ഉമര്‍ മൗലവി: റഹ്മാനിയ നഗറിന്റെ വിളക്കായിരുന്നു
എട്ടര പതിറ്റാണ്ടിന്റെ സംഭവ ബഹുലമായ പ്രവര്‍ത്തനം കൊണ്ട് ഒരു മനുഷ്യജന്മത്തിനു സാധ്യമാകുന്നതിനപ്പുറം കാര്യങ്ങള്‍ ചെയ്തു തീര്‍ത്ത കുറ്റിക്കോല്‍ ഉമര്‍ മൗലവി എല്ലാവര്‍ക്കും ഒരു പാഠപുസ്തകമാണ്. അധ്യാപകനായും വിവിധ സ്ഥാപനങ്ങളുടെ മാനേജറായും സേവനമനുഷ്ഠിച്ച മൗലവി അറബിയിലും മലയാളത്തിലും ശ്രദ്ധേയമായ രചനകള്‍ നിര്‍വ്വഹിച്ചു.കുറ്റിക്കോല്‍ സ്വദേശിയായ ഉമര്‍ മൗലവി പാണളം അഹമ്മദ് ഹാജിയുടെയും ആമിന ഹജ്ജുമ്മയുടെയും മകളായ സുഹ്‌റയെ വിവാഹം കഴിച്ച് ആ നാടിന്റെയും സ്വന്തമായി മാറി.1979ല്‍ റഹ്മാനിയ നഗര്‍ മസ്ജിദു റഹ്മാനിയ എന്ന പേര് വിളിച്ച് നാടിന്റെയും മസ്ജിദിന്റെയും ഉദ്ഘാടനം […]

എട്ടര പതിറ്റാണ്ടിന്റെ സംഭവ ബഹുലമായ പ്രവര്‍ത്തനം കൊണ്ട് ഒരു മനുഷ്യജന്മത്തിനു സാധ്യമാകുന്നതിനപ്പുറം കാര്യങ്ങള്‍ ചെയ്തു തീര്‍ത്ത കുറ്റിക്കോല്‍ ഉമര്‍ മൗലവി എല്ലാവര്‍ക്കും ഒരു പാഠപുസ്തകമാണ്. അധ്യാപകനായും വിവിധ സ്ഥാപനങ്ങളുടെ മാനേജറായും സേവനമനുഷ്ഠിച്ച മൗലവി അറബിയിലും മലയാളത്തിലും ശ്രദ്ധേയമായ രചനകള്‍ നിര്‍വ്വഹിച്ചു.
കുറ്റിക്കോല്‍ സ്വദേശിയായ ഉമര്‍ മൗലവി പാണളം അഹമ്മദ് ഹാജിയുടെയും ആമിന ഹജ്ജുമ്മയുടെയും മകളായ സുഹ്‌റയെ വിവാഹം കഴിച്ച് ആ നാടിന്റെയും സ്വന്തമായി മാറി.
1979ല്‍ റഹ്മാനിയ നഗര്‍ മസ്ജിദു റഹ്മാനിയ എന്ന പേര് വിളിച്ച് നാടിന്റെയും മസ്ജിദിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചത് എ.എം. കുഞ്ഞബ്ദുല്ല മുസ്ല്യാര്‍ എന്ന ആലംപാടി ഉസ്താദ് ആണെങ്കിലും പ്രസ്തുത പേര് നിര്‍ദ്ദേശിച്ചത് ഉമര്‍ മൗലവിയായിരുന്നു. റഹ്മാനിയ ജമാഅത്തിന്റെ പ്രഥമ ജനറല്‍ സെക്രട്ടറിയായി ഉമര്‍ മൗലവിയെ ലഭിച്ചത് നമ്മുടെ നാടിന്റെ ഭാഗ്യവും അനുഗ്രഹമായി.
1985, 1989, 1991 എന്നീ നീണ്ട മൂന്ന് ഘട്ടങ്ങളില്‍ പ്രസിഡണ്ടായുള്ള അദ്ദേഹത്തിന്റെ സേവനവും ജമാഅത്തിന്റെ പുരോഗതിക്ക് അടിത്തറ പാകി.
മതപണ്ഡിതനും അഭ്യസ്ഥവിദ്യനുമായ ഒരാളെ പ്രഥമ ജനറല്‍ സെക്രട്ടറിയായും പിന്നീട് പ്രസിഡണ്ടായും ലഭിച്ചത് ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളെ മികച്ച രീതിയിലും വ്യവസ്ഥാപിതമായും മുന്നോട്ട് കൊണ്ടുപോവാനും ഉയര്‍ച്ചയുടെ പടവുകള്‍ താണ്ടാനും സഹായകമായി.
വാര്‍ധക്യസഹജമായ വിഷമതകള്‍ക്കിടയിലും അദ്ദേഹം സജീവമായിരുന്നു. അദ്ദേഹത്തിന്റെ സല്‍കര്‍മ്മങ്ങള്‍ക്ക് കരുണാമയന്‍ ഇരട്ടി പ്രതിഫലം നല്‍കട്ടെ. പാരത്രിക ജീവിതം സന്തോഷത്തിലാക്കട്ടെ. ആമീന്‍.
-റഹ്മാന്‍ കെ. റഹ്മാനിയ