കാരുണ്യത്തിന്റെ കൈത്താങ്ങായിരുന്ന പി.കെ. ഹുസൈന്‍ ഇനി ഓര്‍മ്മയില്‍

സാമൂഹ്യ സേവനങ്ങള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി തന്റെ യവ്വൗനകാലം മുഴുവനായും സമര്‍പ്പിച്ച മഹാമനസിന്റെ ഉടമയായ പി.കെ. ഹുസൈന്‍ച്ച ഇനി ഓര്‍മ്മ. ചെമനാട്, ബോംബെ, കുവൈത്ത് എന്നീ സ്ഥലങ്ങളായിരുന്നു അദ്ദേഹത്തിന്റെ കര്‍മ്മപഥം.ചെമനാട് മുസ്ലീം സാധു സംരക്ഷണ സംഘത്തിന്റെ സ്ഥാപകരില്‍ ഒരാളും സജീവ പ്രവര്‍ത്തകനുമായിരുന്നു. ബോംബെ-ചെമനാട് ജമാഅത്തിന്റെ സജീവ പ്രവര്‍ത്തകന്‍, ബോംബെ-കാസര്‍കോട് മുസ്ലീം ജമാഅത്തിന്റെ സെക്രട്ടറി എന്നീ പദവികളും വഹിച്ചിരുന്നു. കുവൈത്ത്, കാസര്‍കോട് മുസ്ലീം ജമാഅത്തിന്റെ സെക്രട്ടറി, പ്രസിഡണ്ട് എന്നീ നിലകളില്‍ മാറിമാറി 15 വര്‍ഷത്തോളം പ്രവര്‍ത്തിച്ചിട്ടുണ്ട്.കുവൈത്ത് ആലിയ വെല്‍ഫെയര്‍ […]

സാമൂഹ്യ സേവനങ്ങള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി തന്റെ യവ്വൗനകാലം മുഴുവനായും സമര്‍പ്പിച്ച മഹാമനസിന്റെ ഉടമയായ പി.കെ. ഹുസൈന്‍ച്ച ഇനി ഓര്‍മ്മ. ചെമനാട്, ബോംബെ, കുവൈത്ത് എന്നീ സ്ഥലങ്ങളായിരുന്നു അദ്ദേഹത്തിന്റെ കര്‍മ്മപഥം.
ചെമനാട് മുസ്ലീം സാധു സംരക്ഷണ സംഘത്തിന്റെ സ്ഥാപകരില്‍ ഒരാളും സജീവ പ്രവര്‍ത്തകനുമായിരുന്നു. ബോംബെ-ചെമനാട് ജമാഅത്തിന്റെ സജീവ പ്രവര്‍ത്തകന്‍, ബോംബെ-കാസര്‍കോട് മുസ്ലീം ജമാഅത്തിന്റെ സെക്രട്ടറി എന്നീ പദവികളും വഹിച്ചിരുന്നു. കുവൈത്ത്, കാസര്‍കോട് മുസ്ലീം ജമാഅത്തിന്റെ സെക്രട്ടറി, പ്രസിഡണ്ട് എന്നീ നിലകളില്‍ മാറിമാറി 15 വര്‍ഷത്തോളം പ്രവര്‍ത്തിച്ചിട്ടുണ്ട്.
കുവൈത്ത് ആലിയ വെല്‍ഫെയര്‍ അസോസിയേഷന്റെ പ്രസിഡണ്ടായി 1977 മുതല്‍ 1990 വരെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചെമനാട് ജമാഅത്ത് കമ്മിറ്റി മെമ്പര്‍, ലേസ്യത്ത് മഹല്‍ പള്ളി പ്രസിഡണ്ട് എന്നീ പദവികളും വഹിച്ചിരുന്നു.
നിര്‍ധനരും അനാഥരുമായ നിരവധി പെണ്‍കുട്ടികളുടെ വിവാഹത്തിനുവേണ്ടി ധാരാളം സാമ്പത്തിക സഹായം ചെയ്തിട്ടുള്ള കാര്യം എനിക്ക് നന്നായി അറിയാം. അദ്ദേഹത്തിന്റെ സ്‌നേഹവും സഹകരണവും എന്നോടുള്ള അടുപ്പവും എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ജുലായ് 30ന് വൈകിട്ടാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. അസുഖം ബാധിച്ച് വീട്ടില്‍ കിടപ്പിലായിരുന്നു. രാത്രി 11 മണിക്ക് ചെമനാട് ജുമാമസ്ജിദില്‍ അദ്ദേഹത്തിന്റെ മയ്യത്ത് ഖബറടക്കി.
തന്റെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കൂലിപ്പണി ചെയ്ത് ജീവിച്ചിരുന്നു. മുംബൈയില്‍ കുറേകാലം ജോലി ചെയ്തിരുന്നു. കുവൈത്തില്‍ 14 വര്‍ഷം ജോലി ചെയ്തു. നാട്ടിലേക്ക് തിരിച്ചുവന്ന ശേഷം 6 വര്‍ഷം ഗുഡ് വീല്‍ ഏജന്‍സീസ് എന്ന സ്ഥാപനവും നടത്തിയിരുന്നു. ചെമനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം 16 വര്‍ഷത്തോളം സ്റ്റുഡന്റ്‌സ് സ്റ്റോര്‍സും നടത്തിയിരുന്നു. 1946 ഏപ്രില്‍ 18ന് പുലിക്കുന്നില്‍ സീതി മമ്മുഞ്ഞിയുടെയും ദൈനബിയുടെയും മകനായാണ് ജനനം. 4-ാം വയസ്സില്‍ പിതാവും 16-ാം വയസ്സില്‍ മാതാവും നഷ്ടപ്പെട്ട ഹുസൈനെ മാളിക കുഞ്ഞിമാഹിന്‍ കുട്ടി മാഷും (ഇഞ്ചാച്ച), ഭാര്യ ദൈനബി (ബൂബുമ)യും കൂടി ചേര്‍ത്തുപിടിച്ചു. ഇത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നാഴികക്കല്ലായാണ് ഹുസൈന്‍ കണ്ടിരുന്നത്. 1974 ജനുവരി 28ന് ബോംബെയില്‍ സെയില്‍സ്മാനായി ജോലി ചെയ്യവെ തെരുവിലൂടെ നടന്നുപോകുന്ന സമയത്ത് എതിരെ വന്ന ഒരു പ്രകടനത്തിന് നേരെ പൊലീസ് ലാത്തി വീശുകയുണ്ടായി.
അതിനിടയില്‍പ്പെട്ട അദ്ദേഹത്തിന് ലാത്തിയടിയേറ്റ് ഇടത് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു എന്ന കാര്യം ജീവിതത്തിലെ മറക്കാനാവാത്ത ഒരു ദുരന്തമായി അവശേഷിച്ചിരുന്നു. ബോംബെയില്‍ അന്നത്തെ ഇംഗ്ലീഷ് പത്രത്തില്‍ വളരെ പ്രധാന്യത്തോടെ ഈ വാര്‍ത്ത അച്ചടിച്ച് വന്നു.
ചെമനാട് ബടക്കംബാത്ത് ഷെയ്ക്ക് അലിയുടെ മകള്‍ സി.എസ്. സൈനബയാണ് ഭാര്യ. മുഹമ്മദ് സിദ്ദിഖ്, മുഹമ്മദ് സമീഹ്, ഷെയ്ക് സലാഹുദ്ദീന്‍, കദീജ ഷഹദാന എന്നീ മക്കളുണ്ട്. അബ്ദുല്‍ റഹ്മാന്‍ (അദാനി), ഉമ്മര്‍ (ഉമ്മച്ച) എന്നിവര്‍ ഹുസൈനിന്റെ സഹോദരങ്ങളായിരുന്നു.
മാളിക വീട്ടിലെ ലാളനയും വളര്‍ന്ന ഹുസൈന് അവിടെ നിന്ന് യഥേഷ്ടം സ്‌നേഹം ലഭിച്ചു. ഹുസൈന്റെ സഹോദരന്‍ ഉമ്മറിന്റെ മക്കള്‍ക്ക് തന്റെ മക്കളുടെ പേരായ ഹനീഫ, അന്‍സാരി, റഷീദ് എന്നീ പേരുകള്‍ വിളിക്കാന്‍ ബൂബുമ പ്രത്യേകം താല്‍പര്യം കാണിച്ചത് ആ സ്‌നേഹം കൊണ്ടാണ്.
ഹുസൈന്റെ പരലോക ക്ഷേമത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു.

-കെ. മുഹമ്മദ് കുഞ്ഞി, ചെമനാട്‌

Related Articles
Next Story
Share it