നെല്ലിക്കുന്നിനെ നൊമ്പരപ്പെടുത്തി ഷരീഫിന്റെ ആകസ്മിക വേര്‍പാട്...
മരണം വരുന്നത് ആര്‍ക്കുമറിയില്ലെന്നത് എത്ര സത്യമാണ്. അതിന് സമയവും സാഹചര്യവും സ്ഥലങ്ങളുമൊന്നുമില്ല. കഴിഞ്ഞ ദിവസം നമ്മില്‍ നിന്ന് വിട്ട് പിരിഞ്ഞ ഷരീഫിന്റെ മരണം ആകസ്മികമായിരുന്നു. രാവിലെ മുതല്‍ രാത്രി വരെ ഓട്ടോ ഓടിച്ച് കുടുംബ പോറ്റാനായുള്ള പാച്ചലിലായിരുന്നു ഷരീഫ്. വീടണയുന്നതിന് മുമ്പ് പള്ളിയില്‍ നിന്നുയര്‍ന്ന ഇശാ ബാങ്കിന്റെ വിളി കേട്ടപ്പോള്‍ പള്ളിയില്‍ കയറി അന്നത്തെ നിസ്‌ക്കാരം കഴിഞ്ഞ് മതി വീട്ടിലെത്താന്‍ എന്ന് തീരുമാനിക്കുകയായിരുന്നു. പ്രിയതമയും പിഞ്ചുമക്കളും വീട്ടില്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. എന്നും രാത്രി ഒമ്പത് മണിക്ക് മുമ്പ് തന്നെ […]

മരണം വരുന്നത് ആര്‍ക്കുമറിയില്ലെന്നത് എത്ര സത്യമാണ്. അതിന് സമയവും സാഹചര്യവും സ്ഥലങ്ങളുമൊന്നുമില്ല. കഴിഞ്ഞ ദിവസം നമ്മില്‍ നിന്ന് വിട്ട് പിരിഞ്ഞ ഷരീഫിന്റെ മരണം ആകസ്മികമായിരുന്നു. രാവിലെ മുതല്‍ രാത്രി വരെ ഓട്ടോ ഓടിച്ച് കുടുംബ പോറ്റാനായുള്ള പാച്ചലിലായിരുന്നു ഷരീഫ്. വീടണയുന്നതിന് മുമ്പ് പള്ളിയില്‍ നിന്നുയര്‍ന്ന ഇശാ ബാങ്കിന്റെ വിളി കേട്ടപ്പോള്‍ പള്ളിയില്‍ കയറി അന്നത്തെ നിസ്‌ക്കാരം കഴിഞ്ഞ് മതി വീട്ടിലെത്താന്‍ എന്ന് തീരുമാനിക്കുകയായിരുന്നു. പ്രിയതമയും പിഞ്ചുമക്കളും വീട്ടില്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. എന്നും രാത്രി ഒമ്പത് മണിക്ക് മുമ്പ് തന്നെ വീടണയുന്ന ഷരീഫിന്റെ വരവ് കാത്തിരുന്ന വീട്ടിലേക്ക് ആളുകള്‍ വരുന്നത് കണ്ട് പന്തികേട് തോന്നിയ ഭാര്യയും മക്കളും ആരെയൊക്കെയോ വിളിക്കുന്നുണ്ടായിരുന്നു. സമയം ഇഴഞ്ഞ് നീങ്ങി. ഒടുവില്‍ ആ വീട്ടില്‍ കൂട്ട നിലവിളിയര്‍ന്നു. നെല്ലിക്കുന്നിനെ നിശബ്ദമാക്കിയ രാത്രിയായിരുന്നു അത്. മണിക്കൂറുകള്‍ക്ക് മുമ്പ് ഷരീഫിനെ കണ്ട് സംസാരിച്ചവര്‍ക്ക് അത് വിശ്വസിക്കാനായില്ല. നിമിഷങ്ങള്‍ കഴിഞ്ഞതോടെ നെല്ലിക്കുന്നിലെ ആ ചെറിയ വീട്ടില്‍ ആളുകളെ കൊണ്ട് നിറഞ്ഞു. മയ്യത്ത് ഖബറടക്കുന്നത് വരെ അണമുറിയാത്ത പ്രവാഹമായിരുന്നു. ആരേയും വേദനിപ്പിക്കാതെ, ആരുടെയും വെറുപ്പ് സമ്പാദിക്കാത്ത ഷരീഫ് എന്നും എല്ലാവരോടും പുഞ്ചിരിച്ച് മാത്രമെ സംസാരിച്ചിട്ടുള്ളു. മിതമായ വാടക വാങ്ങുന്ന ഷരീഫിനെ പല കുടുംബങ്ങളും യാത്രക്കായി ആശ്രയിച്ചിരുന്നു. അതിനാല്‍ നഗരത്തിലെ ഓട്ടോസ്റ്റാന്റില്‍ പലപ്പോഴും അപൂര്‍വ്വമായിട്ടെ വരാറുള്ളൂ.
നെല്ലിക്കുന്ന് സബീഹുല്‍ ദഫ് സംഘത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. അഞ്ച് വര്‍ഷം മുമ്പ് റമദാനിന് സൗജന്യമായി നോമ്പ് തുറ ഒരുക്കാന്‍ മാത്രം രുപീകൃതമായ നെല്ലിക്കുന്ന് ലജ്‌നത്തുല്‍ ഇഫ്ത്താര്‍ സംഘത്തിന്റെയും മുന്‍പന്തിയിലുണ്ടായിരുന്നു. കഴിഞ്ഞ റമദാനിന് ഒരു ദിവസം നോമ്പ് തുറക്കാനായി ഭാരവാഹികള്‍ ക്ഷണിച്ചപ്പോള്‍ കാണിച്ച സ്‌നേഹം തന്നെ മതി ഷരീഫിന്റെ സ്വഭാവം മനസിലാക്കാന്‍. വിനയത്തോടെയാണ് എന്നും സംസാരിക്കാറ്. നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിനൊക്കെ സജീവ സാന്നിധ്യമായിരുന്നു. അടുത്ത വര്‍ഷം തുടങ്ങുന്ന ഉറൂസിനായി ഇപ്പോള്‍ തന്നെ തയ്യാറെടുപ്പിലായിരുന്നു ഷരീഫ്. പണ്ഡിതന്‍മാരെയും ഉസ്താദുമാരെയും അതിരറ്റ് സ്‌നേഹിച്ചു.
ഓട്ടോ ഓടിക്കുന്നതിനിടയില്‍ സ്‌കൂള്‍ പരിപാടിയിലായാലും കായിക-സാംസ്‌കാരിക പരിപാടിയായാലും ഷരീഫിന്റെ സാന്നിധ്യമുണ്ടായിരുന്നു. അല്ലാഹു നല്ലവരെയത്രേ പെട്ടന്ന് വിളിക്കുക എന്ന് ആരോ പറയുന്നത് കേട്ടിട്ടുണ്ട്.
ആരാടും പരാതിയും പരിഭവവും പറയാതെ, മക്കളോടൊപ്പം ജീവിച്ച് കൊതിതീരാതെ, നെല്ലിക്കുന്നിലെ സുഹൃത്തുക്കളെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി ജീവിതമാകുന്ന ഓട്ടം നിര്‍ത്തി മറഞ്ഞു പോയ ഷരീഫേ... നിന്റെ പാരത്രിക ജീവിതം അല്ലാഹു ധന്യമാക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു...
ആമീന്‍...
-ഷാഫി തെരുവത്ത്