സി.എച്ചിന്റെ പാത പിന്തുടര്‍ന്ന വിദ്യാഭ്യാസ പ്രവര്‍ത്തകന്‍...

ഒരേ സമയം പള്ളി ഖത്തീബും സ്‌കൂള്‍ മുന്‍ഷിയും ഹെഡ്മാസ്റ്റ്‌റുമായി സേവനം ചെയ്യുകയും സാമൂഹിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുകയും ചെയ്ത കുറ്റിക്കോല്‍ ഉമര്‍ മൗലവിയുടെ വേര്‍പ്പാട് അപരിഹാര്യമാണ്.മുസ്ലിംലീഗിന്റെ അധ്യാപക സംഘടനയുടെ അഭിവക്ത കണ്ണൂര്‍ ജില്ലാ പ്രസിഡണ്ടും സംസ്ഥാന വൈസ് പ്രസിഡണ്ടുമായിരുന്നു.ഒരു കാലത്ത് നിരക്ഷരരായിരുന്ന മുസ്ലിം വിദ്യാര്‍ത്ഥികളെ വിദ്യാലയങ്ങളിലേക്ക് ആട്ടിത്തെളിച്ച സി.എച്ച്. മുഹമ്മദ് കോയയുടെ സാമൂഹിക സമുദ്ദാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കാസര്‍കോടന്‍ മേഖലകളില്‍ നേതൃത്വം നല്‍കിയിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. ഭൗതിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശിഷ്യാ സമുദായത്തിലെ പെണ്‍കുട്ടികളെ പള്ളിക്കൂടങ്ങളിലേക്ക് അയക്കാന്‍ […]

ഒരേ സമയം പള്ളി ഖത്തീബും സ്‌കൂള്‍ മുന്‍ഷിയും ഹെഡ്മാസ്റ്റ്‌റുമായി സേവനം ചെയ്യുകയും സാമൂഹിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുകയും ചെയ്ത കുറ്റിക്കോല്‍ ഉമര്‍ മൗലവിയുടെ വേര്‍പ്പാട് അപരിഹാര്യമാണ്.
മുസ്ലിംലീഗിന്റെ അധ്യാപക സംഘടനയുടെ അഭിവക്ത കണ്ണൂര്‍ ജില്ലാ പ്രസിഡണ്ടും സംസ്ഥാന വൈസ് പ്രസിഡണ്ടുമായിരുന്നു.
ഒരു കാലത്ത് നിരക്ഷരരായിരുന്ന മുസ്ലിം വിദ്യാര്‍ത്ഥികളെ വിദ്യാലയങ്ങളിലേക്ക് ആട്ടിത്തെളിച്ച സി.എച്ച്. മുഹമ്മദ് കോയയുടെ സാമൂഹിക സമുദ്ദാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കാസര്‍കോടന്‍ മേഖലകളില്‍ നേതൃത്വം നല്‍കിയിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. ഭൗതിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശിഷ്യാ സമുദായത്തിലെ പെണ്‍കുട്ടികളെ പള്ളിക്കൂടങ്ങളിലേക്ക് അയക്കാന്‍ വേണ്ടി പള്ളികളില്‍ നിരന്തരം ഉദ്‌ബോധനം നടത്തിയിരുന്നു അദ്ദേഹം.
സമസ്ത ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ ഭാരവാഹിത്വം വഹിച്ച് സമസ്ത പ്രവര്‍ത്തനങ്ങളിലും വ്യാപൃതനായിരുന്നു.
അടിമുടി ലീഗുകാരനായിരുന്നു.
എഴുത്തും പ്രഭാഷണവും അടക്കമുള്ള സര്‍ഗാത്മക കഴിവുകളും മതപരവും ഭൗതികവുമായ തന്റെ പാണ്ഡ്യവും അദ്ദേഹം പാര്‍ട്ടിക്കും സമുദായത്തിനും വേണ്ടി ഉപയോഗപ്പെടുത്തി.
വാര്‍ധക്യ സഹജമായ വിഷമതകള്‍ നേരിടുമ്പോഴും ജീവിതത്തിലെ ചിട്ടകളും ക്രമങ്ങളും നിലനിര്‍ത്തി.
മുസ്ലിംലീഗിന്റെ ഇക്കഴിഞ്ഞ അംഗത്വ ക്യാമ്പയിനില്‍ ഭാഗവാക്കായി പാര്‍ട്ടി മെമ്പര്‍ഷിപ്പ് സ്വീകരിച്ചിരുന്നു.
ഉമര്‍ മൗലവിയുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്ക് ചേരുകയും പരേതന്റ പരലോക മോക്ഷത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

-മുനീര്‍ പി ചെര്‍ക്കളം

Related Articles
Next Story
Share it