്കയിലെ മാര്‍ക്കോസ്

ബദിയടുക്കയിലെ വി.പി മാര്‍ക്കോസ് എന്ന ആദര്‍ശ സമര പോരാളി ഓര്‍മയായി. ബദിയടുക്കയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനും നിര്‍മാണ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) നേതാവുമായി സമര രംഗത്ത് ബദിയടുക്കയിലെ സി.പി.എമ്മിന്റെയും തൊഴിലാളി പ്രസ്ഥാനത്തിന്റെയും മുഖമായി മാറിയ നേതാവ്.അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം പൊതു പ്രവര്‍ത്തകര്‍ക്ക് ഒരു പാഠപുസ്തകമാണ്. ജനനം കൊണ്ട് എറണാകുളം സ്വദേശിയായ മാര്‍ക്കോസ് കണ്ണൂര്‍ ജില്ലയിലെ ഇരുട്ടിയിലും പിന്നീട് കാസര്‍കോട് ബന്തടുക്ക ആനക്കല്ലിലും സംഘടനാ പ്രവര്‍ത്തനത്തിലൂടെ സജീവമായി.40 വര്‍ഷത്തിലേറെയായി ബദിയടുക്കയില്‍ സി.പി.എമ്മിന്റെ അമരത്തുണ്ടായിരുന്നു. ലോക്കല്‍ കമ്മിറ്റി അംഗമായും തൊഴിലാളി […]

ബദിയടുക്കയിലെ വി.പി മാര്‍ക്കോസ് എന്ന ആദര്‍ശ സമര പോരാളി ഓര്‍മയായി. ബദിയടുക്കയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനും നിര്‍മാണ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) നേതാവുമായി സമര രംഗത്ത് ബദിയടുക്കയിലെ സി.പി.എമ്മിന്റെയും തൊഴിലാളി പ്രസ്ഥാനത്തിന്റെയും മുഖമായി മാറിയ നേതാവ്.
അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം പൊതു പ്രവര്‍ത്തകര്‍ക്ക് ഒരു പാഠപുസ്തകമാണ്. ജനനം കൊണ്ട് എറണാകുളം സ്വദേശിയായ മാര്‍ക്കോസ് കണ്ണൂര്‍ ജില്ലയിലെ ഇരുട്ടിയിലും പിന്നീട് കാസര്‍കോട് ബന്തടുക്ക ആനക്കല്ലിലും സംഘടനാ പ്രവര്‍ത്തനത്തിലൂടെ സജീവമായി.
40 വര്‍ഷത്തിലേറെയായി ബദിയടുക്കയില്‍ സി.പി.എമ്മിന്റെ അമരത്തുണ്ടായിരുന്നു. ലോക്കല്‍ കമ്മിറ്റി അംഗമായും തൊഴിലാളി യൂണിയന്‍ രംഗത്തും നിറഞ്ഞുനിന്നു. പാര്‍ട്ടിയുടെ ആദര്‍ശവും രാഷ്ട്രീയ ബോധവും ഉയര്‍ത്തി കൊണ്ട് വരാനും അവരില്‍ ഒരാളായി പ്രവര്‍ത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. പരന്ന വായനയും അനുഭവസമ്പത്തും അറിവിന്റെ വെളിച്ചമായി മരണംവരെ അണയാതെ പ്രകാശം ചൊരിഞ്ഞു. തന്നെ കാണാന്‍ വീട്ടില്‍ എത്തുന്ന പാര്‍ട്ടി പ്രവര്‍ത്തകരോട് സംഘടനാ ശൈലിയെ കുറിച്ച് ക്ലാസ്സെടുക്കുമായിരുന്നു. താന്‍ പാര്‍ട്ടി മെമ്പറായി തന്നെ മരിക്കുമെന്നും സമര പോരാട്ട രക്തപതാക പുതപ്പിച്ചേ ഒടുവിലെത്തെ അന്ത്യ ഉറക്കമെന്നും മാര്‍ക്കോസ് പറയുമായിരുന്നു. ആ അഭിലാഷം അക്ഷരം പ്രതി സാധിച്ചു. വി.എസ് ഉള്‍പെടെയുള്ള പ്രമുഖ നേതാക്കളുമായി മാര്‍ക്കോസിന് നല്ല ബന്ധമുണ്ടായിരുന്നു. ജനങ്ങളുടെ അവശ്യങ്ങള്‍ പരിഹരിക്കുന്നതിലും അധികാരികളെ കണ്ണ് തുറപ്പിക്കാന്‍ സമരവഴി സ്വീകരിക്കുന്ന കാര്യത്തിലും ശ്രദ്ധ ചെലുത്തിയ മാര്‍ക്കോസ് എന്ന സഖാവിന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ ബദിയടുക്കയിലെ ജനങ്ങള്‍ക്ക് മറക്കാനാവില്ല.
വിയോഗ വിവരം അറിഞ്ഞ് ചെങ്കളയിലെ സഹകരണ ആസ്പത്രിയിലും ബദിയടുക്ക ബോള്‍കട്ടയിലെ വീട്ടിലെക്കും നേതാക്കള്‍ ഒഴുകിയെത്തിയിരുന്നു.
കെ.പി സതീഷ്ചന്ദ്രന്‍, സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ, കെ.വി കുഞ്ഞിരാമന്‍, എം. സുമതി, വി.വി. രമേശന്‍, പി. രഘുദേവന്‍ മാസ്റ്റര്‍, സിജു മാത്യു, ഡി.സുബുണ്ണ ആള്‍വ, ടി.എം.എ കരീം, സി.എ സുബൈര്‍, ജഗന്നാഥ ഷേട്ടി, രാധാകൃഷ്ണ റൈ പുത്തിഗെ, എം. ഗോപാലകൃഷ്ണന്‍ തുടങ്ങിയര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
ബദിയടുക്ക ലോക്കല്‍ സെക്രട്ടറി ചന്ദ്രന്‍ പൊയ്യക്കണ്ടവും സി.ഐ.ടി.യു തൊഴിലാളി യൂണിയന്‍ കുമ്പള ഏരിയ പ്രസിഡണ്ട് എം. മദനയും റീത്ത് സമര്‍പ്പിച്ചു. ബദിയടുക്കയെ സംബന്ധച്ചിടത്തോളം മാര്‍ക്കോസിന്റെ വേര്‍പാട് ഒരിക്കലും നികത്താന്‍ കഴിയാത്ത നഷ്ടം തന്നെയാണ്.


-സുബൈര്‍
ബാപ്പാലിപ്പൊനം

Related Articles
Next Story
Share it