എല്ലാവര്‍ക്കും അത്താണിയായിരുന്ന താഴെ അബ്ദുല്‍ റഹിമാന്‍

താഴെ അന്താന്‍ എന്ന ഓമന പേരില്‍ അറിയപ്പെട്ട അംഗഡിമുഗര്‍ താഴെ അബ്ദുല്‍ റഹിമാന്റെ മരണം ഉള്‍ക്കൊള്ളാനാവാതെ തരിച്ചിരിക്കയാണ് ഗ്രാമം. നിസ്വാര്‍ത്ഥമായ പൊതുപ്രവര്‍ത്തനത്തിന്റെ പ്രതീകമായിരുന്നു അദ്ദേഹം. ജമാഅത്ത് പള്ളി സെക്രട്ടറി, പെരുന്നാപറംബ് മദ്രസ സെക്രട്ടറി തുടങ്ങി ദീനിപരമായ സമസ്ത മേഖലകളിലും മറ്റുള്ളവര്‍ക്ക് മാതൃക ആയിരുന്നു. ഒരാള്‍ മരണപ്പെട്ടു എന്നറിഞ്ഞാല്‍ തന്റെ ജോലി ഒഴിവാക്കി ഖബര്‍ കുഴിക്കാന്‍ സുഹൃത്തുക്കളെയും കൂട്ടി ഖബര്‍സ്ഥാനിലേക്ക് പാഞ്ഞെത്തിയിരുന്ന അന്താന്‍ച്ച ഇനി ഇല്ലെന്നറിയുമ്പോള്‍ വേദനയേറുകയാണ്. ഏത് കാര്യത്തിനും ഏത് പാതിരാനേരത്തും ഓടിയെത്താറുള്ള ആ മനുഷ്യത്വപരമായ ഇടപെടല്‍, […]

താഴെ അന്താന്‍ എന്ന ഓമന പേരില്‍ അറിയപ്പെട്ട അംഗഡിമുഗര്‍ താഴെ അബ്ദുല്‍ റഹിമാന്റെ മരണം ഉള്‍ക്കൊള്ളാനാവാതെ തരിച്ചിരിക്കയാണ് ഗ്രാമം. നിസ്വാര്‍ത്ഥമായ പൊതുപ്രവര്‍ത്തനത്തിന്റെ പ്രതീകമായിരുന്നു അദ്ദേഹം. ജമാഅത്ത് പള്ളി സെക്രട്ടറി, പെരുന്നാപറംബ് മദ്രസ സെക്രട്ടറി തുടങ്ങി ദീനിപരമായ സമസ്ത മേഖലകളിലും മറ്റുള്ളവര്‍ക്ക് മാതൃക ആയിരുന്നു. ഒരാള്‍ മരണപ്പെട്ടു എന്നറിഞ്ഞാല്‍ തന്റെ ജോലി ഒഴിവാക്കി ഖബര്‍ കുഴിക്കാന്‍ സുഹൃത്തുക്കളെയും കൂട്ടി ഖബര്‍സ്ഥാനിലേക്ക് പാഞ്ഞെത്തിയിരുന്ന അന്താന്‍ച്ച ഇനി ഇല്ലെന്നറിയുമ്പോള്‍ വേദനയേറുകയാണ്. ഏത് കാര്യത്തിനും ഏത് പാതിരാനേരത്തും ഓടിയെത്താറുള്ള ആ മനുഷ്യത്വപരമായ ഇടപെടല്‍, ആരോടും സൗഹൃദമായി, പുഞ്ചിരിയോടെയുള്ള സംസാരം, സംഘടനയിലോ , കമ്മിറ്റിയിലോ ഉള്ള സ്ഥാനമല്ല സ്വയം സമര്‍പ്പണമാണ് വലുതെന്നു സമൂഹത്തിനു കാട്ടികൊടുത്ത മഹത്വ്യക്തിത്വമായിരുന്നൂ അന്താന്‍ച്ച. ഏത് പരിപാടിയിലും സംബന്ധിച്ച്, സഹകരിച്ച് അത് വിജയിപ്പിക്കുന്നതില്‍ തന്റേതായ കടമ നിര്‍വഹിക്കുന്നതില്‍ എന്നും മുന്‍പന്തിയിലായിരുന്നു ഈ നിസ്വാര്‍ത്ഥ സേവകന്‍.
താഴെ അബ്ദുല്‍ റഹിമാന്റെ അകാല നിര്യാണത്തില്‍ നാട്ടുകാര്‍ക്കും കുടുംബത്തിനുമുണ്ടായ ദു:ഖത്തില്‍ യു.എ.ഇ അംഗഡിമുഗര്‍ വെല്‍ഫെയര്‍ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം, അല്ലാഹു അദ്ദേഹത്തിന്റെ ഖബറിടം പ്രകാശപൂരിതമാക്കട്ടേ ആമീന്‍ എന്ന് പ്രാര്‍ത്ഥിക്കുന്നു.


-എന്‍.എ ബക്കര്‍ അംഗഡിമുഗര്‍
(ജനറല്‍ സെക്രട്ടറി, യു.എ. ഇ അംഗടിമുഗര്‍ വെല്‍ഫയര്‍ കമ്മിറ്റി)

Related Articles
Next Story
Share it