നഗരസഭയിലെ വികസന-ആരോഗ്യരംഗത്ത് കഴിവ് തെളിയിച്ച ഖാദര്‍ ബങ്കരയും ഓര്‍മയായി...
ഇരുപത് വര്‍ഷം മുമ്പ് ഞാന്‍ കണ്ടപ്പോള്‍ ഖാദര്‍ ബങ്കരയുടെ ചുറുചുറുക്ക് പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം പ്രതിനിധീകരിച്ച വാര്‍ഡിലെ വികസന പ്രവര്‍ത്തനങ്ങളും വാര്‍ഡിലെ മുസ്ലീം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വാര്‍ഡ് കൗണ്‍സില്‍ പ്രവര്‍ത്തനങ്ങളിലുമെല്ലാം മുന്‍പന്തിയില്‍ നിന്ന ഖാദര്‍ ബങ്കര. എന്നെ കാണുമ്പോഴൊക്കെ വിളിച്ചിരുന്നത് ബങ്കരക്കുന്നിലെ പുതിയാപ്ല എന്നായിരുന്നു.പൊതു പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുമ്പോഴും എം.ജി റോഡിലെ സി.ടി.എം പെട്രോള്‍ പമ്പിന് സമീപം ഒരു ലൈബ്രറിയുണ്ടായിരുന്നു. അതൊരു പുസ്തക ലൈബ്രറിയല്ല. വീഡിയോ ലൈബ്രററി. ഈയിടെ അന്തരിച്ച ചൂരിയിലെ ആരിഫ് തുടങ്ങിയ […]

ഇരുപത് വര്‍ഷം മുമ്പ് ഞാന്‍ കണ്ടപ്പോള്‍ ഖാദര്‍ ബങ്കരയുടെ ചുറുചുറുക്ക് പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം പ്രതിനിധീകരിച്ച വാര്‍ഡിലെ വികസന പ്രവര്‍ത്തനങ്ങളും വാര്‍ഡിലെ മുസ്ലീം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വാര്‍ഡ് കൗണ്‍സില്‍ പ്രവര്‍ത്തനങ്ങളിലുമെല്ലാം മുന്‍പന്തിയില്‍ നിന്ന ഖാദര്‍ ബങ്കര. എന്നെ കാണുമ്പോഴൊക്കെ വിളിച്ചിരുന്നത് ബങ്കരക്കുന്നിലെ പുതിയാപ്ല എന്നായിരുന്നു.
പൊതു പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുമ്പോഴും എം.ജി റോഡിലെ സി.ടി.എം പെട്രോള്‍ പമ്പിന് സമീപം ഒരു ലൈബ്രറിയുണ്ടായിരുന്നു. അതൊരു പുസ്തക ലൈബ്രറിയല്ല. വീഡിയോ ലൈബ്രററി. ഈയിടെ അന്തരിച്ച ചൂരിയിലെ ആരിഫ് തുടങ്ങിയ പീക്കോണ്‍ ലൈബ്രറി. അതിലൊരു പാര്‍ട്ടണറായിരുന്നു ഖാദര്‍ ബങ്കര. അദ്ദേഹത്തിനൊപ്പം ബങ്കരക്കുന്നിലെ കൊപ്പല്‍ അബ്ദുല്ലയുടെ മരുമകന്‍ അമി കൊപ്പലുമുണ്ടായിരുന്നു. ലൈബ്രറി അടച്ച് എത്തുന്നത് രാത്രി പത്തോടെയാണ്. ഖാദര്‍ സാഹിബ് വീടണയുന്നതിന് മുമ്പ് ഇശാ നിസ്‌ക്കാരത്തിനായി ബങ്കരക്കുന്ന് രിഫായിയ മസ്ജിദില്‍ എത്തും. എന്റെ ഭാര്യ വീട് പള്ളിക്ക് മുമ്പിലായിരുന്നു. ഭാര്യവീട്ടില്‍ വൈകിയെത്തിയാല്‍ മതിയെന്ന ശാസന പണ്ട് ഉണ്ടായിരുന്നു. അവിടെ എത്തുന്ന ദിവസങ്ങളില്‍ ഇശാ നിസ്‌ക്കാരത്തിന് പള്ളിയില്‍ എത്തുന്നത് രാത്രി ഒമ്പതര മണി കഴിഞ്ഞായിരിക്കും. ഈ സമയങ്ങളിലായിരിക്കും തിരക്കിട്ട ജോലി കഴിഞ്ഞ് വീടണയുന്നതിന് മുമ്പ് ഖാദര്‍ ബങ്കരയുടെ പ്രത്യക്ഷപ്പെടല്‍. നാട്ടിലുള്ള യുവാക്കളോട് ഏറേനേരം സംസാരിച്ചതിന് ശേഷമാണ് ഖാദര്‍ ബങ്കര വീട്ടിലേക്കെത്തുക. പൊതുപ്രവര്‍ത്തനത്തിലും രാഷ്ടീയത്തിലും ഇടക്കാലത്ത് അദ്ദേഹത്തിന് ചില പ്രശ്‌നങ്ങള്‍ കാരണം മാറി നില്‍ക്കേണ്ടി വന്നപ്പോള്‍ ചെറിയ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അത് എന്നോട് വിശദീകരിച്ചപ്പോള്‍ പൊതുപ്രവര്‍ത്തകന്‍ പിന്നില്‍ പോകരുതെന്നും മാറ്റങ്ങള്‍ ഉണ്ടാവും അത് സാഹചര്യങ്ങള്‍ക്കനുസരിച്ചായിരിക്കും നിങ്ങള്‍ നിരാശപ്പെടേണ്ടന്നുമുള്ള എന്റെ ആശ്വാസ മറുപടി അദ്ദേഹത്തെ തൃപ്തിപ്പെടുത്തിയില്ല.
നെല്ലിക്കുന്ന് ഗവ.ഗേള്‍സ് ഹൈസ്‌ക്കൂളില്‍ പി.ടി.എ കമ്മിറ്റി പ്രസിഡന്റായി ഏറ്റവും കൂടുതല്‍ വര്‍ഷം പ്രവര്‍ത്തിച്ച വ്യക്തി ഒരു പക്ഷേ ഖാദര്‍ സാഹിബ് തന്നെയായിരിക്കും. കാരണം അദ്ദേഹത്തിന്റെ അഞ്ച് മക്കളും പെണ്‍മക്കളായിരുന്നു. അവര്‍ പഠിച്ചത് തൊട്ടടുത്ത ഗേള്‍സ് ഹൈസ്‌ക്കൂളില്‍. എത്രയോ വര്‍ഷം അദ്ദേഹത്തിന് തന്നെ പി.ടി .എ കമ്മിറ്റി പ്രസിഡണ്ട് സ്ഥാനം നിര്‍ബന്ധിപ്പിച്ച് ചാര്‍ത്തുകയായിരുന്നു. സ്‌ക്കൂളിന്റെ വികസന-അച്ചടക്ക പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ട് നിന്നു. നഗരസഭയില്‍ ആരോഗ്യ-വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായ കാലയളവിലും ഈ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ മുന്‍കയ്യെടുത്തു കൊണ്ടുവന്നു. കാസര്‍കോട്ടെ കലാ-കായിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ മുന്‍കയ്യെടുത്ത് പ്രവര്‍ത്തിക്കുകയും ചെയ്തു. രോഗം തന്റെ ശരീരത്തെ അലട്ടുകയാണ് വിശ്രമം ആവശ്യമാണെന്നറിഞ്ഞിട്ടും വീണ്ടും ഒരു പൊതു പ്രവര്‍ത്തനത്തിന്റെ ആയുസും ആരോഗ്യവുമുണ്ടെന്ന പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് അല്ലാഹുവിന്റെ വിളിക്കുത്തരം കേട്ട് ഞങ്ങളുടെ പ്രിയപ്പെട്ട ഖാദര്‍ ബങ്കര സാഹിബ് വിടപറഞ്ഞത്.
കണ്ണീരിനൊപ്പം പ്രാര്‍ത്ഥനയോടെ...
-ഷാഫി തെരുവത്ത്