ചിരി ചൊരിഞ്ഞതത്രയും ഇങ്ങനെ നോവിച്ചു പോവാനായിരുന്നോ...
ഒരു വര്‍ഷം മുമ്പ് കൊച്ചിയിലേക്കുള്ള യാത്രയിലാണ് സിദ്ദീഖിനെ നേരിട്ട് കണ്ടതും ഏറെ നേരം സംസാരിച്ചതും. സിദ്ദീഖ് ലാലിന്റെ അമിട്ട് പൊട്ടുന്ന ചിരിപ്പടങ്ങളെ കുറിച്ചായിരുന്നു സംസാരമേറെയും.ചിരി ആയുസ് വര്‍ധിപ്പിക്കുമെന്നും 70 എന്ന മലയാളിയുടെ ശരാശരി വയസിന്റെ സീമ തകര്‍ത്ത് അത് 100ല്‍ എത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നും പറഞ്ഞ് സിദ്ദീഖ് ഏറെ നേരം ചിരിച്ചു. തന്റെ പടങ്ങള്‍ ആയുസ് വര്‍ധനവിനുള്ള ലേഹ്യമാണെന്ന് അദ്ദേഹം പറയാതെ പറയുകയായിരുന്നു. എന്നാല്‍ 70 എന്ന മലയാളിയുടെ ശരാശരി പ്രായത്തിലേക്ക് അടുക്കാന്‍ പോലും സിദ്ദീഖിന് കഴിഞ്ഞില്ല. […]
ഒരു വര്‍ഷം മുമ്പ് കൊച്ചിയിലേക്കുള്ള യാത്രയിലാണ് സിദ്ദീഖിനെ നേരിട്ട് കണ്ടതും ഏറെ നേരം സംസാരിച്ചതും. സിദ്ദീഖ് ലാലിന്റെ അമിട്ട് പൊട്ടുന്ന ചിരിപ്പടങ്ങളെ കുറിച്ചായിരുന്നു സംസാരമേറെയും.ചിരി ആയുസ് വര്‍ധിപ്പിക്കുമെന്നും 70 എന്ന മലയാളിയുടെ ശരാശരി വയസിന്റെ സീമ തകര്‍ത്ത് അത് 100ല്‍ എത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നും പറഞ്ഞ് സിദ്ദീഖ് ഏറെ നേരം ചിരിച്ചു. തന്റെ പടങ്ങള്‍ ആയുസ് വര്‍ധനവിനുള്ള ലേഹ്യമാണെന്ന് അദ്ദേഹം പറയാതെ പറയുകയായിരുന്നു. എന്നാല്‍ 70 എന്ന മലയാളിയുടെ ശരാശരി പ്രായത്തിലേക്ക് അടുക്കാന്‍ പോലും സിദ്ദീഖിന് കഴിഞ്ഞില്ല. […]
ഒരു വര്‍ഷം മുമ്പ് കൊച്ചിയിലേക്കുള്ള യാത്രയിലാണ് സിദ്ദീഖിനെ നേരിട്ട് കണ്ടതും ഏറെ നേരം സംസാരിച്ചതും. സിദ്ദീഖ് ലാലിന്റെ അമിട്ട് പൊട്ടുന്ന ചിരിപ്പടങ്ങളെ കുറിച്ചായിരുന്നു സംസാരമേറെയും.
ചിരി ആയുസ് വര്‍ധിപ്പിക്കുമെന്നും 70 എന്ന മലയാളിയുടെ ശരാശരി വയസിന്റെ സീമ തകര്‍ത്ത് അത് 100ല്‍ എത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നും പറഞ്ഞ് സിദ്ദീഖ് ഏറെ നേരം ചിരിച്ചു. തന്റെ പടങ്ങള്‍ ആയുസ് വര്‍ധനവിനുള്ള ലേഹ്യമാണെന്ന് അദ്ദേഹം പറയാതെ പറയുകയായിരുന്നു. എന്നാല്‍ 70 എന്ന മലയാളിയുടെ ശരാശരി പ്രായത്തിലേക്ക് അടുക്കാന്‍ പോലും സിദ്ദീഖിന് കഴിഞ്ഞില്ല. 63-ാം വയസില്‍ അദ്ദേഹം കണ്ണടച്ചു.
ചിരിയുടെ നിലയ്ക്കാത്ത മാലപ്പടക്കം തീര്‍ത്ത് ഒടുവില്‍ കണ്ണീരോര്‍മ്മയായി കൊച്ചിന്‍ ഹനീഫ നേരത്തേ പോയി. പിന്നാലെയും കുറേ പേര്‍ വിട പറഞ്ഞു.
ഏറ്റവും ഒടുവില്‍ ഇന്നസെന്റും മാമുക്കോയയും. അക്കൂട്ടത്തിലിപ്പോള്‍ സിദ്ദീഖും പറന്നിരിക്കുന്നു. റാംജിറാവുവിലെ അംഗങ്ങളായിരുന്നു ഈ മൂന്നുപേര്‍.
സിനിമക്കാരന്‍ അല്ലാത്ത സിനിമക്കാരന്‍ ആയിരുന്നു സിദ്ദീഖ്. പച്ചയായ മനുഷ്യന്‍. സിനിമയില്‍ നിരന്തരം വിജയം നേടിയ സംവിധായകന്‍. ബോളിവുഡില്‍ അടക്കം ആ വിജയം അടയാളപ്പെടുത്തി.
സിദ്ദീഖ് എന്ന അതുല്യനായ സംവിധായകനെ ഓര്‍ക്കുമ്പോള്‍ എന്നും മലയാളിക്ക് ചിരി സമ്മാനിച്ച കുറേ സിനിമകളാണ് ഓര്‍മ്മവരിക. മിമിക്രി വേദിയില്‍ തുടങ്ങിയ കര്‍മ്മപഥത്തിന്റെ ഒരു തുടര്‍ച്ചയായിരുന്നു സിദ്ദീഖിന്റെ സിനിമകളിലെ മര്‍മ്മമറിഞ്ഞ ചിരികള്‍. മലയാള കരയില്‍ ഗാനമേളകളുടെ ഇടവേളകളില്‍ ഗായകര്‍ തളരുമ്പോള്‍ കാണികളെ പിടിച്ചിരുത്താനായി അവതരിപ്പിച്ചിരുന്ന മിമിക്രിയെ ഒരു കലാരൂപം എന്ന നിലയില്‍ രൂപപ്പെടുത്തിയതില്‍ കലാഭവന്‍ മിമിക്‌സ് പരേഡിന് വലിയ പങ്കുണ്ട്. അതിന്റെ ശില്‍പികളില്‍ ഒരാളായിരുന്നു സിദ്ദീഖ് എന്ന് തിരിച്ചറിയുമ്പോഴാണ് അദ്ദേഹത്തിന്റെ പ്രതിഭ എത്രത്തോളമാണെന്ന് നാം അറിയുന്നത്.
മിമിക്രിയെ മുഴുനീള പരിപാടിയായി അവതരിപ്പിക്കാനുള്ള ആശയം രൂപപ്പെടുത്തിയത് കലാഭവന്റെ എല്ലാമായ ആബേലച്ചനായിരുന്നു. അദ്ദേഹത്തിന്റെ ഈ ആശയത്തിന് ആവേശം പകര്‍ന്ന് സ്‌ക്രിപ്റ്റ് തയ്യാറാക്കിയത് സിദ്ദീഖും ലാലും ചേര്‍ന്നാണ്. സിദ്ദീഖാണ് പരിപാടിക്ക് മിമിക്സ് പരേഡ് എന്ന് പേരുനല്‍കിയത്. അത് ഒരു ചരിത്ര നിയോഗമായിരുന്നു. തുടര്‍ന്ന് ഹിറ്റ് സിനിമകളിലേക്ക് നീങ്ങിയ സിദ്ദീഖ് ലാല്‍ കൂട്ടുകെട്ട് ആരംഭിക്കുന്നതും അവിടെ നിന്നാണ്.
1981ലെ സ്വാതന്ത്ര്യദിനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നിലായിരുന്നു മിമിക്സ് പരേഡിന്റെ ട്രയല്‍ അവതരണം. അത് വിജയകരമായി നടന്നു. പിന്നീടാണ് സെപ്തംബര്‍ 21ന് ഫൈന്‍ ആര്‍ട്സ് ഹാളില്‍ മിമിക്സ് പരേഡ് അരങ്ങേറിയത്. ലാല്‍, സിദ്ദിഖ്, കലാഭവന്‍ റഹ്മാന്‍, കലാഭവന്‍ പ്രസാദ്, വര്‍ക്കിച്ചന്‍ പേട്ട, കലാഭവന്‍ അന്‍സാര്‍ എന്നിവരായിരുന്നു ആദ്യത്തെ മിമിക്‌സ് പരേഡ് ടീം.
സിദ്ദീഖ് ലാല്‍ കൂട്ടിന്റെ ചിരിയില്‍ മലയാളികള്‍ ആറാടിയ കാലം വിദൂരമല്ല. ഹലോ റാംജി റാവു സ്പീക്കിംഗ് എന്ന് വില്ലന്‍ പറയുമ്പോള്‍ നമ്മള്‍ ചിരിച്ച് മറിഞ്ഞു. തോമസൂട്ടി വിട്ടോടാ എന്ന് പറഞ്ഞ് നാല് ചെറുപ്പക്കാര്‍ പരക്കം പായുമ്പോള്‍ കൂടെ മലയാളികളും ചിരിച്ചോടി. ഇവിടെ തെളിയാനേ പനിനീര് എന്ന് ആനപ്പാറ അച്ചാമയും കയറി വാടാ മക്കളെ കയറി വാ എന്ന് അഞ്ഞൂറാനും പറഞ്ഞപ്പോള്‍ നര്‍മ്മത്തിനൊപ്പം അല്‍പ്പം കണ്ണീര് പൊടിഞ്ഞു നമ്മുടെ കണ്ണുകളില്‍ ഇതിലും വലുത് ചാടികടന്നവനാണീ കെകെ ജോസഫ് എന്ന് പറഞ്ഞ് ഇന്നസെന്റ് പടിക്കെട്ടില്‍ നിന്ന് താഴെ വീണപ്പോള്‍, മലയാള സിനിമയുടെ സുവര്‍ണ പടിക്കെട്ടുകള്‍ വളരെ വേഗം കയറി പോവുകയായിരുന്നു സിദ്ദീഖ് ലാല്‍ കൂട്ടുക്കെട്ട്.
ഒരുകാലത്ത് പരാജയങ്ങള്‍ അറിയതെ ഹിറ്റുകള്‍ മാത്രം സൃഷ്ടിച്ച സംവിധായകനായിരുന്നു സിദ്ദീഖ്.
സിദ്ദീഖ് ലാല്‍ കൂട്ടുകെട്ടില്‍ ഗോഡ്ഫാദര്‍, റാംജി റാവു സ്പീക്കിഗ്, വിയറ്റ്‌നാം കോളനി, കാബൂളിവാല തുടങ്ങിയവ മലയാളത്തിലെ മെഗാഹിറ്റുകളായി. പിന്നീട് ഈ കൂട്ട്‌കെട്ട് പിരിഞ്ഞ ശേഷം ഫ്രണ്ട്‌സ്, ഹിറ്റ്‌ലര്‍, ക്രോണിക് ബാച്ചിലര്‍, ബോഡി ഗാര്‍ഡ് തുടങ്ങിയ ജനപ്രിയ സിനിമകളും സിദ്ദിഖ് സംവിധാനം ചെയ്തു. എന്നാല്‍ സിദ്ദീഖിന്റേതായി അവസാനം ഇറങ്ങിയ ബിഗ് ബ്രദര്‍ ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയെങ്കിലും ഈ വിമര്‍ശനങ്ങളെയെല്ലാം എതിര്‍ത്ത് തന്റെ വാദങ്ങളില്‍ ഉറച്ചുനില്‍ക്കുകയായിരുന്ന സിദ്ദീഖ് ചെയ്തത്.
തന്റെ അവസാനത്തെ മൂന്ന് ചിത്രങ്ങള്‍ പരാജയപ്പെട്ടതിനെ കുറിച്ച് സിദ്ദീഖിന്റെ വിലയിരുത്തല്‍ തമാശ മാറ്റിവെക്കേണ്ടി വന്നതുകൊണ്ടായിരുന്നു എന്നായിരുന്നു. തമാശ പൂര്‍ണ്ണമായി തന്റെ സിനിമയില്‍ നിന്നും മാറ്റി വെക്കാന്‍ പറ്റില്ല.
കാരണം തമാശ എന്നോടൊപ്പം ഉള്ളതാണ്. എന്റെ എല്ലാ സിനിമയിലും തമാശ ഉണ്ടെങ്കിലും അതെല്ലാം വ്യത്യസ്തമാണ്.
തമാശകള്‍ വളരെ കുറഞ്ഞ സിനിമകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ലേഡീസ് ആന്റ് ജെന്റില്‍മാന്‍, ബിഗ് ബ്രദര്‍, ഫുക്രി പോലുള്ള സിനിമകളില്‍ തമാശ വളരെ കുറവായിരുന്നു.
ആ സിനിമകളുടെ സ്വീകാര്യതയും കുറഞ്ഞു-ഇതായിരുന്നു തന്റെ പരാജയ സിനിമകളെ കുറിച്ചുള്ള സിദ്ദീഖിന്റെ വിലയിരുത്തല്‍.
ചിരിപ്പടക്കത്തിനൊപ്പം കന്നാസിനെയും കടലാസിനെയും കൊണ്ട് മലയാളികളുടെ നെഞ്ചിലൊരു നീറ്റല്‍ സൃഷ്ടിക്കാനും സിദ്ദീഖിന് കഴിഞ്ഞു. മമ്മൂട്ടിയെ ഹിറ്റ്‌ലര്‍ മാധവന്‍കുട്ടിയായും സത്യപ്രതാപനായും അവതരിപ്പിച്ച് അദ്ദേഹം വിജയങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തു.
പുലരിക്കിണ്ണം പൊന്നില്‍ മുക്കിയതാരാണോ... പുല്ലാങ്കുഴലൊരു പാല്‍കടലാക്കിയതാരാണോ എന്ന് പാടിക്കൊണ്ട് ജയറാമും മുകേഷും ശ്രീനിവാസനും ആടിപ്പാടിയപ്പോള്‍ ഒരു യുവതലമുറ അതേറ്റു പാടുകയും നൃത്തം വെക്കുകയും ചെയ്തു.
ദിലീപിനെ അശോകേട്ടന്റെ ബോഡി ഗാര്‍ഡ് ആക്കി ചിരിച്ചും പ്രണയിപ്പിച്ചും റാസ്‌ക്കലായ അച്ഛനായി മമ്മൂട്ടിയെ കൊണ്ട് തകര്‍ത്താടിച്ചും ഹിറ്റ്ചാര്‍ട്ടുകളില്‍ സിദ്ദീഖ് വീണ്ടും തന്റെ പേര് എഴുതി ചേര്‍ത്തു.
ടി.എ ഷാഫി