റദ്ദുച്ച: കണ്ണീരോര്‍മകള്‍ക്ക് 5 വര്‍ഷം
പി.ബി. അബ്ദുല്‍ റസാഖ് എന്ന ഏവരുടെയും പ്രിയപ്പെട്ട റദ്ദുച്ചയുടെ വേര്‍പാടിന് അഞ്ച് വര്‍ഷം.2011ലും 2016ലും മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമായ റദ്ദുച്ച ഒരു ജനപ്രതിനിധി എങ്ങനെയായിരിക്കണമെന്ന് പ്രവര്‍ത്തനത്തിലൂടെ അടയാളപ്പെടുത്തിയ നേതാവായിരുന്നു. സാധാരണക്കാരന്റെ സന്തോഷത്തിലും വേദനയിലും എന്നും അവരോടൊപ്പം പറഞ്ഞും പാടിയും അദ്ദേഹം ഉണ്ടായിരുന്നു. വികസനം എന്നത് സാധാരണ ജനങ്ങള്‍ക്ക് കൂടി അനുഭവപ്പെടുന്നതാകണം എന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചു. അങ്ങനെ തന്റെ പ്രവര്‍ത്തന മണ്ഡലത്തില്‍ ജനകീയ വികസനം സാധ്യമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായും ജില്ലാ […]

പി.ബി. അബ്ദുല്‍ റസാഖ് എന്ന ഏവരുടെയും പ്രിയപ്പെട്ട റദ്ദുച്ചയുടെ വേര്‍പാടിന് അഞ്ച് വര്‍ഷം.
2011ലും 2016ലും മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമായ റദ്ദുച്ച ഒരു ജനപ്രതിനിധി എങ്ങനെയായിരിക്കണമെന്ന് പ്രവര്‍ത്തനത്തിലൂടെ അടയാളപ്പെടുത്തിയ നേതാവായിരുന്നു. സാധാരണക്കാരന്റെ സന്തോഷത്തിലും വേദനയിലും എന്നും അവരോടൊപ്പം പറഞ്ഞും പാടിയും അദ്ദേഹം ഉണ്ടായിരുന്നു. വികസനം എന്നത് സാധാരണ ജനങ്ങള്‍ക്ക് കൂടി അനുഭവപ്പെടുന്നതാകണം എന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചു. അങ്ങനെ തന്റെ പ്രവര്‍ത്തന മണ്ഡലത്തില്‍ ജനകീയ വികസനം സാധ്യമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായും അധികാരം അരികത്തെത്തിയപ്പോള്‍ അവിടങ്ങളിലൊക്കെയും തന്റേതായ പ്രത്യേക ശൈലിയില്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ് റദ്ദുച്ച ശ്രമിച്ചത്.
നാട്യങ്ങളില്ലാത്ത പെരുമാറ്റവും ആത്മാര്‍ത്ഥമായ പ്രവര്‍ത്തന ശൈലിയും നര്‍മ്മത്തില്‍ പൊതിഞ്ഞ സംസാരവും ആള്‍ക്കൂട്ടങ്ങളെ അദ്ദേഹത്തോടടുപ്പിച്ചു. ആള്‍ക്കൂട്ടങ്ങള്‍ എന്നും അദ്ദേഹത്തിന് ഹരമായിരുന്നു. രാഷ്ട്രീയത്തില്‍ ഒരു ഭാഗത്ത് തിളങ്ങുമ്പോഴും ആരോരുമില്ലാത്ത അനേകം പേരുടെ ആശ്രയവും അത്താണിയുമായിരുന്ന അദ്ദേഹം മുസ്ലിം ലീഗിന്റെ പഞ്ചായത്ത്, നിയോജക മണ്ഡലം, ജില്ലാ കമ്മിറ്റികളില്‍ ഭാരവാഹിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.
തന്നെ താനാക്കിയ ഒരു സമൂഹത്തിന്റെ ക്ഷേമത്തിനായി ഒരു പുരുഷായുസ്സ് മുഴുവന്‍ ജീവിച്ച് തീര്‍ത്ത പ്രിയപ്പെട്ട റദ്ദൂച്ചയുടെ ഓര്‍മ്മകള്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്ന ജനതയുടെ മനസ്സില്‍ എക്കാലവും ജ്വലിച്ച് നില്‍ക്കും. മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ (ശനിയാഴ്ച) രാവിലെ 10 മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നുണ്ട്.
റദ്ദുച്ചയുടെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ പ്രാര്‍ത്ഥനകളോടെ...
-എ. അബ്ദുല്‍ റഹ്മാന്‍