സമസ്തയെ ജീവനുതുല്യം സ്‌നേഹിച്ച ശരീഫ് മൗലവി
സമസ്തയെന്നാല്‍ ശരീഫ് മൗലവിക്ക് ജീവനായിരുന്നു. സ്ഥാനമാനങ്ങള്‍ക്ക് പിന്നാലെ പോകാതെ സംഘടനയെയും സമസ്തയെയും നെഞ്ചേറ്റി ജീവിച്ചു.നാട്ടില്‍, തന്റെ മേഖലയില്‍ നടക്കുന്ന സുന്നത് ജമാഅത്തിന്റെ എല്ലാ പരിപാടികളിലും തന്റെ മദ്രസ കുട്ടികളോടൊപ്പം അദ്ദേഹവും പങ്കെടുത്തു. എസ്.കെ.എസ്.ബി.വിയുടെ എല്ലാ പരിപാടികളിലും അദ്ദേഹത്തെ കാണാമായിരുന്നു.ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നടത്തിയ സന്ദേശ യാത്രയില്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ചായ സല്‍ക്കാരം അദ്ദേഹത്തിന്റെ കൊച്ചു വീട്ടില്‍ ആയിരുന്നു.കൊറോണ സമയത്ത് കൊറോണ ബാധിച്ചു ഗുരുതരാവസ്ഥയിലായ അദ്ദേഹം പലരുടെയും പ്രാര്‍ത്ഥനയുടെ ഫലമായി ജീവിതത്തിലേക്ക് തിരിച്ചു വരികയായിരുന്നു.എസ്.കെ.എസ്.എസ്.എഫ് ജില്ലാ കൗണ്‍സിലറും ബേക്കല്‍ മാസ്തിഗുഡ […]

സമസ്തയെന്നാല്‍ ശരീഫ് മൗലവിക്ക് ജീവനായിരുന്നു. സ്ഥാനമാനങ്ങള്‍ക്ക് പിന്നാലെ പോകാതെ സംഘടനയെയും സമസ്തയെയും നെഞ്ചേറ്റി ജീവിച്ചു.
നാട്ടില്‍, തന്റെ മേഖലയില്‍ നടക്കുന്ന സുന്നത് ജമാഅത്തിന്റെ എല്ലാ പരിപാടികളിലും തന്റെ മദ്രസ കുട്ടികളോടൊപ്പം അദ്ദേഹവും പങ്കെടുത്തു. എസ്.കെ.എസ്.ബി.വിയുടെ എല്ലാ പരിപാടികളിലും അദ്ദേഹത്തെ കാണാമായിരുന്നു.
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നടത്തിയ സന്ദേശ യാത്രയില്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ചായ സല്‍ക്കാരം അദ്ദേഹത്തിന്റെ കൊച്ചു വീട്ടില്‍ ആയിരുന്നു.
കൊറോണ സമയത്ത് കൊറോണ ബാധിച്ചു ഗുരുതരാവസ്ഥയിലായ അദ്ദേഹം പലരുടെയും പ്രാര്‍ത്ഥനയുടെ ഫലമായി ജീവിതത്തിലേക്ക് തിരിച്ചു വരികയായിരുന്നു.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ കൗണ്‍സിലറും ബേക്കല്‍ മാസ്തിഗുഡ ശാഖ പ്രസിഡണ്ടുമായി പ്രവര്‍ത്തിച്ചു. പള്ളിക്കര മഠം മദ്രസയില്‍ സദര്‍ ഉസ്താദും മുഅദ്ദിനുമായി സേവനം ചെയ്യുന്നതിനിടയിലാണ് മഞ്ഞപ്പിത്തത്തിന്റെ രൂപത്തില്‍ മരണം അദ്ദേഹത്തെ തേടിയെത്തിയത്.
പറക്കമുറ്റാത്ത പിഞ്ചു മക്കളെയും തനിച്ചാക്കി 41 വയസിനിടയില്‍ 100 വര്‍ഷത്തെ സേവനം ചെയ്ത് പരിശുദ്ധ റമദാന്‍ മാസത്തില്‍ അദ്ദേഹം അല്ലാഹുവിന്റെ റഹ്മത്തിലേക്ക് യാത്രയായി.
അല്ലാഹു മര്‍ഹമത് നല്‍കി അനുഗ്രഹിക്കട്ടെ.
-ഉസാം പള്ളങ്കോട്