• #102645 (no title)
  • We are Under Maintenance
Sunday, October 1, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

നിലപാടില്‍ ഉറച്ച് നിന്ന പി.എ മുഹമ്മദ് കുഞ്ഞി

Utharadesam by Utharadesam
June 2, 2023
in MEMORIES
Reading Time: 1 min read
A A
0
ഐ.എന്‍.എല്‍ മുന്‍ ജില്ലാ പ്രസിഡണ്ട് പി.എ മുഹമ്മദ്കുഞ്ഞി അന്തരിച്ചു

ഐ.എന്‍.എല്‍ മുന്‍ ജില്ലാ പ്രസിഡണ്ട് പി.എ മുഹമ്മദ് കുഞ്ഞിയുടെ മരണം ഒരു ദേശത്തിന്റെയാകെ വേദനയായി മാറിയിരിക്കുകയാണ്. മേല്‍പ്പറമ്പ്-ചെമ്പിരിക്ക മേഖലകളിലെ സാമുഹിക-സംസ്‌കാരിക മേഖലകളിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. അര നൂറ്റാണ്ടിലധികം പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു.
സ്ഥാനത്തിന്റെ വലുപ്പ ചെറുപ്പം നോക്കാതെ, എതിരാളികളെ പോലും അദ്ദേഹത്തിന്റെ സ്വതസിദ്ധമായ പുഞ്ചിരിയോടെ വരവേല്‍ക്കുന്ന, എളിമയോടെ സ്വീകരിക്കുന്ന, നാളിത് വരെ രാഷ്ട്രീയ ശത്രുക്കള്‍ക്ക് പോലും വ്യക്തിപരമായോ പൊതുരംഗത്തോ ഒരു ആരോപണങ്ങള്‍ക്ക് പോലും വഴിവെക്കാതെ വ്യക്തിജീവിതത്തില്‍ വിശുദ്ധിയും പൊതുജീവിതത്തില്‍ ആദര്‍ശവും നിലനിര്‍ത്തി മാതൃകായ പൊതു പ്രവര്‍ത്തകനാണ് പി.എ സാഹിബ്. ഐ.എം.സി.സി- യു.എ.ഇ കാസര്‍കോട് ജില്ലാ കമ്മിറ്റി രണ്ടാമത് സി.എച്ച് അഹമ്മദ് ഹാജി പുരസ്‌ക്കാരം നല്‍കി ആദരിച്ചിരുന്നു. തന്റെ പേരു കേട്ട കുടുംബാഗംങ്ങളും ആത്മസുഹൃത്തുകളും മറുപക്ഷത്ത് സജീവമാവുമ്പോഴും പലപ്പോഴും ഒറ്റയാനായി തന്റെ നിലപാടിനൊപ്പം നില്‍ക്കാനാണ് എന്നും പി.എ ശ്രമിച്ചത്. മുസ്ലിംലീഗിലൂടെയായിരുന്നു രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തുടക്കം. ചെമ്പിരിക്ക ശാഖാ മുസ്ലിംലീഗ് പ്രസിഡണ്ട് ആയിരുന്നു. അഖിലേന്ത്യാ ലീഗിന്റെ രൂപീകരണത്തോടെ അഖിലേന്ത്യ ലീഗ് ചെമ്പരിക്ക ശാഖ പ്രസിഡണ്ടായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് അഖിലേന്ത്യാ ലീഗ് മുസ്ലിം ലീഗില്‍ ലയിച്ചതോടെ ചെമ്പിരിക്ക മുസ്ലിം ലീഗ് ശാഖ പ്രസിഡണ്ടായി വീണ്ടും പി.എ മുഹമ്മദ് കുഞ്ഞി നിയമിതനായി.
പതിറ്റാണ്ടുകളോളം ദുബായിലും മഹാരാഷ്ട്രയിലെ ബീവണ്ടിയിലും ഹോട്ടല്‍ വ്യവസായം നടത്തിയിരുന്നു. സി. കെ.പി ചെറിയ മമ്മു കേയി സാഹിബായിരുന്നു രാഷ്ട്രീയത്തിലെ ഗുരു. അടിയന്തരാവസ്ഥക്കാലത്ത് കേയി സാഹിബിന്റെ സഹായം ലഭിച്ചിട്ടുണ്ട്. അഖിലേന്ത്യ ലീഗിന്റെ രൂപീകരണത്തോടെ അമ്മാവന്‍ കല്ലട്ര അബ്ബാസ് ഹാജിയുമൊന്നിച്ച് കേയി സാഹിബുമായും മുന്‍ മന്ത്രി പരേതനായ പി.എം അബൂബക്കറുമായും ദൃഢമായൊരു ബന്ധം സ്ഥാപിക്കാന്‍ സാധിച്ചിട്ടുണ്ട്.
ബാബരി മസ്ജിദ് തകര്‍ച്ചയെ തുടര്‍ന്ന് ഖായിദെ മില്ലത്ത് കള്‍ച്ചറല്‍ ഫോറത്തിന്റെ രൂപീകരണത്തോടെ മുസ്ലിം ലീഗ് ശാഖാ പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞ് സേട്ട് സാഹിബിനൊടൊപ്പം ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയായിരുന്നു.
ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ രൂപീകരണത്തോടെ പി.എ യുടെ നേതൃത്വത്തില്‍ ചെമ്പിരിക്ക ശാഖ കമ്മിറ്റി നിലവില്‍ വരികയും ഐ.എന്‍ .എല്‍ നിലവില്‍ വന്ന ശേഷമുള്ള ആദ്യ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ചെമ്പിരിക്ക വാര്‍ഡില്‍ നിന്ന് ലീഗ് സ്ഥാനാര്‍ത്ഥിക്കെതിരെ വിജയിക്കുകയും ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കുകയും ചെയ്തു.
ഐ.എന്‍.എല്‍ ചെമ്പിരിക്ക ശാഖ പ്രസിഡണ്ട്, ഐ .എന്‍.എല്‍ ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട്, ഐ.എന്‍.എല്‍ ഉദുമ മണ്ഡലം കമ്മിറ്റി പ്രസിഡണ്ട്, ഐ.എന്‍.എല്‍ കാസര്‍കോട് ജില്ലാ പ്രസിഡണ്ട്, ചെമ്പിരിക്ക ജമാഅത്ത് കമ്മിറ്റിയംഗം, ചെമ്പിരിക്ക മുബാറക്ക് മസ്ജിദ് കമ്മിറ്റി പ്രസിഡണ്ട്, ചാത്തംങ്കൈ ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡണ്ട്, മേല്‍പ്പറമ്പ്-കീഴൂര്‍ സംയുക്ത ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട്, ബീവണ്ടി ഹോട്ടല്‍ ഓണേര്‍സ് അസോസിയേഷന്‍ സെക്രട്ടറി, ജില്ലാ ലാന്റ് ട്രൈബ്യൂണല്‍ ബോര്‍ഡംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.


-പി.എ മുഹമ്മദ് കുഞ്ഞി

ShareTweetShare
Previous Post

ഉള്ളാള്‍ ബീച്ചില്‍ കാസര്‍കോട് സ്വദേശികളായ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം; ഏഴുപേര്‍ അറസ്റ്റില്‍

Next Post

കാസര്‍കോട് ജി.എച്ച്.എസ്.എസ്. സ്‌കൂളിന് പ്രവേശന കവാടമൊരുക്കി

Related Posts

പരുഷമായ ഒരു കാലത്തെ സ്വരം കൊണ്ട് പതംവരുത്തിയ ഗായിക

ശബ്ദ സൗകുമാര്യത്തിന്റെ വളകിലുക്കം

September 29, 2023
പുഞ്ചിരിയുടെ നറുനിലാവായി ഇനി ഫരീദില്ല

പുഞ്ചിരിയുടെ നറുനിലാവായി ഇനി ഫരീദില്ല

September 27, 2023
സി.എച്ച് എന്ന നക്ഷത്രം പൊലിഞ്ഞിട്ട് 40 വര്‍ഷം

സി.എച്ച് എന്ന നക്ഷത്രം പൊലിഞ്ഞിട്ട് 40 വര്‍ഷം

September 27, 2023
സുഹൃത് ബന്ധങ്ങളെ ധന്യമാക്കിയ സൈലര്‍ ഖാദര്‍

സുഹൃത് ബന്ധങ്ങളെ ധന്യമാക്കിയ സൈലര്‍ ഖാദര്‍

September 13, 2023
തൈവളപ്പ് അബ്ദുല്‍ ഖാദര്‍: കോളിയടുക്കത്തിന്റെ സ്‌നേഹ പുഞ്ചിരി അണഞ്ഞു

തൈവളപ്പ് അബ്ദുല്‍ ഖാദര്‍: കോളിയടുക്കത്തിന്റെ സ്‌നേഹ പുഞ്ചിരി അണഞ്ഞു

September 11, 2023
ഇശല്‍ വിസ്മയം തീര്‍ത്ത അസ്മ കൂട്ടായിയും വിട പറഞ്ഞു

ഇശല്‍ വിസ്മയം തീര്‍ത്ത അസ്മ കൂട്ടായിയും വിട പറഞ്ഞു

September 11, 2023
Next Post
കാസര്‍കോട് ജി.എച്ച്.എസ്.എസ്. സ്‌കൂളിന് പ്രവേശന കവാടമൊരുക്കി

കാസര്‍കോട് ജി.എച്ച്.എസ്.എസ്. സ്‌കൂളിന് പ്രവേശന കവാടമൊരുക്കി

No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS