ചന്ദ്രേട്ടന്‍: നാടിന്റെ സൗമ്യമുഖം ഇനി ഓര്‍മ
കാലയവനികയ്ക്കുള്ളില്‍ ആ താരകവും മാഞ്ഞു. ചന്ദ്രേട്ടന്റെ വേര്‍പാട് അദ്ദേഹത്തിന്റെ കുടുംബത്തെ മാത്രമല്ല അനാഥമാക്കിയത്. ഞങ്ങളുടെ നാടിനെ തന്നെയാണ് അനാഥത്വത്തിലേക്ക് തള്ളിയിട്ടത്. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വേര്‍പാട് അറിഞ്ഞു മനംനൊന്ത് ഒരുനാട് തന്നെയായിരുന്നു അവസാനമായി ഒരു നോക്കു കാണാന്‍ പരേതന്റെ വീട്ടിലെത്തിയത്.ചന്ദ്രേട്ടന്‍ ഏറെക്കാലം സന്ദേശം സംഘടനയുടെ പ്രസിഡണ്ടായിരുന്നപ്പോള്‍ അദ്ദേഹത്തോടൊപ്പം സഹഭാരവാഹി എന്ന നിലയ്ക്ക് അടുത്തിടപഴകാന്‍ കഴിഞ്ഞിട്ടുണ്ട്. ഏറെക്കാലം ഏരിയ കോട്ട ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. തികഞ്ഞ ഒരു മതവിശ്വാസി എന്നപോലെ ഒരു മതേതര മനസ്സുമായിരുന്നു അദ്ദേഹത്തിന്റെത്. […]

കാലയവനികയ്ക്കുള്ളില്‍ ആ താരകവും മാഞ്ഞു. ചന്ദ്രേട്ടന്റെ വേര്‍പാട് അദ്ദേഹത്തിന്റെ കുടുംബത്തെ മാത്രമല്ല അനാഥമാക്കിയത്. ഞങ്ങളുടെ നാടിനെ തന്നെയാണ് അനാഥത്വത്തിലേക്ക് തള്ളിയിട്ടത്. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വേര്‍പാട് അറിഞ്ഞു മനംനൊന്ത് ഒരുനാട് തന്നെയായിരുന്നു അവസാനമായി ഒരു നോക്കു കാണാന്‍ പരേതന്റെ വീട്ടിലെത്തിയത്.
ചന്ദ്രേട്ടന്‍ ഏറെക്കാലം സന്ദേശം സംഘടനയുടെ പ്രസിഡണ്ടായിരുന്നപ്പോള്‍ അദ്ദേഹത്തോടൊപ്പം സഹഭാരവാഹി എന്ന നിലയ്ക്ക് അടുത്തിടപഴകാന്‍ കഴിഞ്ഞിട്ടുണ്ട്. ഏറെക്കാലം ഏരിയ കോട്ട ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. തികഞ്ഞ ഒരു മതവിശ്വാസി എന്നപോലെ ഒരു മതേതര മനസ്സുമായിരുന്നു അദ്ദേഹത്തിന്റെത്. നാട്ടില്‍ എപ്പോഴും സമാധാനവും സൗഹാര്‍ദ്ദവും പുലരണമെന്നും ആഗ്രഹിച്ചു.
ഏതു കുത്തഴിഞ്ഞ പ്രശ്‌നങ്ങളും ചന്ദ്രേട്ടന്‍ വളരെ പക്വതയോടെ കൈകാര്യം ചെയ്യുമായിരുന്നു. മറ്റുള്ളവരെക്കുറിച്ച് വേണ്ടാത്ത ഒരു വര്‍ത്തമാനവും അദ്ദേഹത്തില്‍ നിന്നുണ്ടാകില്ല. എന്ത് പ്രകോപനം ഉണ്ടായാലും അതൊക്കെ പുഞ്ചിരിയോടെ നേരിടാനുള്ള കഴിവ് അദ്ദേഹത്തിന്റെ മാത്രം പ്രത്യേകതയായിരുന്നു.
ഒരു സര്‍ക്കാര്‍ ജീവനക്കാരെനെന്ന നിലയ്ക്ക് പദവിയിലിരുന്ന് കൊണ്ട് തന്നെ ഒട്ടേറെ പേര്‍ക്ക് റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് തന്നാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്തു കൊടുക്കാന്‍ എന്നും സന്തോഷമായിരുന്നു. ജോലിയില്‍നിന്ന് വിരമിച്ച ശേഷവും ചന്ദ്രേട്ടന്‍ ഒരു പൊതുപ്രവര്‍ത്തകന്റെ ഉത്തരവാദിത്വത്തോടെ തന്നെ സമീപിക്കുന്നവര്‍ക്കൊക്കെ തന്നാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്തു കൊടുത്തിരുന്നു.
ഞങ്ങള്‍ക്കൊക്കെ എല്ലാക്കാര്യത്തിനും ഒരു കുടുംബനാഥനെ പോലെ മുന്നില്‍ നില്‍ക്കാനും തെറ്റ് കണ്ടാല്‍ ചൂണ്ടിക്കാണിക്കാനും ശകാരിക്കാനും സഹായിക്കാനും നേര്‍വഴി കാട്ടാനും ഇത്രയും കാലം ഞങ്ങളുടെ ചന്ദ്രേട്ടനാണ് ഉണ്ടെന്നത് ഞങ്ങളുടെയൊക്കെ സ്വകാര്യ അഹങ്കാരമായിരുന്നു. അതാണ് അദ്ദേഹത്തിന്റെ മരണത്തോടെ ഇല്ലാതാകുന്നത്.
അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും മറ്റും ദുഃഖത്തില്‍ പങ്കുചേര്‍ന്നുകൊണ്ട്...
-എസ്.എച്ച് ഹമീദ്