നാസറെ, നിന്റെ വേര്‍പാട് താങ്ങാനാവുന്നില്ല
ആത്മ സുഹൃത്ത് നാസര്‍ ഖാസിലേനിന്റെ പെട്ടെന്നുള്ള മരണം സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് നാട് ഇനിയും മുക്തമായിട്ടില്ല. തളങ്കര സ്‌കൂള്‍ 1984-85-86 ക്ലാസ്‌മേറ്റ്‌സ് കൂട്ടായ്മയിലെ അംഗം കൂടിയായ നാസറിന് ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. ആരെയും ആകര്‍ഷിക്കുന്ന പെരുമാറ്റവും സ്വഭാവ ഗുണങ്ങളും കൊണ്ട് എല്ലാവര്‍ക്കും ഒരു പോലെ പ്രിയങ്കരനായിരുന്നു നാസര്‍. ഞങ്ങള്‍ കുട്ടിക്കാലം മുതലെ ആത്മ സുഹൃത്തുക്കളായിരുന്നു. ഞാനും നാസറും മുജീബും എ.പി ഇസ്മയിലും പി.എച്ച് ഖാദറും മുനീറുമൊക്കെ ബാല്യകാലം തൊട്ടെ നല്ല സൗഹൃദവുമായി വളര്‍ന്നവരാണ്. ഖാസിലേന്‍ ആയത്താര്‍ റോഡിലെ […]

ആത്മ സുഹൃത്ത് നാസര്‍ ഖാസിലേനിന്റെ പെട്ടെന്നുള്ള മരണം സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് നാട് ഇനിയും മുക്തമായിട്ടില്ല. തളങ്കര സ്‌കൂള്‍ 1984-85-86 ക്ലാസ്‌മേറ്റ്‌സ് കൂട്ടായ്മയിലെ അംഗം കൂടിയായ നാസറിന് ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. ആരെയും ആകര്‍ഷിക്കുന്ന പെരുമാറ്റവും സ്വഭാവ ഗുണങ്ങളും കൊണ്ട് എല്ലാവര്‍ക്കും ഒരു പോലെ പ്രിയങ്കരനായിരുന്നു നാസര്‍. ഞങ്ങള്‍ കുട്ടിക്കാലം മുതലെ ആത്മ സുഹൃത്തുക്കളായിരുന്നു. ഞാനും നാസറും മുജീബും എ.പി ഇസ്മയിലും പി.എച്ച് ഖാദറും മുനീറുമൊക്കെ ബാല്യകാലം തൊട്ടെ നല്ല സൗഹൃദവുമായി വളര്‍ന്നവരാണ്. ഖാസിലേന്‍ ആയത്താര്‍ റോഡിലെ ഗ്രൗണ്ടില്‍ കളിച്ച് വളര്‍ന്നവരാണ് ഞങ്ങള്‍. കുട്ടിക്കാലത്തെ സൗഹൃദം കണ്ണിപൊട്ടാതെ പിന്നെയും തുടര്‍ന്നു. പലരും ജീവിത വഴി തേടി ഗള്‍ഫിലടക്കം പോയപ്പോഴും ഞങ്ങളുടെ മധുരമാര്‍ന്ന സൗഹൃദത്തിന് ഒരു കോട്ടവും തട്ടിയില്ല. പണ്ട് ഖാസിലേന്‍ പള്ളിക്ക് സമീപത്ത് ചായക്കടയും പീടികയും നടത്തിയിരുന്ന മാമുച്ചയുടെ മകനാണ് നാസര്‍. ഞങ്ങള്‍ പതിവായി അവിടെ കൂടുമായിരുന്നു. സ്‌കൂള്‍ കാലം കഴിഞ്ഞപ്പോള്‍ നാസര്‍ ഉപ്പയുടെ പീടിക നോക്കി നടത്തിയെങ്കിലും പിന്നീട് ഗള്‍ഫിലേക്ക് പോയി. അപ്പോഴും ഞങ്ങളുമായി നിരന്തരം ബന്ധപ്പെടുമായിരുന്നു. നാട്ടില്‍ തിരിച്ചെത്തി ഇവിടെ കടയുമായി ജീവിതം മുന്നോട്ട് കൊണ്ടുപോകാമെന്ന് ആഗ്രഹിച്ചിരിക്കുമ്പോഴാണ് അസുഖം നാസറിന്റെ ജീവിതത്തില്‍ വില്ലനായി എത്തുന്നത്. ഒന്നിനു പുറമെ ഒന്നായി പ്രമേഹവും വൃക്ക രോഗങ്ങളും പിടികൂടിയപ്പോഴും അസുഖങ്ങളെ ഇച്ഛാശക്തിക്കൊണ്ട് തോല്‍പ്പിച്ച് കളയാമെന്ന് അവന്‍ കരുതിയിരുന്നു. എന്നാല്‍ നിരന്തരം ആസ്പത്രികളും ഡയാലിസിസുമായി അവസാന നാളുകളില്‍ അവന്‍ ആകെ തളര്‍ന്നു പോയിരുന്നു. ബന്ധുക്കളും കൂട്ടുകാരുമെല്ലാം അവന് ആത്മ വിശ്വാസം പകര്‍ന്ന് കൂടെ നിന്നു. ജീവിതത്തിലേക്ക് തിരികെ വരാമെന്ന പ്രതീക്ഷ നാസറിന് വേണ്ടുവോളം ഉണ്ടായിരുന്നുവെങ്കിലും പൊടുന്നനെ അസുഖം മൂര്‍ച്ഛിച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഞങ്ങള്‍ക്കെല്ലാം നല്ല മനസുള്ള ഒരു ആത്മസുഹൃത്തിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. പ്രിയകൂട്ടുകാരന്റെ വിയോഗത്തില്‍ ഹൃദയം നുറുങ്ങുകയാണ്. അവന്റെ കുടുംബത്തിന് ഈ വേര്‍പാട് താങ്ങാനുള്ള കരുത്ത് ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. അല്ലാഹു സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ…ആമീന്‍.
-മഹമൂദ് അരമന ഗോള്‍ഡ്