ആ തണലും മാഞ്ഞു...
ആത്മീയ പണ്ഡിതന്‍ സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ ആന്ത്രോത്ത്(ബാപാലിപൊനം തങ്ങള്‍) അവരുടെ മരണം വല്ലാതെ വേദനയോടെയാണ് ശ്രവിച്ചത്. എല്ലാവരോടും സ്‌നേഹത്തോടെയും പുഞ്ചിരിയോടെയുമാണ് തങ്ങള്‍ പെരുമാറിയിരുന്നത്. ആത്മീയ വേദികളില്‍ നിറസാന്നിധ്യമായിരുന്ന തങ്ങള്‍ക്ക് വലിയ ബന്ധങ്ങളുണ്ടായിരുന്നു. ഞങ്ങളുടെ വീട്ടിലേക്ക് ലക്ഷദ്വീപുകാരനായ തങ്ങള്‍ തന്റെ പിതാവിന്റെ കൂടെ ചെറുപ്പം മുതലെ വരുമായിരുന്നു. വീട്ടുകാരുമായി തങ്ങളുടെ പിതാവിന് വലിയ ബന്ധമായിരുന്നു. വരുമ്പോള്‍ പലപ്പോഴും അന്ന് വിദ്യാര്‍ത്ഥിയായിരുന്ന ശിഹാബുദ്ദീന്‍ തങ്ങളെയും കൊണ്ട് വരും. തന്റെ അവസാനത്തെ വരവില്‍ പിതാവ് പറഞ്ഞത് 'എന്നെ പരിഗണിക്കുമ്പോലെ എന്റെ മോനെയും […]

ആത്മീയ പണ്ഡിതന്‍ സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ ആന്ത്രോത്ത്(ബാപാലിപൊനം തങ്ങള്‍) അവരുടെ മരണം വല്ലാതെ വേദനയോടെയാണ് ശ്രവിച്ചത്. എല്ലാവരോടും സ്‌നേഹത്തോടെയും പുഞ്ചിരിയോടെയുമാണ് തങ്ങള്‍ പെരുമാറിയിരുന്നത്. ആത്മീയ വേദികളില്‍ നിറസാന്നിധ്യമായിരുന്ന തങ്ങള്‍ക്ക് വലിയ ബന്ധങ്ങളുണ്ടായിരുന്നു. ഞങ്ങളുടെ വീട്ടിലേക്ക് ലക്ഷദ്വീപുകാരനായ തങ്ങള്‍ തന്റെ പിതാവിന്റെ കൂടെ ചെറുപ്പം മുതലെ വരുമായിരുന്നു. വീട്ടുകാരുമായി തങ്ങളുടെ പിതാവിന് വലിയ ബന്ധമായിരുന്നു. വരുമ്പോള്‍ പലപ്പോഴും അന്ന് വിദ്യാര്‍ത്ഥിയായിരുന്ന ശിഹാബുദ്ദീന്‍ തങ്ങളെയും കൊണ്ട് വരും. തന്റെ അവസാനത്തെ വരവില്‍ പിതാവ് പറഞ്ഞത് 'എന്നെ പരിഗണിക്കുമ്പോലെ എന്റെ മോനെയും പരിഗണിക്കണം' എന്നാണെന്ന് എന്റെ വീട്ടില്‍ നിന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്.
പിതാവിന് ശേഷം മകന്‍ കാസര്‍കോട് വന്നാല്‍ വീട്ടില്‍ വരുമായിരുന്നു. കാന്തപുരത്ത് എ.പി മുഹമ്മദ് മുസ്ലിയാര്‍, ജലീല്‍ സഖാഫി ചൊറുശോല തുടങ്ങിയ പണ്ഡിതന്‍മാരുടെ അടുക്കല്‍ ദര്‍സ് പഠനം കഴിഞ്ഞ് തമിഴ്‌നാട് ലത്തീഫിയയില്‍ നിന്ന് ബിരുദവും വാങ്ങി വന്ന തങ്ങള്‍ ദീര്‍ഘ കാലം ബാപാലിപൊനത്ത് മുദരിസും ഖത്തീബുമായി ജോലി ചെയ്തത് കൊണ്ടാണ് 'ബാപാലിപൊനം തങ്ങള്‍ എന്ന പേരില്‍ പ്രസിദ്ധനായത്'. ഞങ്ങളുടെ നാടിന്റെ അടുത്തായതിനാല്‍ വലിയ ബന്ധം സ്ഥാപിക്കാന്‍ സാധിച്ചു.
ഞങ്ങളുടെ മഹല്ലായ സങ്കായം കരയിലെ വാര്‍ഷിക മതപ്രഭാഷണത്തിന് തങ്ങള്‍ വരുമായിരുന്നു. ഞങ്ങളുടെ മഹല്ലില്‍ എല്ലാ വ്യാഴാഴ്ച്ചയും നടക്കുന്ന സ്വലാത്ത് തുടങ്ങണം എന്ന് പറഞ്ഞ് തുടക്കം കുറിച്ച് തന്നത് തങ്ങളായിരുന്നു. മുത്ത് നബി(സ) തങ്ങളുടെ സുന്നത്തുകള്‍ ജീവിതത്തില്‍ പകര്‍ത്തുന്നതില്‍ വലിയ സൂക്ഷ്മത കാട്ടിയിരുന്നു. ജമാഅത്ത് നഷ്ട്ടപ്പെടുത്തില്ലായിരുന്നു. എവിടെങ്കിലും യാത്ര ചെയ്ത് തിരിച്ചെത്തിയാല്‍ പള്ളിയിലെ ജമാഅത്ത് കഴിഞ്ഞിട്ടുണ്ടങ്കിലും ആരെയെങ്കിലും വിളിച്ചിട്ടെങ്കിലും ജമാഅത്തായി നിസ്‌കരിക്കുമായിരുന്നു. കഴിഞ്ഞ ദിവസവും പള്ളിയിലേക്ക് വന്ന തങ്ങള്‍ എല്ലാവരോടും ഉപദേശമായി നല്‍കിയത് ജമാഅത്തിന് 10 മിനുട്ട് മുമ്പെങ്കിലും പള്ളിയില്‍ വരണം എന്നാണ്. അസുഖം കൊണ്ട് പ്രയാസം അനുഭവിക്കുമ്പോഴും പള്ളിയിലെ ജമാഅത്തിന് തങ്ങള്‍ വരുമായിരുന്നു.
തങ്ങളുടെ നിര്യാണത്തോടെ മാഞ്ഞത് വലിയ തണലാണ്. തന്റെ വീടിനടുത്ത് തങ്ങളുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച അറഫ പള്ളിയുടെ ചാരത്താണ് അന്ത്യവിശ്രമം…
അല്ലാഹു സ്വര്‍ഗ്ഗം നല്‍കട്ടെ-ആമീന്‍…
പ്രാര്‍ത്ഥനയോടെ…
-ഫാറൂഖ് സഖാഫി മളി, മുഗു