ഉമ്മര്‍ ഹാജി പാണലം: നന്മ പകര്‍ന്ന് ജീവിച്ച മനുഷ്യന്‍
ഓരോ മനുഷ്യനും മരണത്തിന്റെ രുചി അറിയുക തന്നെ ചെയ്യും. പരിശുദ്ധ റമദാനിലെ അവസാനത്തെ നോമ്പ് തുറക്കാന്‍ മണിക്കൂറുകള്‍ക്ക് മുമ്പാണ് തീക്കാറ്റ് പോലെ ഒരു മരണ വാര്‍ത്ത കേള്‍ക്കുന്നത്.ഉമ്മര്‍ ഹാജി മരണപ്പെട്ടു എന്ന വാര്‍ത്ത വിശ്വസിക്കാന്‍ പോലും കഴിഞ്ഞില്ല. ഉമ്മര്‍ ഹാജിയെ അറിയാത്തവര്‍ കുറവായിരിക്കും. എം.ജി. റോഡിലെ ബദ്‌രിയ ഹോട്ടലിന് എതിര്‍വശം പച്ചക്കറി-ഫ്രൂട്ട്ക്കട വര്‍ഷങ്ങളോളം നടത്തിയിരുന്നു. പിന്നീട് ചെങ്കല്‍ ക്വാറിയും നടത്തിയിരുന്നു. എം.ജി റോഡിലെ ഒരു കടയില്‍ ജോലി ചെയ്യവെയാണ് ഉമ്മര്‍ ഹാജിയെ പരിചയപ്പെടുന്നത്.തനിക്ക് ഒരു കാര്യം തെറ്റ് […]

ഓരോ മനുഷ്യനും മരണത്തിന്റെ രുചി അറിയുക തന്നെ ചെയ്യും. പരിശുദ്ധ റമദാനിലെ അവസാനത്തെ നോമ്പ് തുറക്കാന്‍ മണിക്കൂറുകള്‍ക്ക് മുമ്പാണ് തീക്കാറ്റ് പോലെ ഒരു മരണ വാര്‍ത്ത കേള്‍ക്കുന്നത്.
ഉമ്മര്‍ ഹാജി മരണപ്പെട്ടു എന്ന വാര്‍ത്ത വിശ്വസിക്കാന്‍ പോലും കഴിഞ്ഞില്ല. ഉമ്മര്‍ ഹാജിയെ അറിയാത്തവര്‍ കുറവായിരിക്കും. എം.ജി. റോഡിലെ ബദ്‌രിയ ഹോട്ടലിന് എതിര്‍വശം പച്ചക്കറി-ഫ്രൂട്ട്ക്കട വര്‍ഷങ്ങളോളം നടത്തിയിരുന്നു. പിന്നീട് ചെങ്കല്‍ ക്വാറിയും നടത്തിയിരുന്നു. എം.ജി റോഡിലെ ഒരു കടയില്‍ ജോലി ചെയ്യവെയാണ് ഉമ്മര്‍ ഹാജിയെ പരിചയപ്പെടുന്നത്.
തനിക്ക് ഒരു കാര്യം തെറ്റ് എന്ന് തോന്നിയാല്‍ ആരുടെ മുന്നിലും അത് തുറന്ന് പറയാന്‍ വല്ലാത്ത ധൈര്യം അദ്ദേഹത്തിന് ഉണ്ടായിരുന്നു. എല്ലാ വെള്ളിയാഴ്ചയും മാലിക് ദീനാര്‍ പള്ളിയില്‍ എത്തുമായിരുന്നു പ്രാര്‍ത്ഥനയ്ക്ക്. പാണലം പള്ളി പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു.
സമസ്തയെ വല്ലാതെ സഹായിക്കുകയും സ്‌നേഹിക്കുകയും ചെയ്തിട്ടുണ്ട്. എത്രയെത്ര ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. വലത് കൈ കൊണ്ട് കൊടുക്കുന്നത് ഇടത് കൈ അറിയരുത് എന്ന് പലപ്പോഴും ഉമ്മര്‍ ഹാജി പറയും. ഈജിപ്ത്, തുര്‍ക്കി, പാലസ്തീന്‍ എന്നീ പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശം നടത്താനും പ്രാര്‍ത്ഥിക്കാനും അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു. രണ്ട് ദിവസം കേരളക്കരയിലെ പ്രധാന സ്ഥലങ്ങളില്‍ പ്രാര്‍ത്ഥനക്ക് ഉമ്മര്‍ ഹാജിക്ക് ഒപ്പം പങ്കെടുക്കാനും ഈ വിനീതനും ഭാഗ്യം ലഭിച്ചു. ഉമ്മര്‍ ഹാജി ചെയ്ത സല്‍ക്കര്‍മ്മങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനവും ആയിരിക്കും പരിശുദ്ധ റമദാനിലെ അവസാന വെള്ളിയാഴ്ച നാഥന്‍ തിരികെ വിളിച്ചത്.
അദ്ദേഹത്തെയും നമ്മളെയും അല്ലാഹു സ്വര്‍ഗത്തില്‍ ഒരുമിച്ച് കൂട്ടട്ടെ എന്ന പ്രാര്‍ത്ഥനയോടെ...
-അബ്ദുല്‍ നാസര്‍ പൊവ്വല്‍