സത്താറിനെ ഓര്‍ക്കുമ്പോള്‍ മനസ്സ് വിങ്ങുന്നു

ഫോര്‍ട്ട് റോഡ് സ്വദേശിയും ചാലക്കുന്നില്‍ താമസക്കാരനുമായിരുന്ന സത്താറിന്റെ മരണവാര്‍ത്ത ഏറെ വിഷമത്തോടെയാണ് കേട്ടത്. സത്താറുമായി അടുത്തവര്‍ ഒരിക്കലും പിരിയുകയില്ല. അത്രയ്ക്കും കളങ്കമില്ലാത്ത മനസ്സിനുടമയായിരുന്നു. കാസര്‍കോട് ജി.എച്ച്.എസ്.എസില്‍ ഒരു ബെഞ്ചിലിരുന്ന് ഒന്നിച്ച് പഠിച്ച കൂട്ടുകാരനാണ് ഞങ്ങള്‍. സമയത്ത് അധ്യാപകര്‍ ആരും ക്ലാസില്‍ വന്നില്ലെങ്കില്‍ സത്താറിന്റെ വക പാട്ടുകളാണ് ഞങ്ങളെ ആനന്ദം കൊള്ളിച്ചിരുന്നത്. ഡസ്‌ക്കില്‍ താളം പിടിച്ചുള്ള അവന്റെ ആ പാട്ടുകള്‍ ഇന്നും മനസ്സിന്റെ മായാത്ത കോണില്‍ അവശേഷിച്ചിരിക്കുന്നു.തമാശകള്‍ പറഞ്ഞ് ക്ലാസിലെ എല്ലാ സഹപാഠികളേയും ചിരിപ്പിക്കുമായിരുന്നു. പഠനകാര്യത്തില്‍ അല്‍പം പിന്നോട്ടായിരുന്നുവെങ്കിലും […]

ഫോര്‍ട്ട് റോഡ് സ്വദേശിയും ചാലക്കുന്നില്‍ താമസക്കാരനുമായിരുന്ന സത്താറിന്റെ മരണവാര്‍ത്ത ഏറെ വിഷമത്തോടെയാണ് കേട്ടത്. സത്താറുമായി അടുത്തവര്‍ ഒരിക്കലും പിരിയുകയില്ല. അത്രയ്ക്കും കളങ്കമില്ലാത്ത മനസ്സിനുടമയായിരുന്നു. കാസര്‍കോട് ജി.എച്ച്.എസ്.എസില്‍ ഒരു ബെഞ്ചിലിരുന്ന് ഒന്നിച്ച് പഠിച്ച കൂട്ടുകാരനാണ് ഞങ്ങള്‍. സമയത്ത് അധ്യാപകര്‍ ആരും ക്ലാസില്‍ വന്നില്ലെങ്കില്‍ സത്താറിന്റെ വക പാട്ടുകളാണ് ഞങ്ങളെ ആനന്ദം കൊള്ളിച്ചിരുന്നത്. ഡസ്‌ക്കില്‍ താളം പിടിച്ചുള്ള അവന്റെ ആ പാട്ടുകള്‍ ഇന്നും മനസ്സിന്റെ മായാത്ത കോണില്‍ അവശേഷിച്ചിരിക്കുന്നു.
തമാശകള്‍ പറഞ്ഞ് ക്ലാസിലെ എല്ലാ സഹപാഠികളേയും ചിരിപ്പിക്കുമായിരുന്നു. പഠനകാര്യത്തില്‍ അല്‍പം പിന്നോട്ടായിരുന്നുവെങ്കിലും സ്‌നേഹം വാരിക്കോരി തന്നവനാണ്. പല കഥകളും പറഞ്ഞും പാട്ടുകള്‍ പാടിയും സത്താറും ഞങ്ങളും മൂന്നു വര്‍ഷങ്ങള്‍ ഒന്നിച്ചു പഠിച്ചു. കൂട്ടത്തില്‍ മനോജ്, ഹനീഫ്, ഹബീബ്, അരുണ്‍ തുടങ്ങി ഒരുപാട് സ്‌നേഹിതന്മാരുമുണ്ടായിരുന്നു. എസ്.എസ്.എല്‍.സി പരീക്ഷയെഴുതി പിരിഞ്ഞ ഞങ്ങള്‍ പല ദിക്കുകളിലായതു കൊണ്ട് സ്ഥിരമായി ബന്ധപ്പെടാനോ കാണാനോ സാധിച്ചിരുന്നില്ല. അങ്ങനെയിരിക്കെയാണ് ഒരു കല്യാണ പരിപാടിയില്‍ വെച്ച് സത്താറിനെ കണ്ടു മുട്ടിയത്. വിശേഷങ്ങള്‍ പരസ്പരം പങ്കുവെക്കുന്നതിനിടയില്‍ അവന്‍ തന്റെ അസുഖത്തെ കുറിച്ച് പറഞ്ഞു.
ഹൃദയ സംബന്ധമായ അസുഖത്താല്‍ ചികിത്സയിലാണെന്നും ഡയാലിലിസ് ചെയ്യുന്നുണ്ടെന്നും കേട്ടപ്പോള്‍ എനിക്ക് വിഷമമായി. സ്‌കൂള്‍ പഠനകാലത്ത് ഉണ്ടായിരുന്ന തമാശയും മുഖത്തെ പുഞ്ചിരിയുമൊക്കെ എവിടെയോ മാഞ്ഞുപോയിരിക്കുന്നു.
അവസാനം മരണപ്പെടുന്നതിന് ഒരുമാസം മുന്‍പ് കണ്ടുമുട്ടിയെങ്കിലും വല്ലാത്തൊരു അവസ്ഥയിലായിരുന്നു അവന്‍.
കയ്യിലൊരു പ്രാസ്റ്റിക് സഞ്ചിയുമുണ്ടായിരുന്നു. തലശ്ശേരിയില്‍ പോവാനുണ്ടെന്ന് പറഞ്ഞു. അത് ഞങ്ങള്‍ തമ്മിലുള്ള അവസാനത്തെ കണ്ടുമുട്ടലായിരുന്നു.
അല്ലാഹു അവന് സ്വര്‍ഗ്ഗത്തിലൊരിടം നല്‍കി അനുഗ്രഹിക്കട്ടെ.


-മുഹമ്മദലി നെല്ലിക്കുന്ന്‌

Related Articles
Next Story
Share it