പുഞ്ചിരിതൂകി സുലൈമാന്‍ യാത്രയായി
പ്രായാധിക്യത്താലും ഏതാനും നാളത്തെ ആസ്പത്രി വാസത്തിന് ശേഷവുമാണ് ഉമര്‍ മൗലവിയുടെ വേര്‍പാടെങ്കില്‍ നഗരത്തിലെ വ്യാപാരിയായ പച്ചക്കാട്ടെ സുലൈമാന്റെ മരണം നട്ടുച്ചനേരത്ത് സൂര്യന്‍ അസ്മതിച്ചത് പോലെ തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു.പതിവ്‌പോലെ ഒഴിവ് ദിവസമായ ഇന്നലേയും സുലൈമാന്‍ സേവന നിരതനായിരുന്നു. വിശ്രമിക്കാന്‍ മനസില്ലാത്തത് പോലയായിരുന്നു എപ്പോഴും കര്‍ത്തവ്യ നിരതനായി സുലൈമാന്റെ ജീവിതം. ഏതാനും ദിവസങ്ങളായി കാല്‍മുട്ടിന് വേദനയുണ്ടായിരുന്നു. എന്നിട്ടും ഞായറാഴ്ച ദിവസമായിട്ടുപോലും അദ്ദേഹം വിശ്രമത്തിന് നിന്നില്ല. വിശ്രമമെന്നത് അദ്ദേഹത്തിന്റെ ശീലമല്ലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ളുഹര്‍ നിസ്‌കാരം കഴിഞ്ഞ് ഭക്ഷണം കഴിച്ച് സുലൈമാന്‍ […]
പ്രായാധിക്യത്താലും ഏതാനും നാളത്തെ ആസ്പത്രി വാസത്തിന് ശേഷവുമാണ് ഉമര്‍ മൗലവിയുടെ വേര്‍പാടെങ്കില്‍ നഗരത്തിലെ വ്യാപാരിയായ പച്ചക്കാട്ടെ സുലൈമാന്റെ മരണം നട്ടുച്ചനേരത്ത് സൂര്യന്‍ അസ്മതിച്ചത് പോലെ തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു.പതിവ്‌പോലെ ഒഴിവ് ദിവസമായ ഇന്നലേയും സുലൈമാന്‍ സേവന നിരതനായിരുന്നു. വിശ്രമിക്കാന്‍ മനസില്ലാത്തത് പോലയായിരുന്നു എപ്പോഴും കര്‍ത്തവ്യ നിരതനായി സുലൈമാന്റെ ജീവിതം. ഏതാനും ദിവസങ്ങളായി കാല്‍മുട്ടിന് വേദനയുണ്ടായിരുന്നു. എന്നിട്ടും ഞായറാഴ്ച ദിവസമായിട്ടുപോലും അദ്ദേഹം വിശ്രമത്തിന് നിന്നില്ല. വിശ്രമമെന്നത് അദ്ദേഹത്തിന്റെ ശീലമല്ലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ളുഹര്‍ നിസ്‌കാരം കഴിഞ്ഞ് ഭക്ഷണം കഴിച്ച് സുലൈമാന്‍ […]
പ്രായാധിക്യത്താലും ഏതാനും നാളത്തെ ആസ്പത്രി വാസത്തിന് ശേഷവുമാണ് ഉമര്‍ മൗലവിയുടെ വേര്‍പാടെങ്കില്‍ നഗരത്തിലെ വ്യാപാരിയായ പച്ചക്കാട്ടെ സുലൈമാന്റെ മരണം നട്ടുച്ചനേരത്ത് സൂര്യന്‍ അസ്മതിച്ചത് പോലെ തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു.
പതിവ്‌പോലെ ഒഴിവ് ദിവസമായ ഇന്നലേയും സുലൈമാന്‍ സേവന നിരതനായിരുന്നു. വിശ്രമിക്കാന്‍ മനസില്ലാത്തത് പോലയായിരുന്നു എപ്പോഴും കര്‍ത്തവ്യ നിരതനായി സുലൈമാന്റെ ജീവിതം. ഏതാനും ദിവസങ്ങളായി കാല്‍മുട്ടിന് വേദനയുണ്ടായിരുന്നു. എന്നിട്ടും ഞായറാഴ്ച ദിവസമായിട്ടുപോലും അദ്ദേഹം വിശ്രമത്തിന് നിന്നില്ല. വിശ്രമമെന്നത് അദ്ദേഹത്തിന്റെ ശീലമല്ലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ളുഹര്‍ നിസ്‌കാരം കഴിഞ്ഞ് ഭക്ഷണം കഴിച്ച് സുലൈമാന്‍ നേരെ ചെന്നത് അണങ്കൂര്‍ ജംഗ്ഷനിലെ ക്ഷേത്രത്തിന് സമീപമുള്ള റോഡിലെ കുണ്ടുംകുഴിയും നിവര്‍ത്താനാണ്. തന്റെ സ്‌കൂട്ടറെടുത്ത് അണങ്കൂര്‍ ജംഗ്ഷനില്‍ ചെന്ന് സുലൈമാന്‍ ഒറ്റയ്ക്ക് മണ്ണുകള്‍ ചുമന്നുകൊണ്ട് വന്ന് ക്ഷേത്ര സമീപത്തെ റോഡിലെ കുഴികള്‍ നികത്തുന്നത് പലരും കണ്ടതാണ്. പച്ചക്കാട്ടേക്കും തുരുത്തിയിലേക്കും ഒരുപാട് പേര്‍ യാത്രചെയ്യുന്ന റോഡിലെ കുണ്ടുംകുഴിയും അദ്ദേഹത്തെ അസ്വസ്ഥനാക്കിയിരുന്നു. കുഴിയില്‍ വീണ് ആരെങ്കിലും അപകടത്തില്‍പെട്ടുപോകരുതേ എന്ന് ചിന്തിച്ചാണ് അദ്ദേഹം കുഴികള്‍ നിവര്‍ത്താന്‍ ചെന്നത്. പെട്ടെന്ന് അസ്വസ്ഥത തോന്നിയിരിക്കണം. പണിപൂര്‍ത്തീകരിക്കും മുമ്പ് തന്നെ സുലൈമാന്‍ സ്‌കൂട്ടറെടുത്ത് പച്ചക്കാട്ടെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഇതിനിടയില്‍ പള്ളിക്ക് സമീപം വെച്ച് അയല്‍വാസിയായ അബ്ദുല്ലച്ചയെ കണ്ട് സ്‌കൂട്ടര്‍ നിര്‍ത്തി വിശേഷങ്ങള്‍ തിരക്കിയ ശേഷം അദ്ദേഹത്തെ സ്‌കൂട്ടറിന്റെ പിന്നില്‍ കയറ്റുകയും ചെയ്തു. സംസാരിച്ച് പതുക്കെ യാത്രചെയ്യുന്നതിനിടയിലാണ് സുലൈമാന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. സ്‌കൂട്ടര്‍ പതുക്കെ വീട്ടിന് തൊട്ടടുത്തെ മതിലില്‍ ഇടിച്ച് നിര്‍ത്തുകയും 'അല്ലാഹ്' എന്ന് വിളിച്ച് താഴെ വീഴുകയും ചെയ്തു. തൊട്ടടുത്ത വീട്ടിലെ ശ്രീനന്‍ എന്ന ശ്രീനിവാസന്‍ വെള്ളവുമായി ഓടി വന്ന് മുഖത്ത് തളിച്ചെങ്കിലും സുലൈമാന്‍ നിശ്ചലനായിരുന്നു. ആസ്പത്രിയില്‍ എത്തിക്കാന്‍ ഒരു വാഹനത്തിന് വേണ്ടി ശ്രീനിവാസന്‍ തലങ്ങും വിലങ്ങും ഓടിയെങ്കിലും പത്ത് മിനിറ്റോളം ഒരു വാഹനവും അതുവഴി കടന്ന് വന്നില്ല. പിന്നീട് നാട്ടുകാര്‍ സുലൈമാന്റെ വീട്ടില്‍ ഓടിച്ചെന്ന് ഭാര്യാ സഹോദരിയുടെ ഭര്‍ത്താവ് ഷാഫി കുമ്പളയുടെ വാഹനത്തില്‍ കയറ്റി ആസ്പത്രിയില്‍ എത്തിക്കുകയായിരുന്നു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
എന്നും കര്‍ത്തവ്യനിരതനായിരുന്ന സുലൈമാന്റെ അവസാന നിമിഷങ്ങളും സമൂഹത്തിന് വേണ്ടിയുള്ള സാവനത്തിന് പിന്നാലെ ആയിരുന്നുവെന്നത് അദ്ദേഹത്തിന്റെ നന്മയാര്‍ന്ന ജീവിതത്തെ അടയാളപ്പെടുത്തുന്നു. പരോപകാരിയും സൗമ്യനും വലിയൊരു സൗഹൃദത്തിന്റെ ഉടമയുമായ സുലൈമാനെ അറിയാത്തവര്‍ കാസര്‍കോട് പട്ടണത്തില്‍ നന്നേ കുറവാണ്.
നേരത്തെ കാസര്‍കോട് നഗരത്തിലെ ബസ് ഡ്രൈവറായിരുന്ന സുലൈമാനെ ആ നിലയ്ക്കും എല്ലാവര്‍ക്കും സുപരിചിതനാണ്. പിന്നീട് 20 വര്‍ഷത്തിലധികം ഒമാനിലെ കസബില്‍ ജോലി ചെയ്തപ്പോഴും സൗഹൃദപെരുമ പിന്നേയും വളരുകയായിരുന്നു. നാട്ടില്‍ തിരിച്ചെത്തിയ ശേഷം പി.എ കോളേജിലടക്കം ഡ്രൈവറായി ജോലി ചെയ്ത ശേഷമാണ് സുലൈമാന്‍, സഹോദരന്‍ ഹംസ കാസര്‍കോട് ഫോര്‍ട്ട് റോഡില്‍ ആരംഭിച്ച നാനോ പ്ലാസ്റ്റ് എന്ന ബിസിനസ് സംരഭത്തില്‍ കൂടെ ചേര്‍ന്നത്. ബിസിനസ് നല്ല രീതിയില്‍ കൊണ്ടുപോകുന്നതിനിടയിലാണ് സഹോദരന്‍മാരില്‍ നിന്ന് സുലൈമാനെ മരണം തട്ടിയെടുത്തത്.
കസബ് വിട്ട് പതിറ്റാണ്ടുകളായെങ്കിലും അവിടത്തെ പഴയ സുഹൃത്തുക്കളുമായി ഇപ്പോഴും ബന്ധം പുലര്‍ത്തുന്നുണ്ടായിരുന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ സജീവമായിരുന്ന സുലൈമാന്‍ ഒരുപാട് പേര്‍ക്ക് ആശ്വാസവും ബലവുമായിരുന്നു. 'കര്‍മ്മ ശാസ്ത്രം' അടക്കമുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും അദ്ദേഹം പ്രാര്‍ത്ഥനയും സ്വലാത്തുകളുമായി എപ്പോഴും സജീവമായിരുന്നു. പച്ചക്കാട് പള്ളിയില്‍ ഇമാം അവധിയാകുമ്പോള്‍ പകരക്കാരനെ കണ്ടെത്തേണ്ട ആവശ്യം വരാറില്ല. ഇമാമിന്റെ ജോലിയും സുലൈമാന്‍ ഭംഗിയായി നിര്‍വഹിക്കുമായിരുന്നു. പള്ളിയുടെ ഇലക്ട്രിക്കല്‍ സംബന്ധമായ ഏത് കേടുപാടുകള്‍ ഉണ്ടാകുമ്പോഴും സുലൈമാന്‍ ഓടിയെത്തും. അഞ്ചുനേര പ്രാര്‍ത്ഥനകളിലും ഒന്നാം സ്വഫില്‍ ഇമാമിന് തൊട്ട് പിറകിലായി ജമാഅത്ത് ആയി തന്നെ നിസ്‌ക്കരിക്കണമെന്ന് അദ്ദേഹത്തിന് എപ്പോഴും നിര്‍ബന്ധബുദ്ധിയുണ്ടായിരുന്നു.
മൂന്ന് പെണ്‍മക്കളാണ് സുലൈമാന്. മൂന്നുപേരുടേയും വിവാഹം നല്ല രീതിയില്‍ നടത്തി ഭാര്യയോടൊപ്പം സന്തോഷ ജീവിതം നയിക്കുന്നതിനിടയിലാണ് കുടുംബത്തെ നടുക്കിക്കൊണ്ട് സുലൈമാനെ മരണം കവര്‍ന്നെടുത്തത്.
പുഞ്ചിരിതൂകി നിശ്ചലനായി കിടന്ന സുലൈമാന്റെ മയ്യത്ത് ഒരു നോക്കുകാണാനായി ഇന്നലെ രാത്രിയും അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഒഴുകിയെത്തിയ നൂറുകണക്കിനാളുകള്‍ അദ്ദേഹത്തോട് എല്ലാവര്‍ക്കുമുള്ള സ്‌നേഹം വിളിച്ചറിയിക്കുകയായിരുന്നു.
വാര്‍ഡ് കൗണ്‍സിലറും നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ ഖാലിദ് പച്ചക്കാടിന്റെ നേതൃത്വത്തില്‍ ജമാഅത്ത് കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും പാര്‍ട്ടി പ്രവര്‍ത്തകരും ബന്ധുക്കളും അടക്കം നാട് മുഴുവനും അദ്ദേഹത്തിന്റെ അന്ത്യ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മുന്‍നിരയിലുണ്ടായിരുന്നു.
-ടി.എ ഷാഫി