കോളിയടുക്കത്തെ കണ്ണീരിലാഴ്ത്തി സര്‍ഫറാസ് പോയി

പുഞ്ചിരി കൊണ്ട് മനസ്സില്‍ ഇടം നേടി സ്‌നേഹം കൊണ്ട് സൗഹൃദങ്ങള്‍ക്കിടയില്‍ വീര്‍പ്പ് മുട്ടിപ്പിച്ച സര്‍ഫറാസിന്റെ വിയോഗം ഒരുനാടിനെ തന്നെ കണ്ണീരിലാഴ്ത്തിയിരിക്കയാണ്. ബേക്കല്‍ കോട്ടക്കുന്ന് രിഫാഈ മസ്ജിദിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് മരിച്ച കോളിയടുക്കം ആയിശ മന്‍സിലില്‍ മുഹമ്മദ് അഷ്‌റഫ്-ഫാത്തിമ ദമ്പതികളുടെ മകന്‍ സി.എ സര്‍ഫറാസുല്‍ അമാ(19)ന്റെ വിയോഗവാര്‍ത്ത കോളിയടുക്കത്തുകാരുടെ മനസ്സില്‍ ഒരു തീക്കാറ്റായി അലയടിക്കുകയായിരുന്നു. അപകടം പറ്റിയത് അറിഞ്ഞപ്പോള്‍ തന്നെ കോളിയടുക്കത്തുകാര്‍ പ്രാര്‍ത്ഥനയിലായിരുന്നു. പക്ഷേ നാഥന്റെ വിധി മറ്റൊന്നായിരുന്നു. സര്‍ഫറാസിനോടുള്ള അളവറ്റ സ്‌നേഹത്തിന്റെയും ഇഷ്ടത്തിന്റെയും ആഴം […]

പുഞ്ചിരി കൊണ്ട് മനസ്സില്‍ ഇടം നേടി സ്‌നേഹം കൊണ്ട് സൗഹൃദങ്ങള്‍ക്കിടയില്‍ വീര്‍പ്പ് മുട്ടിപ്പിച്ച സര്‍ഫറാസിന്റെ വിയോഗം ഒരുനാടിനെ തന്നെ കണ്ണീരിലാഴ്ത്തിയിരിക്കയാണ്. ബേക്കല്‍ കോട്ടക്കുന്ന് രിഫാഈ മസ്ജിദിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് മരിച്ച കോളിയടുക്കം ആയിശ മന്‍സിലില്‍ മുഹമ്മദ് അഷ്‌റഫ്-ഫാത്തിമ ദമ്പതികളുടെ മകന്‍ സി.എ സര്‍ഫറാസുല്‍ അമാ(19)ന്റെ വിയോഗവാര്‍ത്ത കോളിയടുക്കത്തുകാരുടെ മനസ്സില്‍ ഒരു തീക്കാറ്റായി അലയടിക്കുകയായിരുന്നു. അപകടം പറ്റിയത് അറിഞ്ഞപ്പോള്‍ തന്നെ കോളിയടുക്കത്തുകാര്‍ പ്രാര്‍ത്ഥനയിലായിരുന്നു. പക്ഷേ നാഥന്റെ വിധി മറ്റൊന്നായിരുന്നു. സര്‍ഫറാസിനോടുള്ള അളവറ്റ സ്‌നേഹത്തിന്റെയും ഇഷ്ടത്തിന്റെയും ആഴം തന്നെയായിരിക്കാം ഒരു നാട് തന്നെ കരഞ്ഞത്.
തന്റെ പഠനത്തോടൊപ്പം കിട്ടുന്ന സമയത്ത് പച്ചക്കറി കടയിലും മറ്റ് കടയിലും ജോലി ചെയ്ത് കുടുംബത്തിന്റെ പ്രാരാബ്ദം പേറിയിരുന്ന ഈ ചെറുപ്പക്കാരനെ പറ്റി പറയാന്‍ നാട്ടുകാര്‍ക്ക് ആയിരം നാക്കാണ്. വലിയ സുഹൃത് വലയത്തിനുടമയായ സര്‍ഫറാസിന്റെ വിയോഗം സുഹൃത്തുക്കള്‍ക്കിടയില്‍ ഏറെ നൊമ്പരങ്ങള്‍ പടര്‍ത്തി. കോളിയടുക്കത്തെ യുവാക്കളുടെ ഇടയില്‍ ഏറെ പ്രതീക്ഷയുള്ള ചെറുപ്പക്കാരനായിരുന്നു റാസൂ എന്ന ചുരുക്കപ്പേരില്‍ അറിയുന്ന സര്‍ഫറാസ്. ഈ വിയോഗവാര്‍ത്ത അറിഞ്ഞ സുഹൃത്തുക്കളും നാട്ടുകാരും വിങ്ങിപ്പൊട്ടുന്ന കാഴ്ചയാണ് പിന്നീട് കാണാന്‍ ഇടയായത്.
പള്ളി, മദ്രസാ പരിപാടികളില്‍ എന്നും നിറസാന്നിധ്യമായി ഉണ്ടാകാറുള്ള സര്‍ഫറാസ് ഈ വര്‍ഷം ജനുവരിയില്‍ നടന്ന നമാസ് എന്ന സംഘടനയുടെ സില്‍വര്‍ ജൂബിലിയിലും ഇക്കഴിഞ്ഞ നവംബറില്‍ കോളിയടുക്കത്ത് നടന്ന കീഴൂര്‍ റൈഞ്ച് മുസാബഖ-23 ഇസ്ലാമിക കലാമേളയിലും നിറസാന്നിധ്യമായി തന്നെ ഉണ്ടായിരുന്നു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം-2023ല്‍ സീനിയര്‍ ഡിസ്‌ക്കസ് ത്രോയില്‍ നമാസിന്റെ പ്രതിനിധിയായി പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി അഭിനന്ദനങ്ങള്‍ നേടിയ സര്‍ഫറാസ് നമാസ് എന്ന സംഘടനയക്കും യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു. മംഗളൂര്‍ പി.എ കോളേജില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായ സര്‍ഫറാസ് വളരെ ചെറുപ്പത്തില്‍ തന്നെ വലിയ പക്വതയോടെ പ്രവര്‍ത്തിച്ചു. ഈ ചെറുപ്പക്കാരന്റെ വിയോഗം നാടിനും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും തീരാനഷ്ടമാണ്.


-ഷംസുദ്ദീന്‍ കോളിയടുക്കം

Related Articles
Next Story
Share it