വിട പറഞ്ഞത് കാരുണ്യത്തിന്റെ<br>നിറകുടമായ പ്രിയപ്പെട്ട സാബിര്‍
കാരുണ്യത്തിന്റെ നിറകുടമെന്ന് ഇന്നലെ നാടിനെ കണ്ണീരിലാഴ്ത്തി വിട പറഞ്ഞ സാബിര്‍ നെല്ലിക്കുന്നിനെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. ദാരിദ്യം എന്താണെന്ന് കണ്ടറിഞ്ഞ് വളര്‍ന്ന ഒരു ചെറുപ്പക്കാരന്‍ സ്വന്തം അധ്വാനം കൊണ്ടായിരുന്നു ഗള്‍ഫിലെ മൊബൈല്‍ വ്യാപാര രംഗത്ത് എത്തുന്നത്. മുംബൈയിലും ജോലി ചെയ്തു വന്ന സാബിര്‍ 30 വര്‍ഷം മുമ്പാണ് ഗള്‍ഫിലേക്കെത്തുന്നത്. ദുബായിലെ റോഡില്‍ ആദ്യ കാലത്ത് സൈക്കിള്‍ ചവിട്ടിയായിരുന്നു ജോലിക്ക് പോയിരുന്നത്. സാബിറിന്റെ ഉയര്‍ച്ച ശരവേഗത്തിലായിരുന്നു. ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത മൊബൈല്‍ ഫോണുകള്‍ ഗള്‍ഫില്‍ എത്തിച്ച് വ്യാപാര സ്ഥാപനങ്ങളില്‍ […]
കാരുണ്യത്തിന്റെ നിറകുടമെന്ന് ഇന്നലെ നാടിനെ കണ്ണീരിലാഴ്ത്തി വിട പറഞ്ഞ സാബിര്‍ നെല്ലിക്കുന്നിനെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. ദാരിദ്യം എന്താണെന്ന് കണ്ടറിഞ്ഞ് വളര്‍ന്ന ഒരു ചെറുപ്പക്കാരന്‍ സ്വന്തം അധ്വാനം കൊണ്ടായിരുന്നു ഗള്‍ഫിലെ മൊബൈല്‍ വ്യാപാര രംഗത്ത് എത്തുന്നത്. മുംബൈയിലും ജോലി ചെയ്തു വന്ന സാബിര്‍ 30 വര്‍ഷം മുമ്പാണ് ഗള്‍ഫിലേക്കെത്തുന്നത്. ദുബായിലെ റോഡില്‍ ആദ്യ കാലത്ത് സൈക്കിള്‍ ചവിട്ടിയായിരുന്നു ജോലിക്ക് പോയിരുന്നത്. സാബിറിന്റെ ഉയര്‍ച്ച ശരവേഗത്തിലായിരുന്നു. ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത മൊബൈല്‍ ഫോണുകള്‍ ഗള്‍ഫില്‍ എത്തിച്ച് വ്യാപാര സ്ഥാപനങ്ങളില്‍ […]
കാരുണ്യത്തിന്റെ നിറകുടമെന്ന് ഇന്നലെ നാടിനെ കണ്ണീരിലാഴ്ത്തി വിട പറഞ്ഞ സാബിര്‍ നെല്ലിക്കുന്നിനെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. ദാരിദ്യം എന്താണെന്ന് കണ്ടറിഞ്ഞ് വളര്‍ന്ന ഒരു ചെറുപ്പക്കാരന്‍ സ്വന്തം അധ്വാനം കൊണ്ടായിരുന്നു ഗള്‍ഫിലെ മൊബൈല്‍ വ്യാപാര രംഗത്ത് എത്തുന്നത്. മുംബൈയിലും ജോലി ചെയ്തു വന്ന സാബിര്‍ 30 വര്‍ഷം മുമ്പാണ് ഗള്‍ഫിലേക്കെത്തുന്നത്. ദുബായിലെ റോഡില്‍ ആദ്യ കാലത്ത് സൈക്കിള്‍ ചവിട്ടിയായിരുന്നു ജോലിക്ക് പോയിരുന്നത്. സാബിറിന്റെ ഉയര്‍ച്ച ശരവേഗത്തിലായിരുന്നു. ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത മൊബൈല്‍ ഫോണുകള്‍ ഗള്‍ഫില്‍ എത്തിച്ച് വ്യാപാര സ്ഥാപനങ്ങളില്‍ വിതരണം ചെയ്തായിരുന്നു സാബിര്‍ ഈ രംഗത്ത് ചുവടുറപ്പിക്കുന്നത്. കണ്ണടക്കുന്ന വേഗത്തില്‍ ഒന്നല്ല നിരവധി വ്യാപാര സ്ഥാപനങ്ങളായിരുന്നു സാബിര്‍ ഗള്‍ഫ് മേഖലയില്‍ പടുത്തുയര്‍ത്തിയത്. പെട്ടന്നുള്ള ഉയര്‍ച്ചയില്‍ സാബിറിന്റെ കണ്ണ് മഞ്ഞളിച്ചില്ല. താന്‍ വന്ന വഴി തികച്ചും അറിഞ്ഞായിരുന്നു സാബറിന്റെ ഓരോ നീക്കങ്ങളും. ആദ്യം ചെയ്തത് നാട്ടില്‍ തൊഴിലില്ലാത്ത ചെറുപ്പക്കാരെ ദുബായില്‍ എത്തിച്ചു ജോലി നല്‍കലായിരുന്നു. തന്റെ കടയില്‍ സെയില്‍സ്മാനായി നിര്‍ത്തി. അതില്‍ ഒരു കുടുംബം മാത്രമല്ല നിരവധി കുടുംബങ്ങള്‍ രക്ഷപ്പെട്ടു. എത്രയോ പേര്‍ക്ക് ജോലി നല്‍കി. ഇതിനിടയില്‍ വീടില്ലാത്തവര്‍ക്ക് വീടിന് സഹായങ്ങളും. വീട്ടില്‍ പുരനിറഞ്ഞ് നില്‍ക്കുന്ന പാവപ്പെട്ട പെണ്‍കുട്ടികളെ വിവാഹം ചെയ്തയച്ച് നല്‍കാനും തുടങ്ങിയതോടെ സാബിര്‍ കാരുണ്യ മേഖലയില്‍ സജീവ സാന്നിധ്യം ഉറപ്പിച്ചു. എന്നാല്‍ ഒരു പബ്ലിസിറ്റിയും ആഗ്രഹിച്ചില്ല. വലത് കൈ കൊണ്ട് നല്‍കുന്നത് ഇടത് കൈ അറിയരുതെന്ന കണിശക്കാരനായിരുന്നു. തന്റെ മുന്നില്‍ സങ്കടങ്ങള്‍ പറയുന്നവരെ ഒരിക്കല്‍ പോലും നിരാശപ്പെടുത്തിയില്ല. എല്ലാം പുഞ്ചിരിയോടെ കേട്ട് കൈനിറയെ വാരിക്കോരി നല്‍കി.
ഞങ്ങള്‍ തമ്മില്‍ ഏകദേശം 30 വര്‍ഷത്തിലധികം സൗഹൃദ് ബന്ധമുണ്ടായിരുന്നു. ഞാന്‍ സിനിമ ഫീല്‍ഡില്‍ ഉള്ള സമയം. ഒരു സിനിമ ഷൂട്ടിംഗ് കാണണമെന്ന ആഗ്രഹത്തിനൊപ്പം എന്റെ കൂടെ എറണാകുളത്ത് വന്ന് ഒരാഴ്ച്ച താമസിക്കുകയും അകാലത്തില്‍ മരിച്ച നടന്‍ എന്‍.എല്‍ ബാലകൃഷ്ണന്‍ ഒരു സ്റ്റണ്ട് രംഗത്തില്‍ പരിക്കേറ്റപ്പോള്‍ എനിക്ക് വേണ്ടി നടനെ കൊണ്ട് ആസ്പത്രിയില്‍ എത്തിച്ചതുമെല്ലാം ഇന്ന് ഓര്‍മ്മയില്‍ വരികയാണ്.
ദുബായ് എന്ന മണലാരണ്യം കാണുക എല്ലാവര്‍ക്കുമുള്ള സ്വപ്‌നം പോലെ എനിക്കുമുണ്ടായിരുന്നു. ഒരു ദിവസം നാട്ടിലെത്തി തമാശക്കൊന്ന് ചോദിച്ചതായിരുന്നു. ഒരാഴ്ച്ച തികഞ്ഞില്ല വിസയും ടിക്കറ്റും എത്തിച്ച് വിളിച്ച് പറയുകയായിരുന്നു. ഒരാഴ്ച്ച അവധിയെടുത്ത് വിമാനം കയറാന്‍. അവിടെ എത്തി തിരിച്ച് നാട്ടിലേക്ക് വരാനുള്ള സമയം വരെ സാബിര്‍ എന്നോടൊപ്പം നിഴല്‍ പോലെയുണ്ടായിരുന്നു. കൈ നിറയെ സമ്മാനങ്ങള്‍. നാട്ടിലെ ഒരു പള്ളി പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കെ.എം .സി.സി നേതാവ് യഹ്‌യ തളങ്കരയെ കാണണമെന്ന് എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ ഗള്‍ഫില്‍ എത്തിയ വിവരം അധികമാരോടും പറഞ്ഞില്ലെന്ന് ഓര്‍മ്മിപ്പിച്ചപ്പോള്‍ യഹ്‌യ തളങ്കരയെ വിളിച്ച് പറയുകയായിരുന്നു. ഞങ്ങള്‍ ഒന്നിച്ച് പോയപ്പോള്‍ അദ്ദേഹം നല്ലൊരു തുക എഴുതി തന്നപ്പോള്‍ ആ കണ്ണ് തിളങ്ങി. സാബിര്‍ താമസിക്കുന്ന വീടിന് മുന്നിലുള്ള ഏതാനും സ്ഥലത്ത് സഹധര്‍മ്മിണി പച്ചക്കറി കൃഷി നട്ടത് ഒരു വിസ്മയ കാഴ്ച്ചയായിരുന്നു. അന്ന് അത് വാര്‍ത്തയാക്കി ഉത്തരദേശം വാരാന്ത പതിപ്പിലും കേരളത്തിലെ അറിയപ്പെടുന്ന ഒരു മാധ്യമത്തിലെ വാരാന്ത പതിപ്പിലും അച്ചടിച്ച് വന്നപ്പോള്‍ സാബിറിനത് വിലപ്പെട്ടതായി.
അകാലത്തില്‍ മരണപ്പെട്ട ഏക മകന്‍ സജാദിനെ നഷ്ടപ്പെട്ടപ്പോഴും വ്യാപാരത്തില്‍ ഇടിവ് സംഭവിച്ചപ്പോഴും നിനച്ചിരിക്കാത്തതായി. എപ്പോഴും സുഹൃത്തിനെ പോലെ കൊണ്ടു നടന്ന ഉപ്പയുടെയും ബന്ധുവിന്റെയും വിയോഗവും തളര്‍ത്തികളഞ്ഞെങ്കിലും കഴിഞ്ഞ ഒരാഴ്ച്ച മുമ്പത്തെ കണ്ണാടി പളളിയിലെ ജുമുഅക്ക് മുമ്പുള്ള കണ്ട് മുട്ടലില്‍ ഗള്‍ഫില്‍ പുതുതായി തുടങ്ങിയ വ്യാപാരം പച്ച പിടിച്ച് വരുന്നുവെന്ന ആഹ്ലാദത്തോടെയുള്ള മറുപടി എനിക്കൊരു സന്തോഷമായിരുന്നുവെങ്കിലും അതൊര വസാനത്തെ കണ്ടു മുട്ടലെന്നറിഞ്ഞില്ല. എന്ത് മാത്രം സന്തോഷമായിരുന്നു ആ വാക്കുകളില്‍. വല്ലാത്തൊരു നടുക്കം. നെല്ലിക്കുന്നിനെ മാത്രമല്ല കാസര്‍കോടിനെ അനാഥമാക്കിയാണ് സാബിര്‍ യാത്രയായത്. സാബിര്‍ നല്‍കിയ കാരുണ്യം, സ്‌നേഹം ഇതൊക്കെ അളക്കാനാവില്ല. മരണ വിവരം അറിഞ്ഞത് മുതല്‍ നെല്ലിക്കുന്നിലെ വീട്ടിലേക്ക് മയ്യത്ത് ഒരു നോക്കു കാണാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് എത്തിയത് ആയിരങ്ങളായിരുന്നു. ഇത് തന്നെ സാബിറിനോടുള്ള അങ്ങേയറ്റത്തിന്റെ സ്‌നേഹത്തിന്റെ അടയാളമായിരുന്നു.
പിഞ്ചു മക്കളെയും ഭാര്യയേയും കുടുംബങ്ങളെയും സ്‌നേഹിതന്‍മാരേയും നാടിനെയും അനാഥമാക്കിയാണല്ലോ സാബിര്‍ പോയത്. വിശ്വസിക്കാനാവുന്നില്ല
ഞങ്ങളും പിറകെയുണ്ടെന്നറിയാം. കൊതി തീരാതെ അങ്ങ് ഞങ്ങളെ വിട്ട് പോയ് കളഞ്ഞുവല്ലോ, കണ്ണീരോടെ നാടും ഞങ്ങളും. പ്രാര്‍ത്ഥനയോടെ……
-ഷാഫി തെരുവത്ത്