ആ ചരിത്ര പുസ്തകം മടക്കി വെച്ചു

ബഹുമാന്യനും സര്‍വ്വ സമ്മതനും രാഷ്ട്രീയ സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തകനുമായ ടി.ഇ അബ്ദുല്ല സാഹിബ് നമ്മെ വിട്ട് പിരിഞ്ഞു.. ഇന്നാ... അല്ലാഹ്മനസ്സ് കരഞ്ഞത് കൊണ്ടാവാം കണ്ണ്‌നീര്‍ സഹിച്ച് നില്‍കുന്നുവെങ്കിലും ഈ ദുഃഖം എനിക്ക് കേവലം വാക്കുകളില്‍ ഒതുക്കാന്‍ കഴിയുന്നില്ല.. എന്റെ എല്ലാ സുഖദുഃഖങ്ങളിലും നിഴല്‍ പോലെ കൂടെ ഉണ്ടായിരുന്ന ആത്മ സുഹൃത്തിന്റെ വേര്‍പ്പാട് താങ്ങാന്‍ കഴിയുന്നില്ല.മിതമായും മൃദുവായും സംസാരിക്കാറുള്ള ടി.ഇ അബ്ദുല്ല സാഹിബ് അനീതി കാണുമ്പോഴല്ലാം നാവുകള്‍ക്കും ശബ്ദത്തിനും മൂര്‍ച്ഛയേറെയുണ്ടായിരുന്നു. നവ കാസര്‍കോടിന്റെ ശില്‍പിയും മുസ്ലീം ലീഗ് പാര്‍ട്ടിയേ […]

ബഹുമാന്യനും സര്‍വ്വ സമ്മതനും രാഷ്ട്രീയ സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തകനുമായ ടി.ഇ അബ്ദുല്ല സാഹിബ് നമ്മെ വിട്ട് പിരിഞ്ഞു.. ഇന്നാ... അല്ലാഹ്
മനസ്സ് കരഞ്ഞത് കൊണ്ടാവാം കണ്ണ്‌നീര്‍ സഹിച്ച് നില്‍കുന്നുവെങ്കിലും ഈ ദുഃഖം എനിക്ക് കേവലം വാക്കുകളില്‍ ഒതുക്കാന്‍ കഴിയുന്നില്ല.. എന്റെ എല്ലാ സുഖദുഃഖങ്ങളിലും നിഴല്‍ പോലെ കൂടെ ഉണ്ടായിരുന്ന ആത്മ സുഹൃത്തിന്റെ വേര്‍പ്പാട് താങ്ങാന്‍ കഴിയുന്നില്ല.
മിതമായും മൃദുവായും സംസാരിക്കാറുള്ള ടി.ഇ അബ്ദുല്ല സാഹിബ് അനീതി കാണുമ്പോഴല്ലാം നാവുകള്‍ക്കും ശബ്ദത്തിനും മൂര്‍ച്ഛയേറെയുണ്ടായിരുന്നു. നവ കാസര്‍കോടിന്റെ ശില്‍പിയും മുസ്ലീം ലീഗ് പാര്‍ട്ടിയേ ജില്ലയില്‍ ശാസ്ത്രീയമായി ചിട്ടയോടെ കൊണ്ടു പോവുകയും ചെയ്ത നല്ല കൂര്‍മ ബുദ്ധിയുള്ള മികച്ച ഓര്‍മ്മ ശക്തിയുള്ള നേതാവായിരുന്നു. മാലിക് ദീനാര്‍ പള്ളി കമ്മിറ്റിയുടെ ഉത്തരവാദിത്വം വളരെ ആത്മാര്‍ത്ഥതയോടെ കൊണ്ട് പോയിരുന്നു. ദഖീരത്ത് സ്ഥാപനങ്ങളുടെ പ്രസിഡണ്ട് എന്ന നിലയില്‍ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. കെ.എം.സി.സി പ്രസ്ഥാനങ്ങളെ സഹകരിപ്പിക്കാന്‍ എന്നും മനസ്സ് കാണിച്ചിരുന്നു. കെ.എം.സി.സി പ്രവര്‍ത്തകര്‍ക്ക് ടി.ഇ യുടെ വിയോഗം വലിയ നഷ്ടമാണ്. കാസര്‍ക്കോട് ജില്ലയില്‍ കെ.എസിനും ചെര്‍ക്കളത്തിനും ശേഷം നല്ല തലയെടുപ്പുള്ള എവിടെയും കൊണ്ടിരുത്താന്‍ കഴിയുമായിരുന്ന അപാര ഓര്‍മ്മ ശക്തിയുള്ള നേതാവായിരുന്നു ടി.ഇ. ഏത് സംഭവങ്ങളുടെ തീയതിയും വര്‍ഷവും ടി.ഇ.ക്ക് കാണാപാഠമായിരുന്നു. അനവധിയാളുകള്‍ക്ക് സഹായം എത്തിക്കാന്‍ എന്നോട് കല്‍പിക്കുമായിരുന്നു.
എന്ത് പറഞ്ഞാലും ഞാന്‍ അക്ഷരം പ്രതി അനുസരിക്കുന്നു എന്നത് കൊണ്ടാണ് എന്നോട് എല്ലാം കല്‍പിക്കാറ്. അതിനെല്ലാം പടച്ചവന്‍ തക്കതായ പ്രതിഫലം നല്‍കുമാറാകട്ടെ.. ആമീന്‍. നാല്‍പത്തിയഞ്ച് വര്‍ഷം മുമ്പ് തിരുവനന്തപുരം ആസ്പത്രിയില്‍ നിന്നും ടി.ഇ ഇബ്രാഹിം സാഹിബിന്റെ മയ്യത്ത് നാട്ടിലേക്ക് കൊണ്ട് വരുമ്പോള്‍ കൂടെ എന്നും ഇബ്രാഹിം സാഹിനെ സ്‌നേഹിച്ചിരുന്ന രണ്ട് പേരുണ്ടായിരുന്നു..
ബഹുമാന്യനായ ഇ. അഹമദ് സാഹിബും മലയില്‍ അബ്ദുള്ള കോയയും.. ഇന്ന് കോഴിക്കോട് നിന്നും മകന്‍ അബ്ദുള്ള സാഹിബിന്റെ മയ്യത്ത് കൊണ്ട് വരുമ്പോള്‍ കൂടെയുള്ളത് ടി.ഇയെ അങ്ങേയറ്റം സ്‌നേക്കുന്ന മുസ്ലിം യൂത്ത് ലീഗ് നേതാവ് ഇടനീര്‍ അഷ്റഫും ടി.ഇ യുടെ വലം കൈകൂടിയായിരുന്ന ഗഫൂര്‍ തളങ്കരയും..
അകാല മൃത്യുയടഞ്ഞ ധീരനും കറകളഞ്ഞ നേതാവുമായ ടി.ഇ യെന്ന ചരിത്ര പുസ്തകം മടക്കി വെച്ച് നമ്മെ വിട്ട് പിരിയുമ്പോള്‍ ടി.ഇ യുടെ അഭാവം മുസ്ലിം ലീഗ് പാര്‍ട്ടിക്ക് മാത്രമല്ല കാസര്‍കൊടിന്റെ വികസന സ്വപ്‌നത്തിന് തന്നെ ഏറെ വിഷമം സൃഷ്ടിക്കും.. പടച്ചവന്‍ അത് നികത്തിത്തരുമാറാകട്ടെ..
എന്റെ പ്രിയ സുഹൃത്തിന്ന് സര്‍വ്വ ശക്തന്‍ സ്വര്‍ഗം പ്രധാനം ചെയ്യുമാറാകട്ടെ..
മഗ്ഫിറത്തും മര്‍ഹമത്തും നല്‍കുമാറാകട്ടെ.. ആമീന്‍..


-യഹ്
തളങ്കര

Related Articles
Next Story
Share it