ജീനിയസ്, റോള്‍ മോഡല്‍...

താജ് ബുക്ക് ഹൗസിന്റെ സ്ഥാപകന്‍ എന്ന നിലയില്‍ താജ് എന്ന ചുരുക്ക പേരില്‍ അറിയപ്പെട്ടിരുന്ന താജ് അഹ്മദ്ച്ച ഇംഗ്ലീഷ് ഭാഷയില്‍ അപാര പരിജ്ഞാനം ഉള്ള ഒരാളായിരുന്നു. അപൂര്‍വ്വങ്ങളായ ഒരുപാട് പുസ്തകങ്ങളുടെ വലിയ ശേഖരത്തിനുടമ. സാഹിത്യത്തോടും മലയാള ഭാഷയോടുമുള്ള ഒടുങ്ങാത്ത പ്രേമം, പ്രത്യേകിച്ച് അക്കാലത്ത് തളങ്കര എന്ന വിദ്യാഭ്യാസപരമായി എല്ലാം കൊണ്ടും പിന്നില്‍ നിന്നിരുന്ന പ്രദേശത്തെ ഉയര്‍ച്ചയിലേക്ക് കൈപിടിച്ച് നടത്താന്‍ ഉബൈദ് മാഷ്, ടി.എ ഇബ്രാഹിം, കെ.എം അഹ്മദ് മാഷ്, കെ.എസ് അബ്ദുല്ല തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച നക്ഷത്രത്തിളക്കം. കാലത്തിന് […]

താജ് ബുക്ക് ഹൗസിന്റെ സ്ഥാപകന്‍ എന്ന നിലയില്‍ താജ് എന്ന ചുരുക്ക പേരില്‍ അറിയപ്പെട്ടിരുന്ന താജ് അഹ്മദ്ച്ച ഇംഗ്ലീഷ് ഭാഷയില്‍ അപാര പരിജ്ഞാനം ഉള്ള ഒരാളായിരുന്നു. അപൂര്‍വ്വങ്ങളായ ഒരുപാട് പുസ്തകങ്ങളുടെ വലിയ ശേഖരത്തിനുടമ. സാഹിത്യത്തോടും മലയാള ഭാഷയോടുമുള്ള ഒടുങ്ങാത്ത പ്രേമം, പ്രത്യേകിച്ച് അക്കാലത്ത് തളങ്കര എന്ന വിദ്യാഭ്യാസപരമായി എല്ലാം കൊണ്ടും പിന്നില്‍ നിന്നിരുന്ന പ്രദേശത്തെ ഉയര്‍ച്ചയിലേക്ക് കൈപിടിച്ച് നടത്താന്‍ ഉബൈദ് മാഷ്, ടി.എ ഇബ്രാഹിം, കെ.എം അഹ്മദ് മാഷ്, കെ.എസ് അബ്ദുല്ല തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച നക്ഷത്രത്തിളക്കം. കാലത്തിന് മുമ്പെ നടന്ന മനുഷ്യനാണ് അദ്ദേഹം. ടി. ഉബൈദിന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യന്മാരിലൊരാള്‍. അറിവിന്റെ സര്‍വ്വവിജ്ഞാന കോശമെന്നാണ് താജ് അഹ്മദ്ച്ച അറിയപ്പെട്ടിരുന്നത്. കാസര്‍കോട്ടെ ശശിതരൂറെന്ന് വിശേഷിപ്പിക്കാം. താജ് അഹ്മദ്ച്ചയോട് അടുത്തു പെരുമാറിയവര്‍ക്കേ അദ്ദേഹം ആരാണെന്നും എന്താണെന്നും മനസ്സിലാകയുള്ളു. വല്ലാത്ത വ്യക്തി പ്രഭാവമായിരുന്നു അദ്ദേഹത്തിന്. കുഞ്ഞുനാള്‍ മുതല്‍ മനസ്സിലെ സൂപ്പര്‍ ഹീറോ. എന്റെ അയല്‍വാസിയും ഉപ്പയുടെ സമപ്രായക്കാരനുമായ താജ് അഹ്മദ്ച്ചയുമായി അടുത്ത് ഇടപെടാന്‍ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നു. ഉബൈദ്ച്ചാന്റെ സ്‌ക്കൂളിന്റെ മനേജര്‍ ആയിരുന്ന അഹ്മദ്ച്ചക്ക് ശേഷം ആ സ്ഥാനം ഏറ്റെടുക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ സഹോദര പുത്രനും മുനിസിപ്പാല്‍ ചെയര്‍മാനുമായ അഡ്വ. വി.എം. മുനീറാണ് മാനേജര്‍. ദഖീറത്ത് യത്തീംഖാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സ്ഥാപക അംഗമായിരുന്നു. കാസര്‍കോടില്‍ നിന്ന് ഉദിച്ചു ഉയര്‍ന്നു വന്ന 'ഈയാഴ്ച്ച' വാരികയുടെ സ്ഥാപകനും പ്രസാദകനുമായിരുന്നു. പടച്ച തമ്പുരാന്‍ അദ്ദേഹത്തിന് സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

കെ.എസ് അബ്ദുല്ല,ഖാദര്‍ തെരുവത്ത്, താജ് അഹമ്മദ്, സി.കെ മാഹിന്‍ (ഫയല്‍ ചിത്രം)


-കെ.എം. ഹനീഫ്

Related Articles
Next Story
Share it