കന്നഡ കഥാലോകത്തെ കാസര്‍കോടന്‍ സാന്നിധ്യമായിരുന്ന ജനാര്‍ദ്ദന എരപ്പക്കട്ടെ
കാസര്‍കോട്ടുകാരനായ പ്രശസ്ത കന്നഡ എഴുത്തുകാരന്‍ ജനാര്‍ദ്ദന എരപ്പക്കട്ടെ അന്തരിച്ചിട്ട് ഒരു പതിറ്റാണ്ട് പിന്നിടുന്നു. 2012 ഡിസംബര്‍ 29നാണ് അറുപത്തി രണ്ടാം വയസില്‍ അദ്ദേഹം അന്തരിച്ചത്.1952 നവംബര്‍ ഒന്നിന് ബദിയഡുക്ക പഞ്ചായത്തിലെ മാന്യ ഉള്ളോടിക്കടുത്ത എരപ്പക്കട്ടെയിലാണ് ജനനം. കാസര്‍കോട് ഗവ. കോളേജില്‍ നിന്ന് ബിരുദവും കര്‍ണാടക യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. ടെലികോം വകുപ്പില്‍ 36 വര്‍ഷത്തോളം ഉദ്യോഗസ്ഥനായിരുന്നു. സുള്ള്യ, മടിക്കേരി, മൈസൂര്‍ എന്നിവിടങ്ങളില്‍. കൂടുതലും ജോലി ചെയ്തത് സുള്ള്യയിലായിരുന്നു. ടെലികോം സൂപ്പര്‍വൈസര്‍ തസ്തികയിലിരിക്കെയാണ് വിരമിച്ചത്.സുള്ള്യയില്‍ സമാനഹൃദയര്‍ക്കൊപ്പം […]

കാസര്‍കോട്ടുകാരനായ പ്രശസ്ത കന്നഡ എഴുത്തുകാരന്‍ ജനാര്‍ദ്ദന എരപ്പക്കട്ടെ അന്തരിച്ചിട്ട് ഒരു പതിറ്റാണ്ട് പിന്നിടുന്നു. 2012 ഡിസംബര്‍ 29നാണ് അറുപത്തി രണ്ടാം വയസില്‍ അദ്ദേഹം അന്തരിച്ചത്.
1952 നവംബര്‍ ഒന്നിന് ബദിയഡുക്ക പഞ്ചായത്തിലെ മാന്യ ഉള്ളോടിക്കടുത്ത എരപ്പക്കട്ടെയിലാണ് ജനനം. കാസര്‍കോട് ഗവ. കോളേജില്‍ നിന്ന് ബിരുദവും കര്‍ണാടക യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. ടെലികോം വകുപ്പില്‍ 36 വര്‍ഷത്തോളം ഉദ്യോഗസ്ഥനായിരുന്നു. സുള്ള്യ, മടിക്കേരി, മൈസൂര്‍ എന്നിവിടങ്ങളില്‍. കൂടുതലും ജോലി ചെയ്തത് സുള്ള്യയിലായിരുന്നു. ടെലികോം സൂപ്പര്‍വൈസര്‍ തസ്തികയിലിരിക്കെയാണ് വിരമിച്ചത്.
സുള്ള്യയില്‍ സമാനഹൃദയര്‍ക്കൊപ്പം ചേര്‍ന്ന് സ്വന്തിക പ്രകാശന എന്ന പേരില്‍ പുസ്തക പ്രകാശന സംരംഭം ആരംഭിച്ചു. മുപ്പതില്‍പ്പരം പുസ്തകങ്ങള്‍ ആ ബാനറില്‍ പ്രസിദ്ധീകരിച്ചു. അതില്‍ രണ്ടെണ്ണം ഇദ്ദേഹത്തിന്റേതുമായിരുന്നു. കന്നഡയിലെ നാല് വാരികകളിലും 8 മാസികകളിലും പതിവായി കഥകള്‍ പ്രസിദ്ധീകരിച്ചുവന്നു.
മലയാളം, ഹിന്ദി, തെലുഗ് ഭാഷകളിലേക്ക് കഥകള്‍ വിവര്‍ത്തനം ചെയ്തു. തിരസ്‌കൃതറു, പ്രക്രിയ, ഹഗലെ ബര്‍ത്തെ ഗംഗമ്മ, കായുത്തിദെ ഈ നെല, എരപ്പക്കട്ടെ കഥഗളു എന്നീ കഥാസമാഹാരങ്ങളും സുഗന്ധകായ എന്ന കവിതാ സമാഹാരവും ദളിത ചിന്തെഗളു എന്ന ലേഖന സമാഹാരവും പ്രസിദ്ധീകരിച്ചു.
കന്നഡ സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച കഥാസമാഹാരത്തില്‍ ഇദ്ദേഹത്തിന്റെ കഥയുമുണ്ട്. എച്ച്.എം.ടി. അവാര്‍ഡ്, തരംഗ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. സുള്ള്യ താലൂക്ക് കന്നഡ സാഹിത്യ സമ്മേളനം അധ്യക്ഷനായിരുന്നു. ബദിയഡുക്ക സാഹിത്യ സംഘം, കന്നഡ സാഹിത്യ പരിഷത്ത് എന്നിവയില്‍ അംഗമായിരുന്നു.
പിന്നോക്കക്കാരുടെയും ദളിതരുടെയും ജീവിതം, പുരോഗമന ആശയങ്ങള്‍, ശാസ്ത്രീയമായ കാഴ്ചപ്പാടുകള്‍, അന്ധവിശ്വാസവും അനാചാരങ്ങളും സാമൂഹിക തിന്മകളും തുറന്നുകാണിക്കല്‍, ചരിത്രത്തെ അനാവരണം ചെയ്യല്‍ എന്നിവയായിരുന്നു എരപ്പക്കട്ടയുടെ എഴുത്തിന്റെ കാതല്‍.
ഗഡിനാടും തുളുനാടും കഥകളുടെ ഭൂമികയായി. കാസര്‍കോട്ടുകാര്‍ വേണ്ട രീതിയില്‍ തിരിച്ചറിഞ്ഞിട്ടില്ലാത്ത ഈ എഴുത്തുകാരന് കന്നഡ കഥാസാഹിത്യ ലോകത്തില്‍ ഒരിടമുണ്ട്. 29ന് ബദിയഡുക്ക സംസ്‌കൃതി ഭവനില്‍ ജനാര്‍ദ്ദന എരപ്പക്കട്ട അനുസ്മരണവും കൃതികള്‍ വിലയിരുത്തിക്കൊണ്ടുള്ള പ്രഭാഷണവും സംഘടിപ്പിക്കുന്നുണ്ട്.
-രവീന്ദ്രന്‍ പാടി