മുഹമ്മദ് മുബാറക് ഹാജി എന്ന അനാഥ മക്കളുടെ തോഴന്‍
കാസര്‍കോടിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മത രംഗങ്ങളിലെ നിറസാന്നിധ്യമായി ജീവിച്ച പ്രിയങ്കരനായ മുഹമ്മദ് മുബാറക് ഹാജിക്കയും സൃഷ്ടാവിന്റെ വിളിക്ക് ഉത്തരം നല്‍കി നമ്മില്‍ നിന്ന് വിടവാങ്ങി.ആലംപാടിയുടെ പ്രസിദ്ധ കുടുംബത്തില്‍ ജനിച്ച് കര്‍ഷകനായി ജീവിതമാരംഭിച്ച കുടുംബാംഗമായ ഹാജിക്ക എം.എസ്.എഫില്‍ കൂടി പൊതുരംഗത്ത് പ്രവേശിക്കുകയും പിന്നീട് മുസ്ലിം ലീഗിന്റെയും ഐ.എന്‍.എലിന്റെയും നേതൃസ്ഥാനത്തിരുന്ന അദ്ദേഹം അഞ്ച് പതിറ്റാണ്ടുകളോളം ചെങ്കള പഞ്ചായത്ത് മെമ്പറും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായി പൊതുരംഗത്ത് നിറഞ്ഞുനിന്നിരുന്നു. പുഞ്ചിരിയോട് കൂടിയുള്ള സൗമ്യമായ പെരുമാറ്റം അദ്ദേഹത്തിന്റെ കൂടെപ്പിറപ്പായിരുന്നു.പഴയകാലത്ത് ആലംപാടി എന്നാല്‍ […]

കാസര്‍കോടിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മത രംഗങ്ങളിലെ നിറസാന്നിധ്യമായി ജീവിച്ച പ്രിയങ്കരനായ മുഹമ്മദ് മുബാറക് ഹാജിക്കയും സൃഷ്ടാവിന്റെ വിളിക്ക് ഉത്തരം നല്‍കി നമ്മില്‍ നിന്ന് വിടവാങ്ങി.
ആലംപാടിയുടെ പ്രസിദ്ധ കുടുംബത്തില്‍ ജനിച്ച് കര്‍ഷകനായി ജീവിതമാരംഭിച്ച കുടുംബാംഗമായ ഹാജിക്ക എം.എസ്.എഫില്‍ കൂടി പൊതുരംഗത്ത് പ്രവേശിക്കുകയും പിന്നീട് മുസ്ലിം ലീഗിന്റെയും ഐ.എന്‍.എലിന്റെയും നേതൃസ്ഥാനത്തിരുന്ന അദ്ദേഹം അഞ്ച് പതിറ്റാണ്ടുകളോളം ചെങ്കള പഞ്ചായത്ത് മെമ്പറും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായി പൊതുരംഗത്ത് നിറഞ്ഞുനിന്നിരുന്നു. പുഞ്ചിരിയോട് കൂടിയുള്ള സൗമ്യമായ പെരുമാറ്റം അദ്ദേഹത്തിന്റെ കൂടെപ്പിറപ്പായിരുന്നു.
പഴയകാലത്ത് ആലംപാടി എന്നാല്‍ ആദ്യം ഓര്‍മ്മ വരുന്ന നാമം മുഹമ്മദാജി എന്ന മുബാറക് ഹാജിയുടെതായിരുന്നു. ആലംപാടി ഇന്ന് കാണുന്ന പുരോഗതിയില്‍ മുബാറക് ഹാജിക്കയുടെ അശ്രാന്ത പരിശ്രമമുണ്ടായിട്ടുണ്ട്താനും. പൊതു പ്രവര്‍ത്തകര്‍ക്ക് മാതൃകാ പുരുഷനായി ജീവിച്ച ശുഭ്ര വസ്ത്രധാരി അനാഥമക്കളുടെ തോഴനായി മരണം വരെ ജീവിതം കാഴ്ച്ച വെച്ച ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ചു. ആയിരങ്ങളായ അനാഥ മക്കളുടെ പ്രാര്‍ത്ഥനയും സ്‌നേഹവും പിടിച്ചു പറ്റി. അക്കാലത്ത് ആലംപാടിയിലോ ചുറ്റുവട്ടങ്ങളിലോ യത്തീംഖാനകള്‍ ഇല്ലാത്ത അവസ്ഥയില്‍ ആലംപാടിയില്‍ നൂറുല്‍ ഇസ്ലാം യത്തീം ഖാനക്ക് ബീജാവാഹം നല്‍കി അരനൂറ്റാണ്ടിലധികം അതിന്റെ നേതൃസ്ഥാനം വഹിച്ച അദ്ദേഹം ചെയ്ത സേവനം മഹത്തരം തന്നെയാണ്. ആലംപാടിയില്‍ വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ഇന്ന് കാണുന്ന എല്ലാ അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിച്ചെടുക്കുവാന്‍ മുന്‍പന്തിയില്‍ പ്രവര്‍ത്തിച്ചു. വിദ്യാഭ്യാസ പുരോഗതിയെ സ്വപ്‌നം കണ്ട ഹാജിക്ക സര്‍വ്വരുടെയും പ്രസംശയ്ക്ക് പാത്രഭൂതനായിട്ടുണ്ട്. ഏഴ് പതിറ്റാണ്ടുകളായി കാസര്‍കോടിന്റെ അറിയപ്പെടുന്ന ഒരു വസ്ത്ര വ്യാപാരി കൂടിയായിരുന്നു അദ്ദേഹം. കാസര്‍കോട് പട്ടണത്തിലെ കച്ചവടക്കാരുടെ ഒരു കാരണവര്‍ എന്ന് തന്നെ പറയാം.
ഞങ്ങള്‍ക്കെല്ലാം കാരണവര്‍ തുല്ല്യരായ അദ്ദേഹത്തെ കണ്ടുമുട്ടുമ്പോഴെല്ലാം നിറപുഞ്ചിരിയോടെയുള്ള പെരുമാറ്റം കൊണ്ട് വീര്‍പ്പുമുട്ടിക്കുമായിരുന്നു. കാസര്‍കോടിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച അദ്ദേഹം പഴയ കാല ചരിത്രം വിവരിച്ചു തരുന്നതോടൊപ്പം ക്ഷേമാന്വേഷണവും ഉപദേശ നിര്‍ദ്ദേശങ്ങളും സമ്മാനിക്കുമായിരുന്നു. അവസാന കാലത്ത് രാഷ്ട്രീയ രംഗത്ത് ഇരുചേരിയിലാണെങ്കിലും അതൊന്നും അദ്ദേഹത്തോടുള്ള ബന്ധങ്ങള്‍ക്ക് ഒരു പോറല്‍ പോലും ഏറ്റിരുന്നില്ല എന്നതാണ് സത്യം.
ചെറുപ്പ വലിപ്പമില്ലാതെ എല്ലാവരെയും തുല്ല്യമായി സമീപിച്ചിരുന്ന അദ്ദേഹം രാഷ്ട്രീയ എതിരാളികള്‍ക്കും പ്രിയങ്കരനായിരുന്നു. എന്നും പൊതുപ്രവര്‍ത്തകര്‍ക്ക് വഴികാട്ടി ജീവിച്ച അദ്ദേഹത്തിന്റെ വേര്‍പാട് കാസര്‍കോടിന്റെ പൊതുമണ്ഡലത്തിന് തീരാനഷ്ടമാണ്. മുഹമ്മദ് ഹാജിക്കയുടെ പരലോകജീവിതം സന്തോഷപൂരിതമാക്കണേ നാഥാ...
-എം.കെ. ചെര്‍ക്കളം