ടി.ഇ അബ്ദുല്ല തീര്‍ത്തും വ്യത്യസ്തനായിരുന്നു

2011 നിയമസഭ തിരഞ്ഞെടുപ്പുകാലം. എന്‍.എ നെല്ലിക്കുന്നിന്റെ തിരഞ്ഞെടുപ്പു പ്രചരണാര്‍ത്ഥം എം.എസ്.എഫ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കലാജാഥയുടെ സമാപന ചടങ്ങിന്റെ ഉദ്ഘാടകനായിരുന്നു ടി.ഇ അബ്ദുല്ല. അദ്ദേഹവുമായുള്ള സൗഹൃദത്തിന്റെ തുടക്കം അവിടെ നിന്നായിരുന്നു.ലീഗ് നേതാവ്, വികസന നായകന്‍, അക്ഷര സ്‌നേഹി അങ്ങനെ പല മേല്‍വിലാസങ്ങളുമായി അടയാളപ്പെടുത്തിയ പ്രതിഭ. അനുസ്മരണ കുറിപ്പുകളില്‍ പലരും കുറിച്ചിട്ട അദ്ദേഹത്തിന്റെ സാഹിത്യത്തോടുള്ള താല്‍പര്യം എടുത്തു പറയേണ്ടതാണ്. പുസ്തകങ്ങളെ കുറിച്ചും എഴുത്തുകാരെ കുറിച്ചുമൊക്കെ സംസാരിക്കാന്‍ അദ്ദേഹം വലിയ താല്‍പര്യം കാണിച്ചിരുന്നു.വായനയുടെ സ്വാധീനം അദേഹത്തിന്റെ സംഭാഷണങ്ങളില്‍ പ്രകടമായിരുന്നു.ലീഗ് രാഷ്ട്രീയത്തിന്റെ […]

2011 നിയമസഭ തിരഞ്ഞെടുപ്പുകാലം. എന്‍.എ നെല്ലിക്കുന്നിന്റെ തിരഞ്ഞെടുപ്പു പ്രചരണാര്‍ത്ഥം എം.എസ്.എഫ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കലാജാഥയുടെ സമാപന ചടങ്ങിന്റെ ഉദ്ഘാടകനായിരുന്നു ടി.ഇ അബ്ദുല്ല. അദ്ദേഹവുമായുള്ള സൗഹൃദത്തിന്റെ തുടക്കം അവിടെ നിന്നായിരുന്നു.
ലീഗ് നേതാവ്, വികസന നായകന്‍, അക്ഷര സ്‌നേഹി അങ്ങനെ പല മേല്‍വിലാസങ്ങളുമായി അടയാളപ്പെടുത്തിയ പ്രതിഭ. അനുസ്മരണ കുറിപ്പുകളില്‍ പലരും കുറിച്ചിട്ട അദ്ദേഹത്തിന്റെ സാഹിത്യത്തോടുള്ള താല്‍പര്യം എടുത്തു പറയേണ്ടതാണ്. പുസ്തകങ്ങളെ കുറിച്ചും എഴുത്തുകാരെ കുറിച്ചുമൊക്കെ സംസാരിക്കാന്‍ അദ്ദേഹം വലിയ താല്‍പര്യം കാണിച്ചിരുന്നു.
വായനയുടെ സ്വാധീനം അദേഹത്തിന്റെ സംഭാഷണങ്ങളില്‍ പ്രകടമായിരുന്നു.
ലീഗ് രാഷ്ട്രീയത്തിന്റെ ഇന്നലെകളെ കുറിച്ച്, പ്രസ്ഥാനത്തിന്റെ ജൈത്രയാത്രയെ കുറിച്ച് അദ്ദേഹം കിട്ടുന്ന വേദികളിലൊക്കെ പറയാന്‍ ശ്രമിച്ചിരുന്നു. സ്വാഗത പ്രസംഗവും അധ്യക്ഷ പ്രസംഗവും തന്റെ ഉദ്ഘാടന പ്രസംഗത്തിന് ശേഷം തുടരുന്ന മുഖ്യപ്രഭാഷണവും അദ്ദേഹം ശ്രദ്ധാപൂര്‍വ്വം കേള്‍ക്കും.
നല്ലൊരു കേള്‍വിക്കാരനായിരുന്നു അദ്ദേഹം. പല പരിപാടികളിലും പ്രഭാഷകര്‍ സദസ്സിനോടായി ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള ഉത്തരം വേദിയില്‍ നിന്നും ടി.ഇ പറയുമായിരുന്നു.
സി.എച്ച് മുഹമ്മദ് കോയ പോളിറ്റിക്കല്‍ സ്‌കൂളിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ജില്ലാ ലീഗ് ഓഫിസില്‍ സംഘടിപ്പിച്ച ക്വിസ് പ്രോഗ്രാം ആദ്യം മുതല്‍ അവസാനം വരെ നിയന്ത്രിച്ചതും ഉത്തരങ്ങളുടെ അനുബന്ധമായി പല ചരിത്ര സംഭവങ്ങള്‍ ആവേശത്തോടെ പങ്കുവെച്ചതും ഈ അവസരത്തില്‍ ഓര്‍ത്തുപോവുന്നു.
അനുസ്മരണ കുറിപ്പ് എഴുതാന്‍ വാട്‌സാപ്പ് ചാറ്റ് തുറന്നപ്പോഴാണ് ശ്രദ്ധിച്ചത് കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് അയച്ചൊരു മെസേജ്. സീ വ്യൂ പാര്‍ക്ക് കണ്ടിറങ്ങുമ്പോ കണ്ട ശിലാഫലകം. ഹമീദലി ഷംനാടിന്റെയും ടി.ഇ അബ്ദുല്ലയുടേയും പേരുകള്‍ കൊത്തി വെയ്ക്കപെട്ട ശിലാഫലകം. അതിന്റെ ഫോട്ടോ എടുത്ത് അപ്പോ തന്നെ അദ്ദേഹത്തിന് അയച്ചു കൊടുത്തു. ഒരു സ്‌മൈലി ഇമോജി ആയിരുന്നു പ്രതികരണം.
ആ ഇമോജി അദ്ദേഹത്തിന്റെ ആ പുഞ്ചിരിയെ, ആ ചിരി മുഖത്തെ ഓര്‍മിപ്പിക്കുന്നു. പ്രിയപ്പെട്ട ടി.ഇ സാഹിബ് വിട.

-മൂസ ബാസിത്ത്

Related Articles
Next Story
Share it