കുഞ്ഞിമൂല സീതി ഹാജി: ചലിക്കുന്ന ചരിത്രമായിരുന്നു
പഴമക്കാരില്‍ ചിലര്‍ വിടവാങ്ങുമ്പോള്‍ ഒരു ചരിത്രം തന്നെ അവസാനിക്കുകയാണ്. ഒരു തലമുറയുടെ പ്രഭാവവും മൂല്യവും അസ്തമിക്കുകയാണ്. കാത്ത് സൂക്ഷിച്ച് പോരുന്ന അനുഭവ യാഥാര്‍ത്ഥ്യങ്ങളും പൂര്‍വ്വ കാലജീവിത ശീലങ്ങളും കണ്ണടയുകയാണ്. അത്തരം ഒരു വിടവാങ്ങലായിരുന്നു കുഞ്ഞിമൂല സീതി ഹാജിയുടേത്.നീണ്ട എണ്‍പത്തിയാറ് വര്‍ഷത്തെ ജീവിതം അര്‍ത്ഥ പൂര്‍ണ്ണവും കര്‍മ്മനിരതവുമായിരുന്നു. ജീവിത വിശുദ്ധി, അധ്വാനശീലം, പരസഹായം, കര്‍മ്മ നിഷ്ഠത, സര്‍വ്വരാലും ആദരവ്, കൃത്യ നിഷ്ഠ, പ്രവര്‍ത്തന കണിശത, സത്യസന്ധത, വ്യാപാര ബന്ധം, സാമൂഹിക ബോധം, സഹിഷ്ണുതാ മനോഭാവം എന്നിവയിലെല്ലാം അദ്ദേഹം മാതൃകാ […]
പഴമക്കാരില്‍ ചിലര്‍ വിടവാങ്ങുമ്പോള്‍ ഒരു ചരിത്രം തന്നെ അവസാനിക്കുകയാണ്. ഒരു തലമുറയുടെ പ്രഭാവവും മൂല്യവും അസ്തമിക്കുകയാണ്. കാത്ത് സൂക്ഷിച്ച് പോരുന്ന അനുഭവ യാഥാര്‍ത്ഥ്യങ്ങളും പൂര്‍വ്വ കാലജീവിത ശീലങ്ങളും കണ്ണടയുകയാണ്. അത്തരം ഒരു വിടവാങ്ങലായിരുന്നു കുഞ്ഞിമൂല സീതി ഹാജിയുടേത്.നീണ്ട എണ്‍പത്തിയാറ് വര്‍ഷത്തെ ജീവിതം അര്‍ത്ഥ പൂര്‍ണ്ണവും കര്‍മ്മനിരതവുമായിരുന്നു. ജീവിത വിശുദ്ധി, അധ്വാനശീലം, പരസഹായം, കര്‍മ്മ നിഷ്ഠത, സര്‍വ്വരാലും ആദരവ്, കൃത്യ നിഷ്ഠ, പ്രവര്‍ത്തന കണിശത, സത്യസന്ധത, വ്യാപാര ബന്ധം, സാമൂഹിക ബോധം, സഹിഷ്ണുതാ മനോഭാവം എന്നിവയിലെല്ലാം അദ്ദേഹം മാതൃകാ […]
പഴമക്കാരില്‍ ചിലര്‍ വിടവാങ്ങുമ്പോള്‍ ഒരു ചരിത്രം തന്നെ അവസാനിക്കുകയാണ്. ഒരു തലമുറയുടെ പ്രഭാവവും മൂല്യവും അസ്തമിക്കുകയാണ്. കാത്ത് സൂക്ഷിച്ച് പോരുന്ന അനുഭവ യാഥാര്‍ത്ഥ്യങ്ങളും പൂര്‍വ്വ കാലജീവിത ശീലങ്ങളും കണ്ണടയുകയാണ്. അത്തരം ഒരു വിടവാങ്ങലായിരുന്നു കുഞ്ഞിമൂല സീതി ഹാജിയുടേത്.
നീണ്ട എണ്‍പത്തിയാറ് വര്‍ഷത്തെ ജീവിതം അര്‍ത്ഥ പൂര്‍ണ്ണവും കര്‍മ്മനിരതവുമായിരുന്നു. ജീവിത വിശുദ്ധി, അധ്വാനശീലം, പരസഹായം, കര്‍മ്മ നിഷ്ഠത, സര്‍വ്വരാലും ആദരവ്, കൃത്യ നിഷ്ഠ, പ്രവര്‍ത്തന കണിശത, സത്യസന്ധത, വ്യാപാര ബന്ധം, സാമൂഹിക ബോധം, സഹിഷ്ണുതാ മനോഭാവം എന്നിവയിലെല്ലാം അദ്ദേഹം മാതൃകാ വ്യക്തിത്വമായിരുന്നു. നീണ്ട ഏഴു പതിറ്റാണ്ട് കാലത്തെ പ്രദേശത്തിന്റെയും പരിസര പ്രദേശങ്ങളുടെയും ചരിത്രങ്ങളും അനുഭങ്ങളും സംഭവങ്ങളും ആ മനസ്സില്‍ ഒട്ടും ചോരാതെ സൂക്ഷിച്ച് പോന്നിരുന്നു. കുടുബ ബന്ധങ്ങളുടെ വേരുകളും ഇന്നലകളിലെ നാടിന്റെ പ്രഭാവങ്ങളും പൈതൃകവും ഒരിരുപ്പില്‍ പറയുന്നത് കേട്ടാല്‍ ആരും അതിശയോക്തിയോടെ, ജിജ്ഞാസയോടെ കേട്ടിരിക്കും. ജീവിതത്തിന്റെ സായം സന്ധ്യയിലെത്തിയിട്ടും ഓര്‍മ്മശക്തിക്ക് ഒട്ടും കുറവ് വന്നിരുന്നില്ല. മനക്കണക്കിന്റെ വേഗതയും ആസ്ഥാനങ്ങളുടെയും പ്രധാന വ്യക്തികളുടെയും കുടുബാംഗങ്ങളുടെയും അനേകം ഫോണ്‍ നമ്പറുകളും മനസ്സില്‍ ഉല്ലേഖനം ചെയ്ത് വെച്ചിരുന്നു.
കാഴ്ചയും കേള്‍വിയും കുറഞ്ഞ് വന്നെങ്കിലും ഖുര്‍ആന്‍, ഔറാദുകള്‍ (ദിനചര്യകള്‍) കൃത്യമായി കൊണ്ട് നടന്നു. അപാര മനക്കരുത്തും ധൈര്യവുമായിരുന്നു. മാസത്തില്‍ ഒരു ഖുര്‍ആന്‍ ഖതമെങ്കിലും ഓതി തീര്‍ക്കുന്ന സ്വഭാവം. പത്രങ്ങള്‍ കൃത്യമായി വായിക്കും. പ്രാദേശിക വാര്‍ത്തയറിയാന്‍ കൂടുതലും ഉത്തര ദേശത്തെയായിരുന്നു തിരഞ്ഞെടുത്തിരുന്നത്. ഉത്തദേശം വായനക്ക് പത്രത്തിന്റെ വയസ്സ് തന്നെയുണ്ട്. ടൗണില്‍ പോവുന്നവരോടും സ്‌കൂളില്‍ നിന്ന് വരുന്ന കുട്ടികളോടും പ്രത്യേകിച്ച് പത്രം വാങ്ങാന്‍ ഓര്‍മ്മപ്പെടുത്തും.
സാമൂഹിക, വിദ്യഭ്യാസ, രാഷ്ട്രീയ സംഗമങ്ങളിലെല്ലാം എത്തിപ്പെടുമെങ്കിലും കൂടുതലും ആത്മീയ സദസ്സുകളും പ്രഭാഷണ വേദികളുമായിരുന്നു തിരഞ്ഞെടുത്തിരുന്നത്. ഇന്ദിരാ ഗാന്ധി, സയ്യിദ് അബ്ദുല്‍ റഹ് മാന്‍ ബാഫഖി തങ്ങള്‍, സി.എച്ച് മുഹമ്മദ് കോയ, ഇ.കെ ഹസന്‍ മുസ്‌ലിയാര്‍, അഡ്യാര്‍ കണ്ണൂര്‍ മുഹമ്മദ് ഹാജി, വൈലിത്തറ, ശുഖപുരം, ശംസുല്‍ ഉലമ എന്നിവരുടെ പ്രഭാഷണങ്ങളിലെ ചരിത്രങ്ങളും സാരോപദേശങ്ങളും ഞങ്ങളോട് പറഞ്ഞ് തരുമായിരുന്നു.
ബദര്‍ ഖിസ്സപ്പാട്ടിന്റെ തോഴനായിരുന്നു. മോയിന്‍ കുട്ടി വൈദ്യരുടെ ഈരടികള്‍ ആവേശപൂര്‍വ്വം നീണ്ട നേരം പാടി തീര്‍ക്കും. കുട്ടികളെ കൂട്ടമായിരുത്തി ഖിസപ്പാട്ടും താലോലം പാട്ടുകളും കല്യാണപ്പാട്ടും മദ്ഹ് ഗീതവും പാടി ആവേശം കൊള്ളിക്കും. നബിചരിതങ്ങളും ചരിത്ര കാവ്യങ്ങളും മാലയും മൗലിദും ബദര്‍ ബയ്ത്തും ആ മനസ്സില്‍ നിന്ന് ശാന്ത സുന്ദരമായി ഒഴുകി വരും.
മയ്യത്ത് പരിപാലനം അദ്ദേഹത്തിന്റെ എടുത്ത് പറയേണ്ട സേവനമായിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ തുടങ്ങിയ ഈ സേവന പ്രവര്‍ത്തനത്തില്‍ നൂറുകണക്കിനാളുകളെ കുളിപ്പിച്ചിട്ടുണ്ടാവും. എല്ലാതിരക്കുകളും മാറ്റിവെച്ച് മയ്യത്ത് പരിപാലത്തിന് സമയം കണ്ടെത്തും. നാട്ടിലും പരിസരങ്ങളിലെ മഹല്ലുകളില്‍ നിന്നും കുളിപ്പിക്കാന്‍ അദ്ദേഹത്തെ തേടിയെത്തിയിരുന്നു.
പിലാങ്കട്ടയില്‍ അന്ത്യ വിശ്രമം കൊള്ളുന്ന പണ്ഡിതശ്രേഷ്ടന്‍ പൊന്നാനി സഈദ് ഉസ്താദാണ് പ്രധാന ഗുരു. ഉസ്താദിന്റെ ഉപദേശവും സഹവാസവും വീട്ടില്‍ വന്നുള്ള താമസവും ജീവിതത്തില്‍ വഴിത്തിരിവായി.
വിശുദ്ധിയുടെ വെളിച്ചം എന്ന ഉസ്താദിനെ കുറിച്ചുള്ള പുസ്തക രചനക്ക് അദ്ദേഹത്തിന്റെ വിവരങ്ങള്‍ ഏറെ ഉപകാരപ്പെട്ടു. അഡ്യാര്‍ കണ്ണൂര്‍ മുഹമ്മദ് ഹാജി, താഴെ കൊടിയമ്മയില്‍ അന്ത്യവിശ്രമം കൊളളുന്ന പെരുമുക്ക് മുഹമ്മദലി മുസ്ലിയാര്‍, ചെടേക്കാല്‍ കെ.എം അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവരില്‍ നിന്നും ശിക്ഷണം നേടിയിട്ടുണ്ട്.
നീണ്ട കാലത്തെ അടക്ക വ്യാപാര മേഖലയില്‍ കാസര്‍കോടും മംഗലാപുരത്തും വലിയ ബന്ധങ്ങളാണ് ഉണ്ടാക്കിയടുത്തത്. അടക്ക വ്യാപാരത്തില്‍ പലരുമായും അരനൂറ്റാണ്ടോളം കാലത്തെ ബന്ധമുണ്ട്. സമ്പത്തല മാലിംഗഭട്ട്, പജിലയിലെ പ്രകാശ് ഭട്ട്, ഉദ്ധംതോട് ശാന്താറാം ഷെട്ടി, ഉദ്ധം ബാബു ഷെട്ടി, പജില ഷാജു, ചേടിക്കാന റഗു ഷെട്ടി എന്നിവരുടെ കുടുംബവുമായും നീണ്ട കാലത്തെ ബന്ധമുണ്ടായി.
നെക്രാജെ പുളിന്റടി മൂലയില്‍ ഉണ്ടായിരുന്ന ഓത്തുപുര പ്രസിദ്ധമാണ്. വ്യവസ്ഥാപിതമായ മദ്രസ രീതി ഇല്ലാതിരുന്ന കാലത്ത് ഇവിടെ വളരെ ദൂരെ ദിക്കില്‍ നിന്ന് പോലും ധാരാളം കുട്ടികളാണ് എത്തിയിരുന്നത്. അഹ്മദ് കുഞ്ഞി മുക്രി, സീതി മുക്രി, ഇസ്മായീല്‍ മുക്രി എന്നിവര്‍ ഇവിടെ നേതൃത്വം വഹിച്ചിരുന്ന മുല്ലാക്കമാരാണ്.
മുനീറുല്‍ ഇഖ്‌വാന്‍ എന്ന വിശ്വാസ-കര്‍മ്മ- സ്വഭാവ -ചരിത്ര സമാഹരണ പുസ്തകമായിരുന്നു കരിക്കുലം. ഇതിലെവരികള്‍ ഏറെക്കുറെയും അദ്ദേഹത്തിന് മന:പാഠമായിരുന്നു. നാട്ടുകാരുടെ പ്രിയങ്കരനും ആദരണീയനുമായിരുന്നു സീതി ഹാജി. അല്ലാഹു പാരത്രിക ജീവിതം സന്തോഷകരമാക്കട്ടെ...
-മുസമ്മല്‍ സിദ്ദീഖ് കെ.എസ്