എന്‍.എ. സുലൈമാന്റെ വേര്‍പാടുണ്ടാക്കിയ വലിയ നഷ്ടം
ഓര്‍മ്മകളില്‍ നിന്നും മാഞ്ഞുപോകുന്നതേയില്ല. ജീവിതത്തില്‍ നിന്നും പടിയിറങ്ങുന്നതാണ് മരണം. നടന്നുതീര്‍ത്ത വഴികളില്‍ കര്‍മ്മം കൊണ്ട് കയ്യൊപ്പ് ചാര്‍ത്തിയവര്‍ ഹൃദയങ്ങളില്‍ കാലങ്ങളോളം ജീവിച്ചിരിക്കും. തികച്ചും ചില മരണങ്ങള്‍ മനസ്സില്‍ മായാതെ നില്‍ക്കും. ഒരുപാട് വേദനകള്‍ മനസ്സിന് നല്‍കിയാണ് അവര്‍ വിട പറയുന്നത്. പലപ്പോഴും പല മേഖലകളിലും അവരുടെ ഇടപെടലുകള്‍ നമുക്ക് മാതൃകയാക്കേണ്ടതായും തോന്നാറുണ്ട്. അത് പോലെ ഒരു വ്യക്തിത്വമായിരുന്നു എന്‍.എ സുലൈമാന്‍ സാഹിബ്.എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്ന സുലൈമാന്‍ സാഹിബ്തന്റെ കര്‍മവീഥികളില്‍ കയ്യൊപ്പ് ചാര്‍ത്തി നല്ല പ്രായത്തില്‍ തന്നെ പടി ഇറങ്ങി […]

ഓര്‍മ്മകളില്‍ നിന്നും മാഞ്ഞുപോകുന്നതേയില്ല. ജീവിതത്തില്‍ നിന്നും പടിയിറങ്ങുന്നതാണ് മരണം. നടന്നുതീര്‍ത്ത വഴികളില്‍ കര്‍മ്മം കൊണ്ട് കയ്യൊപ്പ് ചാര്‍ത്തിയവര്‍ ഹൃദയങ്ങളില്‍ കാലങ്ങളോളം ജീവിച്ചിരിക്കും. തികച്ചും ചില മരണങ്ങള്‍ മനസ്സില്‍ മായാതെ നില്‍ക്കും. ഒരുപാട് വേദനകള്‍ മനസ്സിന് നല്‍കിയാണ് അവര്‍ വിട പറയുന്നത്. പലപ്പോഴും പല മേഖലകളിലും അവരുടെ ഇടപെടലുകള്‍ നമുക്ക് മാതൃകയാക്കേണ്ടതായും തോന്നാറുണ്ട്. അത് പോലെ ഒരു വ്യക്തിത്വമായിരുന്നു എന്‍.എ സുലൈമാന്‍ സാഹിബ്.
എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്ന സുലൈമാന്‍ സാഹിബ്തന്റെ കര്‍മവീഥികളില്‍ കയ്യൊപ്പ് ചാര്‍ത്തി നല്ല പ്രായത്തില്‍ തന്നെ പടി ഇറങ്ങി പോയി.
സ്‌നേഹ-സുഹൃത് ബന്ധങ്ങള്‍ക്ക് അത്രമാത്രം വില നല്‍കിയിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. അത് കൊണ്ടാവണം മരണ ശേഷവും സുലൈമാന്‍ സാഹിബിനെ കുറിച്ചുള്ള നല്ല ഓര്‍മകള്‍ നിലനില്‍ക്കുന്നതും. പൊതുവെ ആരോഗ്യകാര്യങ്ങളില്‍ വളരെ ശ്രദ്ധാലുവായിരുന്ന സുലൈമാന്‍ കായികപരമായും മുന്‍പന്തിയിലായിരുന്നു. പക്ഷെ അല്ലാഹുവിന്റെ അലംഘനീയമായ വിധിക്കു മുന്നില്‍ നാമോരുരത്തരും പോയെ മതിയാകൂ.
നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിനെ അത്ര മാത്രം സ്‌നേഹിച്ചിരുന്ന സുലൈമാന്‍ സാഹിബ് ഒരു നാടിന്റെ എല്ലാം ആയിരുന്നു.
ചിലര്‍ക്ക് ജ്യേഷ്ഠന്‍, ചിലര്‍ക്ക് അനുജന്‍, ചിലര്‍ക്ക് എല്ലാം. പാവപ്പെട്ടവരുടെ കണ്ണുനീര്‍ ഒപ്പാന്‍ മുന്നില്‍ നില്‍ക്കുന്ന വ്യക്തി.
കായിക രംഗത്ത് കാസര്‍കോട് ജില്ലയെ ഒരുപാട് ദൂരം എത്തിക്കാന്‍ ശ്രമിച്ച ഒരാളാണ് ജീവകാരുണ്യ രംഗത്തും നിറഞ്ഞുനിന്ന എന്‍.എ സുലൈമാന്‍.
അദ്ദേഹത്തിന്റെ ഖബര്‍ അല്ലാഹു വിശാലമാക്കട്ടെ. ജീവിച്ചിരിക്കുന്നവര്‍ക്ക് ആരോഗ്യമുള്ള ദീര്‍ഘായുസ് നല്‍കി അനുഗ്രഹിക്കട്ടെ-ആമീന്‍
-ഹസ്സന്‍ പതിക്കുന്നില്‍