ഖാദര്‍ ബങ്കര: പുഞ്ചിരിയില്‍ കോര്‍ത്ത സ്‌നേഹസൗഹൃദത്തിനുടമ
ഖാദര്‍ ബങ്കര വിടപറഞ്ഞത് പുഞ്ചിരിയില്‍ കോര്‍ത്ത സ്‌നേഹ സൗഹൃദം ബാക്കിവെച്ചായിരുന്നു. മതമോ ജാതിയോ നോക്കാതെ സൗഹൃദത്തിന്റെ വലയം തീര്‍ത്ത ഖാദര്‍ ബങ്കര എല്ലാവര്‍ക്കും പ്രിയപ്പെട്ട ഖാദര്‍ച്ചയായിരുന്നു.പുഞ്ചിരി കൊണ്ട് എല്ലാവരുടേയും മനസ്സ് അദ്ദേഹം കീഴടക്കി.രാഷ്ട്രീയ-സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ജീവിതം മാറ്റി വെച്ച വ്യക്തിയായിരുന്നു അദ്ദേഹം.തന്റ മുന്നില്‍ ആരെ കണ്ടു മുട്ടിയാലും ഒരു പുഞ്ചിരി സമ്മാനിച്ച് ഹസ്തദാനം ചെയ്യാതെ അദ്ദേഹം കടന്നു പോയിട്ടില്ല എന്നതാണ് വാസ്തവം. അയാള്‍ക്ക് രാഷ്ട്രീയത്തിന്റെയോ മതത്തിന്റെയോ ജാതിയുടേയോ അതിര്‍വരമ്പുകളില്ലായിരുന്നു. എല്ലാവരേയും തുല്യരായി കണ്ടു കൊണ്ട് സൗഹൃദത്തിന്റെ […]

ഖാദര്‍ ബങ്കര വിടപറഞ്ഞത് പുഞ്ചിരിയില്‍ കോര്‍ത്ത സ്‌നേഹ സൗഹൃദം ബാക്കിവെച്ചായിരുന്നു. മതമോ ജാതിയോ നോക്കാതെ സൗഹൃദത്തിന്റെ വലയം തീര്‍ത്ത ഖാദര്‍ ബങ്കര എല്ലാവര്‍ക്കും പ്രിയപ്പെട്ട ഖാദര്‍ച്ചയായിരുന്നു.
പുഞ്ചിരി കൊണ്ട് എല്ലാവരുടേയും മനസ്സ് അദ്ദേഹം കീഴടക്കി.
രാഷ്ട്രീയ-സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ജീവിതം മാറ്റി വെച്ച വ്യക്തിയായിരുന്നു അദ്ദേഹം.
തന്റ മുന്നില്‍ ആരെ കണ്ടു മുട്ടിയാലും ഒരു പുഞ്ചിരി സമ്മാനിച്ച് ഹസ്തദാനം ചെയ്യാതെ അദ്ദേഹം കടന്നു പോയിട്ടില്ല എന്നതാണ് വാസ്തവം. അയാള്‍ക്ക് രാഷ്ട്രീയത്തിന്റെയോ മതത്തിന്റെയോ ജാതിയുടേയോ അതിര്‍വരമ്പുകളില്ലായിരുന്നു. എല്ലാവരേയും തുല്യരായി കണ്ടു കൊണ്ട് സൗഹൃദത്തിന്റെ മഹാസാഗരം തീര്‍ക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം എല്ലാവര്‍ക്കും തീരാനഷ്ടമാണുണ്ടായത്.
എന്നും പുഞ്ചിരി തൂകുന്ന മുഖമാണ് ഖാദര്‍ ബങ്കരയുടേത്. നെല്ലിക്കുന്നിന്റെ വികസനത്തില്‍ നല്ലൊരു പങ്ക് വഹിച്ച വ്യക്തിയാണ്.
സംസാരിക്കുമ്പോള്‍ തനതായ മലയാള ഭാഷ ഉപയോഗിക്കുമായിരുന്നു. പ്രസംഗ വേദിയില്‍ പോലും അതിന്റേതായ ശൈലിയില്‍ കൈകാര്യങ്ങള്‍ ചെയ്തിരുന്ന വ്യക്തിയായിരുന്നു അദ്ദഹം.
അദ്ദേഹത്തിന്റെ മയ്യത്ത് അവസാനമായി ഒരു നോക്കു കാണാന്‍ വേണ്ടി ബങ്കരക്കുന്നിലെ വീട്ടു മുറ്റത്ത് തടിച്ചു കൂടിയവരില്‍ എല്ലാ മതസ്തരുമുണ്ടായിരുന്നു.
അദ്ദേഹം ജീവിതത്തില്‍ സമ്പാദിച്ച സ്‌നേഹവും സൗഹാര്‍ദ്ദവുമായിരുന്നു അവിടെ ഒരുമിച്ചു കൂടിയവര്‍. മുന്‍ കൗണ്‍സിലറും നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായി പ്രവര്‍ത്തിച്ചിരുന്നു.
-മുഹമ്മദലി നെല്ലിക്കുന്ന്