ഞങ്ങളുടെ തണല്‍ മാഞ്ഞു

മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ടും മുസ്ലിം ലീഗ് ചരിത്രത്തെ നെഞ്ചില്‍ ചേര്‍ത്ത് ജീവിച്ച എന്റെ പ്രിയപ്പെട്ട നേതാവ് ടി.ഇ.അബ്ദുല്ല നേരത്തെ യാത്രയായി. അഞ്ച് പതിറ്റാണ്ട് കാലത്തെ അടുത്ത ബന്ധത്തില്‍ എക്കാലവും അദ്ദേഹം സഹപ്രവര്‍ത്തകനും ഉപദേശകനുമായിരുന്നു.1977ലെ മുസ്ലിം ലീഗ് സംസ്ഥാന സമ്മേളനത്തില്‍ വളണ്ടിയര്‍മാരായി ഒന്നിച്ച് പ്രവര്‍ത്തനമാരംഭിച്ച കാലം മുതല്‍ മുസ്ലിം ലീഗിന്റെ വിവിധ ഘടകങ്ങളില്‍, ഭരണ തലങ്ങളില്‍, മഹല്ല് ജമാഅത്ത് കമ്മിറ്റികളില്‍ എല്ലാം ഒരുമിച്ച് പ്രവര്‍ത്തിക്കുകയും മരണം വരെ അത് തുടരുകയും ചെയ്തു.എല്ലാ കാര്യങ്ങളും ആലോചിച്ച് ചെറിയ […]

മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ടും മുസ്ലിം ലീഗ് ചരിത്രത്തെ നെഞ്ചില്‍ ചേര്‍ത്ത് ജീവിച്ച എന്റെ പ്രിയപ്പെട്ട നേതാവ് ടി.ഇ.അബ്ദുല്ല നേരത്തെ യാത്രയായി. അഞ്ച് പതിറ്റാണ്ട് കാലത്തെ അടുത്ത ബന്ധത്തില്‍ എക്കാലവും അദ്ദേഹം സഹപ്രവര്‍ത്തകനും ഉപദേശകനുമായിരുന്നു.
1977ലെ മുസ്ലിം ലീഗ് സംസ്ഥാന സമ്മേളനത്തില്‍ വളണ്ടിയര്‍മാരായി ഒന്നിച്ച് പ്രവര്‍ത്തനമാരംഭിച്ച കാലം മുതല്‍ മുസ്ലിം ലീഗിന്റെ വിവിധ ഘടകങ്ങളില്‍, ഭരണ തലങ്ങളില്‍, മഹല്ല് ജമാഅത്ത് കമ്മിറ്റികളില്‍ എല്ലാം ഒരുമിച്ച് പ്രവര്‍ത്തിക്കുകയും മരണം വരെ അത് തുടരുകയും ചെയ്തു.
എല്ലാ കാര്യങ്ങളും ആലോചിച്ച് ചെറിയ ശബ്ദത്തില്‍ അവതരിപ്പിച്ച് സൗമ്യമായി പ്രാവര്‍ത്തികമാക്കിയിരുന്ന മുസ്ലിം ലീഗ് നേതാവായിരുന്നു ടി.ഇ.അബ്ദുല്ല. മുസ്ലിം ലീഗിന്റെ ചരിത്രം പറയുന്നവര്‍ക്കും എഴുതുന്നവര്‍ക്കും ഒരു റഫറന്‍സ് ഗ്രന്ഥമായിരുന്നു അദ്ദേഹം. സ്വാതന്ത്യത്തിന് മുന്‍പുള്ള മുസ്ലിം രാഷ്ട്രീയ ചരിത്രം മുതല്‍ ആനുകാലിക സംഭവങ്ങള്‍ വരെ ഓര്‍മ്മയില്‍ നിന്ന് എടുത്ത് ഏത് സമയവും ഉദ്ധരിക്കുന്ന ടി.ഇക്ക് ഭരണ രംഗത്തെ സുപ്രധാന തീരുമാനങ്ങളും നിയമങ്ങളും സര്‍ക്കാര്‍ ഉത്തരവുകളും മന:പാഠമായിരുന്നു. കേരള മുനിസിപ്പല്‍ ആക്റ്റിന്റെയും റവന്യൂ ആക്റ്റിന്റെയും സര്‍വ്വവിജ്ഞാനകോശമായിരുന്നു ടി.ഇ. എന്ന് എല്ലാവര്‍ക്കും അറിയാം.
സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ പല ഉദ്യോഗസ്ഥരും സംശയ നിവാരണത്തിനും ഉപദേശ നിര്‍ദ്ദേശങ്ങള്‍ക്കും ടി.ഇ.യെ ആശ്രയിച്ചിരുന്നു. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സി.എച്ച്.മുഹമ്മദ് കോയ, ഇ.അഹമ്മദ് സാഹിബ്, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ തുടങ്ങിയ മണ്‍മറഞ്ഞ നേതാക്കളുമായും ജീവിച്ചിരിക്കുന്ന മുഴുവന്‍ മുസ്ലിം ലീഗ് നേതാക്കളുമായും അടുത്ത ബന്ധമായിരുന്നു ടി.ഇ ക്ക് ഉണ്ടായിരുന്നത്.
ഇ അഹമ്മദ് സാഹിബിന്റെ പ്രിയപ്പെട്ട ശിഷ്യനും കാസര്‍കോട്ടെ പ്രതിപുരുഷനുമായിരുന്ന ടി.ഇ.അബ്ദുല്ല അഹമ്മദ് സാഹിബ് മരണപ്പെട്ട ഫെബ്രുവരി ഒന്നിന് തന്നെ വിടപറഞ്ഞു. എന്റെ എല്ലാ ഉയര്‍ച്ചക്ക് പിന്നിലും ടി.ഇ.യുടെ പിന്തുണയും ഉപദേശവും ഉണ്ടായിരുന്നു. തളര്‍ച്ചയില്‍ താങ്ങായി കൂടെ തന്നെയുണ്ടായിരുന്നു. 18ന് ചെക്കപ്പിനായി കോഴിക്കോട് പോകുമ്പോള്‍ അയച്ച മെസേജും അതിന് ശേഷം കഴിയുന്നില്ല എന്ന് പറഞ്ഞ് അയച്ച മെസേജും ആരോഗ്യം സൂക്ഷിക്കണമെന്ന ഉപദേശവും വീണ്ടും വായിക്കാന്‍ കഴിയുന്നില്ല.
നേരത്തെ പോകുമെന്ന് പ്രതീക്ഷിച്ച എന്നെ തനിച്ചാക്കി ടി.ഇ.നേരത്തെ പോയി...
സര്‍വ്വശക്തനായ നാഥന്‍ എന്റെ പ്രിയപ്പെട്ട ടി ഇ ക്ക്
സ്വര്‍ഗ്ഗം നല്‍കി അനുഗ്രഹിക്കട്ടെ.. ആമീന്‍.


-എ അബ്ദുല്‍ റഹ്മാന്‍

Related Articles
Next Story
Share it