• #102645 (no title)
  • We are Under Maintenance
Monday, September 25, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

ഉണ്ണിയേട്ടനെക്കുറിച്ചുണ്ട്, പറഞ്ഞുതീരാത്ത വിശേഷങ്ങള്‍…

Utharadesam by Utharadesam
September 13, 2022
in MEMORIES
Reading Time: 1 min read
A A
0
ഉണ്ണിയേട്ടനെക്കുറിച്ചുണ്ട്, പറഞ്ഞുതീരാത്ത വിശേഷങ്ങള്‍…

എന്നെങ്കിലും ഒരിക്കല്‍ നാം ഓരോരുത്തരും ജീവനും ജീവിതവും വെടിഞ്ഞു ഈ ലോകത്തു നിന്ന് യാത്രയാകേണ്ടവര്‍ ആണെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുമ്പോഴും ചില വേര്‍പാടുകള്‍ ഹൃദയത്തെ കുത്തി നോവിച്ചു കൊണ്ടിരിക്കും. അത്രമേല്‍ പ്രിയപെട്ടവരുടെ വിയോഗങ്ങള്‍ ആകുമ്പോള്‍ പ്രത്യേകിച്ചും. ഉണ്ണികൃഷ്ണന്‍ പുഷ്പഗിരിയുടെ വേര്‍പാട് അത്തരത്തില്‍ ഉള്ളതാണ്. ആദ്യമായി ഉണ്ണിയേട്ടനെ നേരില്‍ 15 വര്‍ഷം മുമ്പാണ്. അന്ന് കാഞ്ഞങ്ങാട്ടെ ലേറ്റസ്റ്റ് പത്രത്തില്‍ റിപ്പോര്‍ട്ടറായി ജോലി ചെയ്യുന്ന കാലം. കാഞ്ഞങ്ങാട് പ്രസ്‌ഫോറം എക്‌സിക്യൂട്ടീവ് അംഗമായിരുന്ന എനിക്ക് പ്രസ്‌ഫോറത്തിന്റെ പരിപാടികളില്‍ പങ്കെടുക്കാനുള്ള സമയവും അവസരവും ലഭിച്ചിരുന്നു. മനോരമ ലേഖകനായിരുന്ന എം.വി ദാമോദരേട്ടനെ അനുസ്മരിക്കുന്ന ചടങ്ങില്‍ വെച്ചാണ് ഉണ്ണിയേട്ടനെ ആദ്യമായി കണ്ടത്. അതിന് മുമ്പ് തന്നെ ഉണ്ണിയേട്ടനെ കുറിച്ച് കേട്ടിരുന്നെങ്കിലും നേരിട്ട് പരിചയപ്പെട്ടിരുന്നില്ല. ഞാന്‍ കരുതിയത് അങ്ങനെയൊന്നും ആരോടും സംസാരിക്കുകയോ ചിരിക്കുകയോ ചെയ്യാത്ത വളരെ ഗൗരവക്കാരനായ ആള്‍ ആയിരിക്കുമെന്നാണ്. എന്നാല്‍ എന്നെ അടുത്തുകണ്ടപ്പോള്‍ വളരെ ഹൃദ്യമായ പുഞ്ചിരി സമ്മതിക്കുകയും താല്‍പ്പര്യത്തോടെ പരിചയപ്പെടുകയും വിശേഷങ്ങള്‍ ചോദിക്കുകയും ചെയ്തു. ഉണ്ണിയേട്ടന്‍ എം.വി ദാമോദരന്‍ അനുസ്മരണചടങ്ങില്‍ മുഖ്യപ്രഭാഷകന്‍ ആയിരുന്നുവെന്നാണ് എന്റെ ഓര്‍മ. അക്കാലത്തും ഉത്തരദേശത്തില്‍ ഇടയ്ക്കിടെ ലേഖനം എഴുതുന്ന ശീലം എനിക്കുണ്ടായിരുന്നു. ചില ലേഖനങ്ങള്‍ ഒഴികെ ഒട്ടുമിക്ക ലേഖനങ്ങളും ഉത്തരദേശത്തില്‍ വന്നു. എഴുത്തുകാരന്‍ എന്ന നിലയില്‍ അകമഴിഞ്ഞ പ്രോത്സാഹനം ആ കാലത്തുതന്നെ ഉത്തരദേശത്തില്‍ നിന്ന് ലഭിച്ചിരുന്നു. എന്നാല്‍ ഈ ലേഖനങ്ങളൊക്കെ ഉത്തരദേശത്തില്‍ ചേര്‍ത്തത് എഡിറ്റോറിയല്‍ പേജിന്റെ കൂടി ചുമതലയുണ്ടായിരുന്ന ഉണ്ണിയേട്ടനാണെന്ന് പിന്നീടാണ് മനസിലായത്. എന്റെ പ്രവര്‍ത്തനമേഖല കാസര്‍കോട് ആയതോടെ ഉണ്ണിയേട്ടനുമായി കൂടുതല്‍ അടുക്കാനുള്ള അവസരമുണ്ടായി. കാസര്‍കോട് പ്രസ് ക്ലബ്ബ് സംഘടിപ്പിക്കുന്ന പരിപാടികളിലെല്ലാം ഉണ്ണിയേട്ടന്‍ സജീവമായിരുന്നു. കാസര്‍കോട് കേന്ദ്രീകരിച്ചുള്ള മാധ്യമപ്രവര്‍ത്തനം ആരംഭിച്ചതുമുതല്‍ ഒരു തവണയൊഴികെ പിന്നീടുള്ള പ്രസ്‌ക്ലബ്ബ് കുടുംബമേളകളിലെല്ലാം പങ്കെടുത്തു. ആ കുടുംബമേളകളില്‍ വെച്ച് ഉണ്ണിയേട്ടന്റെ സൗമ്യസാമീപ്യവും സൗഹൃദവും അനുഭവിച്ചറിഞ്ഞവരില്‍ ഒരാള്‍ ഈ ലേഖകനാണ്. കുടുംബമേളകളില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുന്ന മാധ്യമപ്രവര്‍ത്തകരെ അകമഴിഞ്ഞ് അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും അദ്ദേഹം എന്നും മുന്‍പന്തിയിലായിരുന്നു. ഓരോ പരിപാടി കഴിയുമ്പോഴും സദസ്സിലിരുന്നു കയ്യടിക്കുമായിരുന്നു ഉണ്ണിയേട്ടന്‍.ഉത്തരദേശം പത്രത്തില്‍ ജോലിയില്‍ പ്രവേശിച്ചതോടെയാണ് അദ്ദേഹവുമായുള്ള ബന്ധം കുറേക്കൂടി ശക്തമായത്. ഒരുമിച്ച് ജോലി ചെയ്തിരുന്ന കാലത്തു വല്യേട്ടന്റെ സ്‌നേഹ ശാസനകളോടെ മാര്‍ഗ നിര്‍ദേശങ്ങളുമായി അദ്ദേഹം ഒപ്പം തന്നെയുണ്ടായിരുന്നു .ഡസ്‌കില്‍ ഉണ്ണിയേട്ടനുണ്ടെങ്കില്‍ ടെന്‍ഷനൊന്നുമില്ലാതെ വാര്‍ത്തയെഴുതാന്‍ സാധിക്കും. കാരണം ഉണ്ണിയേട്ടന്റെ ദൃഷ്ടി പതിഞ്ഞ് തിരുത്തലുകള്‍ ഉണ്ടെങ്കില്‍ അതുകൂടി കഴിഞ്ഞ ശേഷമേ വാര്‍ത്തകള്‍ അച്ചടിമഷി പുരളുകയുള്ളൂ. എഴുതിയ വാര്‍ത്തയില്‍ അബദ്ധങ്ങള്‍ ഉണ്ടെങ്കില്‍ ഉണ്ണിയേട്ടന്‍ അത് കാണിച്ചുതരും. ശാസന മുഖം കറുപ്പിച്ചായിരിക്കില്ല, സ്‌നേഹത്തോടെയായിരിക്കും. മുമ്പ് ജോലി ചെയ്തിരുന്ന പത്രമാധ്യമങ്ങളിലെ ഡസ്‌ക്കുകളില്‍ നിന്നെല്ലാം വ്യത്യസ്തമായ അനുഭവം. അതുകൊണ്ടുതന്നെയാകണം ആ ഡസ്‌ക്കുകളെ നയിച്ചവര്‍ മണ്‍മറഞ്ഞുപോയപ്പോള്‍ ഉണ്ടായതിനെക്കാള്‍ തീവ്രമായ വേദന ഉണ്ണിയേട്ടന്റെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ ഉണ്ടാകാനുള്ള കാരണവും. കോവിഡ് രൂക്ഷമായിരുന്ന സമയത്തു ഉണ്ണിയേട്ടന്‍ ഉത്തരദേശത്തിലെ ജോലി അവസാനിപ്പിച്ചിരുന്നെങ്കിലും സ്ഥാപനവുമായുള്ള ബന്ധം തുടര്‍ന്നിരുന്നു. ദിവസവും എഡിറ്റോറിയല്‍ എഴുതി ഇ മെയിലില്‍ അയക്കുമായിരുന്നു. ഉണ്ണിയേട്ടനെ ഏറ്റവും അവസാനമായി കണ്ടത് കാസര്‍കോട് പ്രസ് ക്ലബ്ബിന്റെ ഈ വര്‍ഷത്തെ കുടുംബമേളയില്‍ ആയിരുന്നു. കണ്ടപ്പോള്‍ സ്‌നേഹത്തോടെ ചേര്‍ത്ത് പിടിച്ചു വിശേഷങ്ങള്‍ ചോദിച്ചത് ഇപ്പോഴും മനസ്സില്‍ തെളിയുകയാണ്. പരിചയപ്പെടുന്ന ആരോടും ഉണ്ണിയേട്ടന്‍ ഇങ്ങനെയൊക്കെ തന്നെയായിരുന്നു. എപ്പോഴും സൗമ്യഭാവത്തോടെ അല്ലാതെ ഉണ്ണിയേട്ടനെ കണ്ടിട്ടില്ല. മുഖത്തു ചെറിയ പുഞ്ചിരിയോടെ വര്‍ത്തമാനം പറയാറുള്ള ഉണ്ണിയേട്ടന്‍ ഇട പഴകുന്ന ആരിലും ഒരു പോസിറ്റീവ് എനര്‍ജി സൃഷ്ടിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം അച്ഛന്‍ മരിച്ചപ്പോള്‍ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ എത്തിയവരില്‍ ഉണ്ണിയേട്ടനും ഉണ്ടായിരുന്നു. ഹൃദയസംബന്ധമായ ആസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഉണ്ണിയേട്ടനെ പല തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. വിളിക്കുമ്പോഴെല്ലാം മകളാണ് ഫോണെടുത്തിരുന്നത്. അച്ഛന്‍ സുഖം പ്രാപിച്ചുവരികയാണെന്നും ഉടന്‍ ആസ്പത്രി വിടുമെന്നുമായിരുന്നു മറുപടി. ആസ്പത്രിയില്‍ നിന്ന് വീട്ടിലെത്തിയാലുടന്‍ വീട്ടില്‍ ചെന്ന് കാണണമെന്ന് വിചാരിച്ചിരുന്നതാണ്. പിന്നീടാണ് ഉണ്ണിയേട്ടന്റെ നില അതീവഗുരുതരമാണെന്ന വിവരം അറിഞ്ഞത്. താമസിയാതെ അദ്ദേഹത്തിന്റെ വിയോഗവാര്‍ത്ത എത്തുകയും ചെയ്തു. ഉണ്ണിയേട്ടനെക്കുറിച്ച് എഴുതാന്‍ ഇനിയും ഏറെ വിശേഷങ്ങളുണ്ടെങ്കിലും സ്ഥലപരിമിതി അതിന് അനുവദിക്കുന്നില്ല. ഓണമായാലും വിഷു ആയാലും പെരുന്നാള്‍ ആയാലും ക്രിസ്തുമസ് ആയാലും വാട്‌സ് ആപ്പില്‍ ആശംസാ സന്ദേശങ്ങള്‍ അയക്കാന്‍ ഉണ്ണിയേട്ടന്‍ മറക്കാറില്ല. വാര്‍ത്താ സംബന്ധമായ ആവശ്യങ്ങള്‍ക്ക് പലരും മൊബൈല്‍ ഫോണില്‍ വിളിക്കാറുണ്ട്. എന്നാല്‍ സുഖ വിവരങ്ങള്‍ തിരക്കാന്‍ മാത്രം വിളിക്കാറുള്ള കുറച്ചു പേരില്‍ ഒരാള്‍ ഉണ്ണിയേട്ടന്‍ ആയിരുന്നു. ആ വിളി ഉണ്ണിയേട്ടന്‍ അവസാനിപ്പിച്ചിട്ടില്ലെന്നും ക്ഷേമം അന്വേഷിച്ചു ഇനിയും വിളിക്കുമെന്നും വിശ്വസിക്കാനാണ് ആഗ്രഹിക്കുന്നത്. അവസാനമായി അയച്ച സന്ദേശം ഇപ്പോഴും വാട്‌സ് ആപ്പിലുണ്ട്. മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള തുളുനാട് അവാര്‍ഡ് ലഭിച്ചപ്പോള്‍ അഭിനന്ദനങ്ങള്‍ പ്രഭാകരാ എന്നെഴുതി മൂന്ന് റോസാ പൂക്കളുടെ ഇമോജികള്‍ അടക്കമുള്ള സന്ദേശം. ആ പൂക്കള്‍ ഉണ്ണിയേട്ടനുള്ള ആദരാഞ്ജലിയായി തിരികെ സമര്‍പ്പിക്കുന്നു.

-ടി കെ പ്രഭാകരകുമാര്‍

ShareTweetShare
Previous Post

അറുതിയില്ലാതെ അതിര്‍ത്തി കര്‍ഷകരുടെ ദുരിതങ്ങള്‍

Next Post

മഹാരാഷ്ട്ര സ്വദേശിയെ തട്ടിക്കൊണ്ടുപോയി 1.65 കോടി രൂപ കവര്‍ന്ന കേസിലെ ഒന്നാം പ്രതി അറസ്റ്റില്‍

Related Posts

സുഹൃത് ബന്ധങ്ങളെ ധന്യമാക്കിയ സൈലര്‍ ഖാദര്‍

സുഹൃത് ബന്ധങ്ങളെ ധന്യമാക്കിയ സൈലര്‍ ഖാദര്‍

September 13, 2023
തൈവളപ്പ് അബ്ദുല്‍ ഖാദര്‍: കോളിയടുക്കത്തിന്റെ സ്‌നേഹ പുഞ്ചിരി അണഞ്ഞു

തൈവളപ്പ് അബ്ദുല്‍ ഖാദര്‍: കോളിയടുക്കത്തിന്റെ സ്‌നേഹ പുഞ്ചിരി അണഞ്ഞു

September 11, 2023
ഇശല്‍ വിസ്മയം തീര്‍ത്ത അസ്മ കൂട്ടായിയും വിട പറഞ്ഞു

ഇശല്‍ വിസ്മയം തീര്‍ത്ത അസ്മ കൂട്ടായിയും വിട പറഞ്ഞു

September 11, 2023
ഹസൈനാര്‍ വെള്ളരിക്കുണ്ട്

നല്ല ഓര്‍മ്മകള്‍ ബാക്കിവെച്ച് ഹസൈനാര്‍ച്ചയും യാത്രയായി…

September 8, 2023
ആജ്… ജാനേ കി, സിദ് നാ കരോ…

ആജ്… ജാനേ കി, സിദ് നാ കരോ…

September 7, 2023
ഉണ്ണികൃഷ്ണന്‍ മനസില്‍ നിറയുമ്പോള്‍…

ഉണ്ണികൃഷ്ണന്‍ മനസില്‍ നിറയുമ്പോള്‍…

September 6, 2023
Next Post
മഹാരാഷ്ട്ര സ്വദേശിയെ തട്ടിക്കൊണ്ടുപോയി 1.65 കോടി രൂപ കവര്‍ന്ന കേസിലെ ഒന്നാം പ്രതി അറസ്റ്റില്‍

മഹാരാഷ്ട്ര സ്വദേശിയെ തട്ടിക്കൊണ്ടുപോയി 1.65 കോടി രൂപ കവര്‍ന്ന കേസിലെ ഒന്നാം പ്രതി അറസ്റ്റില്‍

No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS