ശബ്ദ സൗകുമാര്യത്തിന്റെ വളകിലുക്കം

മാപ്പിളകലാ ലോകത്ത് ശബ്ദ സൗകുമാര്യതയുടെ പൂങ്കുയില്‍ എന്ന വിശേഷണത്തിന് വേറൊരു പേര് ചേര്‍ത്തുവെക്കാനില്ലാത്ത ഗായികയും കാഥികയുമായ ആലപ്പുഴ എച്ച്. റംലാബീഗവും ഓര്‍മ്മയായി.മതവിലക്കുകളെ അതിജീവിച്ച കാഥികയും ഗായികയുമായിരുന്നു അവര്‍. ആലപ്പുഴ സക്കറിയ ബസാറിന്‍ ഹുസൈന്‍ യൂസഫ് യമാനയുടെയും മറിയം ബീവിയുടെയും ഇളയമകളായി 1946 നവംബര്‍ 3നായിരുന്നു ജനനം. ഏഴാം വയസ് മുതല്‍ ആലപ്പുഴ ആസാദ് മ്യൂസിക്ക് ട്രൂപ്പില്‍ ഹിന്ദി ഗാനങ്ങള്‍ പാടി കൊണ്ടാണ് അരങ്ങേറ്റം. ആ കാലത്ത് സമുദാത്തിനെതിരെ പാട്ടുമായി രംഗത്തിറങ്ങിയതിന്റെ പേരില്‍ ഒരു പാട് പ്രതിസന്ധികള്‍ തരണം […]

മാപ്പിളകലാ ലോകത്ത് ശബ്ദ സൗകുമാര്യതയുടെ പൂങ്കുയില്‍ എന്ന വിശേഷണത്തിന് വേറൊരു പേര് ചേര്‍ത്തുവെക്കാനില്ലാത്ത ഗായികയും കാഥികയുമായ ആലപ്പുഴ എച്ച്. റംലാബീഗവും ഓര്‍മ്മയായി.
മതവിലക്കുകളെ അതിജീവിച്ച കാഥികയും ഗായികയുമായിരുന്നു അവര്‍. ആലപ്പുഴ സക്കറിയ ബസാറിന്‍ ഹുസൈന്‍ യൂസഫ് യമാനയുടെയും മറിയം ബീവിയുടെയും ഇളയമകളായി 1946 നവംബര്‍ 3നായിരുന്നു ജനനം. ഏഴാം വയസ് മുതല്‍ ആലപ്പുഴ ആസാദ് മ്യൂസിക്ക് ട്രൂപ്പില്‍ ഹിന്ദി ഗാനങ്ങള്‍ പാടി കൊണ്ടാണ് അരങ്ങേറ്റം. ആ കാലത്ത് സമുദാത്തിനെതിരെ പാട്ടുമായി രംഗത്തിറങ്ങിയതിന്റെ പേരില്‍ ഒരു പാട് പ്രതിസന്ധികള്‍ തരണം ചെയ്ത് പൊരുതി കൊണ്ട് തന്നെയാണ് ഈ രംഗത്ത് പിടിച്ച് നിന്നതും ഉയരങ്ങളിലേക്ക് എത്തിയതും. റംലാ ബീഗത്തിന് മുമ്പ് ഈരംഗത്തേക്ക് കടന്ന് വന്നത് ആയിശബീഗമാണെങ്കിലും റംലാബീഗം പെട്ടന്ന് ഉയരങ്ങളിലേക്കെത്തിയ കലാകാരിയാണ്.
ഓര്‍മ്മിക്കാന്‍ എന്നല്ല മറക്കാന്‍ പറ്റാത്ത ഗാനങ്ങളായും കഥാപ്രസംഗങ്ങളായും മാപ്പിളപ്പാട്ട് ലോകത്തിന് സംഭാവന ചെയ്ത അതുല്യ പ്രതിഭയായിരുന്നു റംലാ ബീഗം. പലവിധ അസുഖങ്ങളും വാര്‍ധക്യ സഹജമായ രോഗങ്ങളാലും ചികിത്സയിലും വിശ്രമത്തിലുമായിരുന്നു.
മാപ്പിളപ്പാട്ടിന്റെ വാനമ്പാടി, ശബ്ദ സൗകുമാര്യത്തിന്റെ വളക്കിലുക്കം, മാപ്പിളപ്പാട്ട് റിക്കാര്‍ഡിന്റെ ആദിമ ശബ്ദം, ലതാമങ്കേഷ്‌കറോട് ഉപമിക്കാന്‍ സാധിക്കുമാറുള്ള മണികിലുക്കം, ലോകമലയാളികളുടെ മനസ്സില്‍ മാപ്പിളപ്പാട്ടിന്റെ ശബ്ദഘോഷം കോറിയിട്ട അല്‍ഭുത ഗായിക... റംലാബീഗത്തിന്റെ ശബ്ദസൗന്ദര്യത്തിന് പകരം നില്‍ക്കാന്‍ മറ്റൊരു ശബ്ദമുണ്ടോ?


-ഹമീദ് കോളിയടുക്കം

Related Articles
Next Story
Share it