പി. അബ്ബാസ് മാഷ്: വിട വാങ്ങിയത് പട്‌ളയുടെ പൗരപ്രമുഖന്‍

കഴിഞ്ഞ ദിവസം വിട വാങ്ങിയ പി. അബ്ബാസ് മാഷ്. പട്‌ളയുടെ സാമൂഹ്യ, വിദ്യാഭ്യാസ, മത, കാര്‍ഷിക, രാഷ്ട്രീയ മണ്ഡലങ്ങളിലെ നിറസാന്നിധ്യമായിരുന്നു. പട്‌ള ജി.എച്ച്.എസ് സ്‌കൂളിലെ തുടര്‍ച്ചയായി പതിനാറ് വര്‍ഷക്കാലം പി.ടി.എ പ്രസിഡണ്ട് പദവി അലങ്കരിച്ച ഏകവ്യക്തി. സംയുക്ത ജമാഅത്ത് മദ്രസയില്‍ ദീര്‍ഘകാലം ജനറല്‍ സെക്രട്ടറി, കോണ്‍ഗ്രസ് ആദര്‍ശം മുറുകെപ്പിടിച്ച രാഷ്ട്രീയ മീമാംസകന്‍, നിര്‍ധനകുടുംബങ്ങളിലെ കല്യാണ വീട്ടിലെയും മരണവീട്ടിലെയും അമരക്കാരന്‍, സഹജീവികളുടെ ദു:ഖത്തെ മനസ് കൊണ്ട് ശുശ്രൂഷിച്ച ഭിഷഗ്വരന്‍, നാട്ടുകാരുടെ പ്രിയപ്പെട്ട പൊതുസമ്മതന്‍ അങ്ങനെ നീളുന്നു ആ ജീവിത […]

കഴിഞ്ഞ ദിവസം വിട വാങ്ങിയ പി. അബ്ബാസ് മാഷ്. പട്‌ളയുടെ സാമൂഹ്യ, വിദ്യാഭ്യാസ, മത, കാര്‍ഷിക, രാഷ്ട്രീയ മണ്ഡലങ്ങളിലെ നിറസാന്നിധ്യമായിരുന്നു. പട്‌ള ജി.എച്ച്.എസ് സ്‌കൂളിലെ തുടര്‍ച്ചയായി പതിനാറ് വര്‍ഷക്കാലം പി.ടി.എ പ്രസിഡണ്ട് പദവി അലങ്കരിച്ച ഏകവ്യക്തി. സംയുക്ത ജമാഅത്ത് മദ്രസയില്‍ ദീര്‍ഘകാലം ജനറല്‍ സെക്രട്ടറി, കോണ്‍ഗ്രസ് ആദര്‍ശം മുറുകെപ്പിടിച്ച രാഷ്ട്രീയ മീമാംസകന്‍, നിര്‍ധനകുടുംബങ്ങളിലെ കല്യാണ വീട്ടിലെയും മരണവീട്ടിലെയും അമരക്കാരന്‍, സഹജീവികളുടെ ദു:ഖത്തെ മനസ് കൊണ്ട് ശുശ്രൂഷിച്ച ഭിഷഗ്വരന്‍, നാട്ടുകാരുടെ പ്രിയപ്പെട്ട പൊതുസമ്മതന്‍ അങ്ങനെ നീളുന്നു ആ ജീവിത തപസ്യയിലെ അടയാളപ്പെടുത്തലുകള്‍.
വലിയ ഒരു കര്‍ഷക കുടുംബത്തിലെ അംഗമായി കൊണ്ട് തന്നെ കാര്‍ഷികവൃത്തിയിലും തന്റേതയായ വ്യക്തിമുദ്ര പതിപ്പിച്ചു. വരള്‍ച്ചയെ പ്രതിരോധിക്കാന്‍ പരമ്പരാഗതമായി മധുവാഹിനിപ്പുഴയുടെ നീരൊഴുക്ക്, ജലസേചനത്തിനും കുടിവെള്ളക്ഷാമ പരിഹാരത്തിനും ചിറകെട്ടി നില നിര്‍ത്തുന്നതിന്റെ നേതൃത്വം പ്രാപ്തിയുള്ള കാലംവരെ അമ്പാച്ച സ്വയം ഏറ്റെടുക്കുകയായിരുന്നു.
രണ്ടു തലമുറകളുടെ കണ്ണിയായ അദ്ദേഹത്തെ ഇളം തലമുറകള്‍ സ്‌നേഹത്തോടെ 'അമ്പാച്ച' എന്ന് വിളിച്ചു. പട്‌ളയുടെ വിദ്യാഭ്യാസ സമുച്ചയത്തിന് ബീജാപാപം ചെയ്ത അഞ്ചു മഹാരഥന്മാരിലൊരാളായ മര്‍ഹൂം ഖാദര്‍ ഹാജിയുടെ പുത്രന്‍, പട്‌ളയിലെ പോസ്റ്റ് ഓഫീസ് സാര്‍ഥകമാക്കാന്‍ അഹോരാത്രം പ്രവര്‍ത്തിച്ചരില്‍ പ്രായം കുറഞ്ഞ നാടിന്റെ വികസനോന്മുഖനും പ്രഥമ പോസ്റ്റ് മാഷും അങ്ങനെ സഹപ്രവര്‍ത്തകര്‍കരും ഉദ്യോഗസ്ഥരും അദ്ദേഹത്തെ ബഹുമാനപുരസ്സരം അബ്ബാസ് മാഷ് എന്നു വിളിച്ചു.
പട്‌ളയുടെ വികസനത്തിന്റെ ചാലകശക്തിയായി പ്രവര്‍ത്തിച്ച പൂര്‍വികര്‍ക്കിടയില്‍ ഒരു പേരുകൂടി സ്വര്‍ണ്ണലിപി കൊണ്ട് എഴുതപ്പെടും. അദ്ദേഹത്തിന്റെ നന്മകളെ നാഥന്‍ അധികരിപ്പിച്ച് സ്വര്‍ഗ്ഗീയാരാമത്തില്‍ പ്രവേശിപ്പിക്കുമാറാകട്ടെ; ഒപ്പം നമ്മെല്ലാവരെയും. പ്രാര്‍ഥനയോടെ...


അസീസ് പട്‌ള

Related Articles
Next Story
Share it