പുഞ്ചിരിച്ചല്ലാതെ കണ്ടിട്ടേയില്ല
മുഖം കറുത്ത് ടി.ഇ. അബ്ദുല്ലയെ ഒരിക്കലും കണ്ടിട്ടേയില്ല. സദാ പുഞ്ചിരിയാണ് ആ മുഖം നിറയെ. ചേതനയറ്റ ശരീരം മനസ്സിനെ വല്ലാതെ അലട്ടുന്നു. എന്നും ധരിക്കാറുള്ള തൂവെള്ള വസ്ത്രം പോലെത്തന്നെയായിരുന്നു ആ മനസ്സും. കാസര്‍കോട്ടെ ഉത്തരദേശം ജീവിതമാണ് ടി.ഇ. അബ്ദുല്ലയിലേക്ക് അടുപ്പിച്ചത്. ദൃഢ ബന്ധത്തിന്റെ പാലം കെ.എം അഹ്മദ് മാഷും എ. അബ്ദുറഹ്മാനും വൈസ്രോയി അസ്സുച്ചയും ടി.എ. ഷാഫിയും. പരിചയപ്പെട്ട ശേഷം ആ ബന്ധത്തില്‍ ഒരു വിള്ളലും വീണിട്ടില്ല.ഉത്തരദേശത്തില്‍ ഇഷ്ടപ്പെടാത്ത വാര്‍ത്തകള്‍ വന്നാലും മറ്റുള്ളവരെ പോലെ ആ പരിഭവം […]
മുഖം കറുത്ത് ടി.ഇ. അബ്ദുല്ലയെ ഒരിക്കലും കണ്ടിട്ടേയില്ല. സദാ പുഞ്ചിരിയാണ് ആ മുഖം നിറയെ. ചേതനയറ്റ ശരീരം മനസ്സിനെ വല്ലാതെ അലട്ടുന്നു. എന്നും ധരിക്കാറുള്ള തൂവെള്ള വസ്ത്രം പോലെത്തന്നെയായിരുന്നു ആ മനസ്സും. കാസര്‍കോട്ടെ ഉത്തരദേശം ജീവിതമാണ് ടി.ഇ. അബ്ദുല്ലയിലേക്ക് അടുപ്പിച്ചത്. ദൃഢ ബന്ധത്തിന്റെ പാലം കെ.എം അഹ്മദ് മാഷും എ. അബ്ദുറഹ്മാനും വൈസ്രോയി അസ്സുച്ചയും ടി.എ. ഷാഫിയും. പരിചയപ്പെട്ട ശേഷം ആ ബന്ധത്തില്‍ ഒരു വിള്ളലും വീണിട്ടില്ല.ഉത്തരദേശത്തില്‍ ഇഷ്ടപ്പെടാത്ത വാര്‍ത്തകള്‍ വന്നാലും മറ്റുള്ളവരെ പോലെ ആ പരിഭവം […]
മുഖം കറുത്ത് ടി.ഇ. അബ്ദുല്ലയെ ഒരിക്കലും കണ്ടിട്ടേയില്ല. സദാ പുഞ്ചിരിയാണ് ആ മുഖം നിറയെ. ചേതനയറ്റ ശരീരം മനസ്സിനെ വല്ലാതെ അലട്ടുന്നു. എന്നും ധരിക്കാറുള്ള തൂവെള്ള വസ്ത്രം പോലെത്തന്നെയായിരുന്നു ആ മനസ്സും. കാസര്‍കോട്ടെ ഉത്തരദേശം ജീവിതമാണ് ടി.ഇ. അബ്ദുല്ലയിലേക്ക് അടുപ്പിച്ചത്. ദൃഢ ബന്ധത്തിന്റെ പാലം കെ.എം അഹ്മദ് മാഷും എ. അബ്ദുറഹ്മാനും വൈസ്രോയി അസ്സുച്ചയും ടി.എ. ഷാഫിയും. പരിചയപ്പെട്ട ശേഷം ആ ബന്ധത്തില്‍ ഒരു വിള്ളലും വീണിട്ടില്ല.
ഉത്തരദേശത്തില്‍ ഇഷ്ടപ്പെടാത്ത വാര്‍ത്തകള്‍ വന്നാലും മറ്റുള്ളവരെ പോലെ ആ പരിഭവം ഒന്നും കാണിക്കാറുണ്ടായിരുന്നില്ല. വിയോജിപ്പുകള്‍ പറയും. അങ്ങോട്ട് എന്തെങ്കിലും ചോദിച്ചാല്‍ ഒരു മൂളലില്‍ പറയാന്‍ ഇഷ്ടപ്പെടാത്ത കാര്യത്തിന്റെ ഉത്തരം നിര്‍ത്തും. ടി.ഇയുമായി രണ്ടു പതിറ്റാണ്ടിന്റെ സ്‌നേഹബന്ധമാണ്. ക്ഷീണിതനായി കോഴിക്കോട്ടെ ആസ്പത്രിയിലേക്ക് പോകുന്നതിന്റെ ഒരാഴ്ച മുമ്പ് വരെ ഞങ്ങള്‍ സംസാരിച്ചു. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണയെങ്കിലും വിളിക്കും.
കണ്ണൂര്‍ വിഷനില്‍ ലീഗുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വരുമ്പോഴും ടി.ഇയുടെ വിളിയെത്തും. എന്നും വിളിപ്പുറത്ത് തന്നെ ടി.ഇ ഉണ്ടായിരുന്നു. കാസര്‍കോട് നിന്ന് കണ്ണൂരിലേക്ക് വന്ന് പത്ത് വര്‍ഷത്തിലേറെയായി. പക്ഷേ, ഒരു പൊക്കിള്‍ക്കൊടി ബന്ധം പോലെ ഒന്ന് എനിക്ക് ആ നാടുമായി ഉണ്ട്. ആ ബന്ധം ഊട്ടി ഉറപ്പിക്കുന്നതില്‍ പ്രധാനിയായിരുന്നു ടി.ഇ.
ഒരു മാധ്യമപ്രവര്‍ത്തകന്‍, രാഷ്ട്രീയക്കാരന്‍ എന്ന ബന്ധം മാത്രമായിരുന്നില്ല ടി.ഇ അബ്ദുള്ളയുമായി ഉണ്ടായിരുന്നത്. വാര്‍ത്തകള്‍ക്ക് അപ്പുറം സംസാരിച്ചിട്ടുണ്ട്. കുറെ മോഹങ്ങള്‍ പറഞ്ഞിട്ടുണ്ട്. നടക്കാത്തതിന്റെ സങ്കടങ്ങളും പറഞ്ഞു. ആ മോഹങ്ങളും സങ്കടങ്ങളും എല്ലാം കാസര്‍കോടിന് വേണ്ടിയായിരുന്നു. ടി.ഇ. അബ്ദുല്ലയെ ആദ്യം കണ്ടപ്പോള്‍ തോന്നിയിരുന്നത് ഗൗരവക്കാരന്‍ എന്നായിരുന്നു. പരിചയപ്പെടുത്തിയവരുടെ മഹത്വം കൊണ്ട് തന്നെയാകണം ആ മനസ്സില്‍ ഒരിടം എനിക്കും തന്നത്. കാസര്‍കോടിന്റെ നഗരപിതാവ് എന്ന നിലയിലായിരുന്നു ആദ്യകാലത്തെ സൗഹൃദവും സംഭാഷണവും എല്ലാം. അത് പിന്നീട് വ്യക്തിപരമായ അടുപ്പത്തിലേക്ക് മാറി. കാസര്‍കോട് വൈസ്രോയി ഹോട്ടലും എന്‍.എ ടൂറിസ്റ്റ് ഹോമും ഒക്കെ ആയിരുന്നു ഉത്തരദേശം, കെ.സി.എന്‍ കാലത്തെ എന്റെ പ്രധാന താവളം. വൈസ്രോയി ശിഹാബിന്റെ ഉപ്പ അസൂച്ചയും ടി.ഇയും തമ്മിലും ഹൃദയബന്ധമായിരുന്നു. അസൂച്ചയെ കാണാനും ടി.ഇ വൈസ്രോയില്‍ എത്താറുണ്ട്. വരുമ്പോഴൊക്കെ എന്നെയും വിളിക്കും. ചായ ഒരു മണിക്കൂറോളം എടുത്തു കുടിക്കും. ഇരുവരും കാസര്‍കോടിനെ കുറിച്ച് പറഞ്ഞുതരും. കാസര്‍കോടിനെ കുറിച്ച് പുറത്ത് കേള്‍ക്കുന്നതൊന്നുമല്ല ഇവിടുത്തെ മനുഷ്യര്‍. സ്‌നേഹിക്കാന്‍ മാത്രം അറിയാവുന്നവരുടെ ദേശമാണിത്. അതിന് അവര്‍ക്ക് ഒരു അതിര്‍വരമ്പും ഇല്ല എന്ന് അനുഭവം സാക്ഷി. ടി.ഇയെ പോലുള്ളവരാണ് ആ നാടിന്റെ കരുത്തും വഴികാട്ടിയും. കാസര്‍കോടിന്റെ വികസനം ഇതൊക്കെ തന്നെയാണെന്ന് എപ്പോഴും ടി.ഇ പറയും. വന്‍കിട പദ്ധതികളും സൗകര്യങ്ങളും ഒന്നുമില്ലെങ്കിലും ഇവിടെത്തെ ആളുകളുടെ ജീവിതരീതിയെക്കുറിച്ച് എന്നും ടി.ഇ പറയാറുണ്ട്. ഒരുനേരത്തെ ഭക്ഷണം കിട്ടാത്ത, കയറിക്കിടക്കാന്‍ ഒരു കൂര പോലും ഇല്ലാത്ത, ആരും എന്റെ നാട്ടില്‍ പാടില്ല അതാണ് എന്റെ വികസന സ്വപ്‌നം എന്നാണ് ടി.ഇ പറയാറുള്ളത്.
കാസര്‍കോട് മുന്‍സിപ്പല്‍ ഓഫീസില്‍ ഒരുനാള്‍ സന്ധ്യക്ക് ഞാനും ടി.ഇ. അബ്ദുല്ലയും ഇരിക്കുന്നു. ആ സമയം ഒരു സ്ത്രീയും കുട്ടിയും ചെയര്‍മാനെ കാണാന്‍ വന്നു. നിര്‍ത്താതെ കരയുന്നുമുണ്ടായിരുന്നു. ഭര്‍ത്താവ് ആസ്പത്രിയിലാണ്. ഓപ്പറേഷന് 15,000 രൂപ വേണം. നഗരസഭയുടെ എന്തെങ്കിലും സഹായം കിട്ടുമോ എന്നായിരുന്നു അവരുടെ ചോദ്യം. തേങ്ങിക്കൊണ്ട് അവര്‍ കഥകള്‍ പറഞ്ഞു. ആരോട് സഹായം ചോദിക്കുമെന്നറിയാതെയാണ് ഇങ്ങോട്ട് വന്നതെന്ന് പറഞ്ഞു. ഭര്‍ത്താവ് മദ്യപാനിയായിരുന്നു. ഒരുപാട് കടവും. വീടും സ്ഥലവും ജപ്തിയുമായി. ഒരു നിവൃത്തിയും ഇല്ലാതെയാണ് കാണാന്‍ വന്നതെന്ന് ആ സ്ത്രീ പറഞ്ഞു. നഗരസഭയില്‍ നിന്നുള്ള സഹായത്തിന് ഒക്കെ കുറെ കാത്തിരിക്കേണ്ടി വരുമെന്ന് ടി.ഇ അവരോട് പറഞ്ഞു. ആകെ തളര്‍ന്ന ആ സ്ത്രീ മടങ്ങാന്‍ നേരം ടി. ഇ നില്‍ക്കാന്‍ പറഞ്ഞു. കെയര്‍വെല്‍ ആസ്പത്രിയിലാണ് ഭര്‍ത്താവ് ചികിത്സയിലുള്ളത്. ആദ്യം അവിടെ വിളിച്ച് സ്ത്രീ പറഞ്ഞത് സത്യമാണോ എന്ന് തിരക്കി. പറഞ്ഞതെല്ലാം സത്യമാണെന്ന് ബോധ്യം വന്ന ഉടന്‍ ബില്ലില്‍ ഇളവ് വരുത്താന്‍ ആശുപത്രി ഉടമയോട് വിളിച്ചുപറഞ്ഞു. 6000 രൂപ ഇളവ്. ശേഷിച്ച ഒന്‍പതിനായിരം രൂപ തന്റെ കയ്യില്‍ നിന്ന് നല്‍കി.
ആ സ്ത്രീ മുസ്ലിം ലീഗിന്റെ പ്രവര്‍ത്തകയോ എന്തിന് പാര്‍ട്ടിക്ക് വോട്ട് പോലും ചെയ്യുന്നവര്‍ ആയിരുന്നില്ല. സഹായം അഭ്യര്‍ത്ഥിച്ച് വന്ന ആ സ്ത്രീ നിറഞ്ഞ കണ്ണുകളുടെ, തൊഴുകയ്യോടെയാണ് അവിടെ നിന്നും ഇറങ്ങിപ്പോയത്. വാര്‍ത്തയൊന്നും നല്‍കരുതെന്ന് എന്നോട് പറയുകയും ചെയ്തു. ഇങ്ങനെ എത്രയെത്ര സംഭവങ്ങള്‍ ഉണ്ടാകും. മുസ്ലീം ജില്ലാ പ്രസിഡണ്ട് എന്ന നിലയിലും തിളക്കമാര്‍ന്ന പ്രവര്‍ത്തനമാണ് ടി.ഇ നയിച്ചത്. കഴിഞ്ഞതവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ പ്രഖ്യാപനത്തിന്റെ തൊട്ടുമുമ്പു വരെ ടി.ഇയുടെ പേരാണ് ലിസ്റ്റില്‍ ഉണ്ടായിരുന്നത്.അഭിനന്ദനങ്ങള്‍ അറിയിച്ച് വിളിച്ചപ്പോള്‍ പ്രഖ്യാപനം വന്നിട്ടില്ലല്ലോ എന്നായിരുന്നു മറുപടി. പ്രഖ്യാപിച്ചപ്പോള്‍ വീണ്ടും എന്‍.എ. നെല്ലിക്കുന്ന് തന്നെ. അവിടെയും പരിഭവം പറയാതെ, പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കായി അക്ഷീണം പ്രവര്‍ത്തിക്കുന്ന ടി.ഇയെയാണ് കണ്ടത്. യു.ഡി.എഫിന് ഭരണം കിട്ടും. എന്‍,എ മന്ത്രിയാകും. ഞാന്‍ വെറും എം.എല്‍.എ മാത്രമായിരിക്കേണ്ടേ. എന്‍.എ മന്ത്രിയായാല്‍ കാസര്‍കോടിനും നേട്ടമാകും. ഇങ്ങനെയൊക്കെയാണ് ടി. ഇ അതേ കുറിച്ച് പറഞ്ഞത്.
വാക്കിലും പ്രവര്‍ത്തിയിലും അടിമുടി മുസ്ലീം ലീഗുകാരന്‍. പാര്‍ട്ടിക്ക് ഒരു പോറലും ഏല്‍പ്പിക്കാതെ നെഞ്ചേറ്റിയ കര്‍മ്മ ഭടന്‍. കാസര്‍കോടിന്റെ എം.എല്‍.എ ആകാന്‍ എന്ത് കൊണ്ടും യോഗ്യനായിരുന്നു ടി.ഇ. അതിന് അവസരം ഇല്ലാതെ പോയതിന്റെ നഷ്ടം നാടിന്റെ ആകെ നഷ്ടമാണ്.
കോഴിക്കോട്ട് ചികിത്സയില്‍ എന്ന് അറിഞ്ഞത് മുതല്‍, എ. അബ്ദുള്‍ റഹ്മാനെയും ആസ്പത്രിയില്‍ ഒപ്പം നില്‍ക്കുന്നവരെയും വിളിച്ചു കൊണ്ടേയിരുന്നു.
രണ്ട് ദിവസം മുമ്പ് എ. അബ്ദുള്‍ റഹ്മാന്‍ വലീയ പ്രതീക്ഷ നല്‍കി. നമ്മുടെ ടി.ഇ തിരിച്ച് വരുമെന്ന് പറഞ്ഞു. ആശ്വാസത്തിന്റെ, പ്രാര്‍ത്ഥനയുടെ ആ കാത്തിരിപ്പിന് പക്ഷേ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണി വരെ മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളു.
സ്‌നേഹത്തിന്റെയും കരുതലിന്റെയും ആ രണ്ടക്ഷരം ഇനി നിറമുള്ള ഓര്‍മ്മകളായി ഒപ്പം ഉണ്ടാകും. വിട പ്രിയ ടി.ഇ.
-മനോജ് മയ്യില്‍