കാസര്‍കോടിനെ സ്‌നേഹിച്ച റംല ബീഗം

കേരള മാപ്പിള കലാ അക്കാദമി ഇശല്‍ കൂട്ടം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സഫീനത്ത് മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയുടെ ഫൈനല്‍ മത്സര പരിപാടി. കൊണ്ടോട്ടിയിലാണ് വേദി. അനേകം പാട്ടുകള്‍ കൊണ്ട് മലയാളക്കരയെ വിസ്മയിപ്പിച്ച, കഥ പറച്ചലിന് പുതിയ അവതരണ ശൈലി കൊണ്ട് ആസ്വാദകരെ പിടിച്ചിരുത്തിയ ഒരു കാലഘട്ടത്തിന്റെ അടയാളം റംല ബീഗമായിരുന്നു പരിപാടിയുടെ മുഖ്യാതിഥി. സ്റ്റേജില്‍ കയറുന്നതിനു മുമ്പായി ഞങ്ങളോടായി പറഞ്ഞു.'എന്നെ പാടാന്‍ നിര്‍ബന്ധിക്കരുത് വയ്യ'. കഴിവുണ്ടായിട്ടും അവസരം ലഭിക്കാതെ പോയ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനുള്ള ഇശല്‍ കൂട്ടം ടീമിന്റെ […]

കേരള മാപ്പിള കലാ അക്കാദമി ഇശല്‍ കൂട്ടം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സഫീനത്ത് മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയുടെ ഫൈനല്‍ മത്സര പരിപാടി. കൊണ്ടോട്ടിയിലാണ് വേദി. അനേകം പാട്ടുകള്‍ കൊണ്ട് മലയാളക്കരയെ വിസ്മയിപ്പിച്ച, കഥ പറച്ചലിന് പുതിയ അവതരണ ശൈലി കൊണ്ട് ആസ്വാദകരെ പിടിച്ചിരുത്തിയ ഒരു കാലഘട്ടത്തിന്റെ അടയാളം റംല ബീഗമായിരുന്നു പരിപാടിയുടെ മുഖ്യാതിഥി. സ്റ്റേജില്‍ കയറുന്നതിനു മുമ്പായി ഞങ്ങളോടായി പറഞ്ഞു.
'എന്നെ പാടാന്‍ നിര്‍ബന്ധിക്കരുത് വയ്യ'. കഴിവുണ്ടായിട്ടും അവസരം ലഭിക്കാതെ പോയ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനുള്ള ഇശല്‍ കൂട്ടം ടീമിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു കൊണ്ടായിരുന്നു പ്രസംഗത്തിന്റെ തുടക്കം.
മൂസക്ക, വി.എം കുട്ടി, പീര്‍ മുഹമ്മദ് ഇവരൊക്കെ പോയി. അടുത്തത് ഞാനായിരിക്കുമോ? സദസ്സിനോടായുള്ള ആ ചോദ്യം അവരുടെ അനാരോഗ്യത്തെക്കുറിച്ചുള്ള തുറന്ന് പറച്ചിലായിരുന്നു.
പാടണമെന്ന് ആഗ്രഹമുണ്ട്. എന്റെ ഒരുപാട് പാട്ടുകളെ സ്വീകരിച്ച, അനുഗ്രഹിച്ച നിങ്ങളുടെ മുന്നില്‍ എങ്ങനെയാണ് ഈ കിതപ്പോട് കൂടി പാടി നിങ്ങളെ സന്തോഷിപ്പിക്കുക? ഒടുവില്‍ അവര്‍ സദസ്സിന്റെ നിര്‍ബന്ധത്തിന് വഴങ്ങി പാടി, തലമുറകള്‍ ഇന്നും ഏറ്റു പാടുന്ന ആ എവര്‍ഗ്രീന്‍ ഹിറ്റ് പാട്ട്.
'വമ്പുറ്റ ഹംസ റളിയല്ലാഹ്' മാപ്പിള പാട്ട് ശാഖക്ക് മറക്കാനാവാത്ത ഒരുപാട് നല്ല ഗാനങ്ങള്‍ സമ്മാനിച്ച അനുഗ്രഹീത ഗായികയുടെ ഓരോ വരികളെയും നിറഞ്ഞ കയ്യടികളോട് കൂടി ആ സദസ്സ് പ്രോത്സാഹിപ്പിച്ചു.
പരിപാടിക്ക് ശേഷം അവരോട് നേരിട്ട് സംസാരിക്കുവാനുള്ള അവസരം ലഭിച്ചു. കാസര്‍കോട്ട് നിന്നാണെന്ന് പറഞ്ഞപ്പോള്‍ കാസര്‍കോട് അവര്‍ പണ്ട് അവതരിപ്പിച്ച പരിപാടികളെ കുറിച്ച് ഓര്‍ത്തെടുത്തു. കൂടെ ഒരു ചോദ്യവും ഒരു തനിമ അബ്ദുല്ലയെ അറിയുമോ? അറിയാം അദ്ദേഹത്തിന്റെ നാട് എന്റെ നാടിനടുത്താണ്. ഞാന്‍ മറുപടി പറഞ്ഞു.
എനിക്ക് ഒരുപാട് പ്രോത്സാഹനങ്ങള്‍ നല്‍കിയ വ്യക്തിയാണ്. അവര്‍ അദ്ദേഹത്തെ സ്മരിച്ചു. ഇശല്‍ സുല്‍ത്താന എന്നായിരുന്നു അവരെ ആ ചടങ്ങില്‍ അഭിസംബോധനം ചെയ്തത്. ഇശലിന്റെ രാജ്ഞി വിട വാങ്ങിയിരിക്കുന്നു.
കാസര്‍കോടിന്റെ ആദരാജ്ഞലികള്‍...


-മൂസാ ബാസിത്ത്

Related Articles
Next Story
Share it