മുനീര്‍ വലിയ സൗഹൃദത്തിന്റെ ഉടമ...
മുനീര്‍ യാത്രയായി. ആരോടും യാത്ര ചോദിക്കാതെ ഒട്ടും നിനച്ചിരിക്കാത്ത സമയത്ത്. മരണം പലപ്പോഴും അങ്ങനെയാണ്. കണ്ട് കൊതി തീരുന്നതിന് മുമ്പെ കൊത്തിവലിച്ച് കൊണ്ടുപോകും. മുനീറിന്റെ വേര്‍പാടും അത്തരത്തിലൊന്നായിരുന്നു. സാമൂഹിക-രാഷ്ട്രീയ-മതരംഗത്ത് തനിക്ക് പറ്റാവുന്നതിലധികം പ്രവര്‍ത്തനങ്ങള്‍ ചുരുങ്ങിയ ആയുസിനിടയില്‍ കാഴ്ച വെക്കാന്‍ സാധിച്ച ഒരപൂര്‍വ്വ വ്യക്തിത്വത്തിനുടയായിരുന്നു മുനീര്‍. ഒരിക്കല്‍ പരിചയപ്പെട്ടവരോട് അഭേദ്യമായ ബന്ധം പുലര്‍ത്താനുള്ള കഴിവ് അപാരമായിരുന്നു. അതു പോലെ ഒരിക്കല്‍ മുനീറിനെ പരിചയപ്പെട്ടവര്‍ പിന്നീടൊരിക്കലും മറക്കാത്ത വലിയ സൗഹൃദത്തിന്റെ ഉടമയായിരുന്നതും അത്ഭുതമായിരുന്നു. കുട്ടിക്കാലം മുതലെ മുസ്ലിം ലീഗ് തലക്ക് […]
മുനീര്‍ യാത്രയായി. ആരോടും യാത്ര ചോദിക്കാതെ ഒട്ടും നിനച്ചിരിക്കാത്ത സമയത്ത്. മരണം പലപ്പോഴും അങ്ങനെയാണ്. കണ്ട് കൊതി തീരുന്നതിന് മുമ്പെ കൊത്തിവലിച്ച് കൊണ്ടുപോകും. മുനീറിന്റെ വേര്‍പാടും അത്തരത്തിലൊന്നായിരുന്നു. സാമൂഹിക-രാഷ്ട്രീയ-മതരംഗത്ത് തനിക്ക് പറ്റാവുന്നതിലധികം പ്രവര്‍ത്തനങ്ങള്‍ ചുരുങ്ങിയ ആയുസിനിടയില്‍ കാഴ്ച വെക്കാന്‍ സാധിച്ച ഒരപൂര്‍വ്വ വ്യക്തിത്വത്തിനുടയായിരുന്നു മുനീര്‍. ഒരിക്കല്‍ പരിചയപ്പെട്ടവരോട് അഭേദ്യമായ ബന്ധം പുലര്‍ത്താനുള്ള കഴിവ് അപാരമായിരുന്നു. അതു പോലെ ഒരിക്കല്‍ മുനീറിനെ പരിചയപ്പെട്ടവര്‍ പിന്നീടൊരിക്കലും മറക്കാത്ത വലിയ സൗഹൃദത്തിന്റെ ഉടമയായിരുന്നതും അത്ഭുതമായിരുന്നു. കുട്ടിക്കാലം മുതലെ മുസ്ലിം ലീഗ് തലക്ക് […]
മുനീര്‍ യാത്രയായി. ആരോടും യാത്ര ചോദിക്കാതെ ഒട്ടും നിനച്ചിരിക്കാത്ത സമയത്ത്. മരണം പലപ്പോഴും അങ്ങനെയാണ്. കണ്ട് കൊതി തീരുന്നതിന് മുമ്പെ കൊത്തിവലിച്ച് കൊണ്ടുപോകും. മുനീറിന്റെ വേര്‍പാടും അത്തരത്തിലൊന്നായിരുന്നു. സാമൂഹിക-രാഷ്ട്രീയ-മതരംഗത്ത് തനിക്ക് പറ്റാവുന്നതിലധികം പ്രവര്‍ത്തനങ്ങള്‍ ചുരുങ്ങിയ ആയുസിനിടയില്‍ കാഴ്ച വെക്കാന്‍ സാധിച്ച ഒരപൂര്‍വ്വ വ്യക്തിത്വത്തിനുടയായിരുന്നു മുനീര്‍. ഒരിക്കല്‍ പരിചയപ്പെട്ടവരോട് അഭേദ്യമായ ബന്ധം പുലര്‍ത്താനുള്ള കഴിവ് അപാരമായിരുന്നു. അതു പോലെ ഒരിക്കല്‍ മുനീറിനെ പരിചയപ്പെട്ടവര്‍ പിന്നീടൊരിക്കലും മറക്കാത്ത വലിയ സൗഹൃദത്തിന്റെ ഉടമയായിരുന്നതും അത്ഭുതമായിരുന്നു. കുട്ടിക്കാലം മുതലെ മുസ്ലിം ലീഗ് തലക്ക് പിടിച്ച പച്ചയായ മനുഷ്യനായിരുന്നു മുനീര്‍. മുസ്ലിം ലീഗുമായി ഭിന്നിച്ച് ഐ.എന്‍.എല്‍ രൂപീകൃതമായ കാലം തൊട്ടാണ് മുനീര്‍ മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനാവുന്നത്. തന്റെ നാട്ടില്‍ താന്‍ മുസ്ലിം ലീഗുകാരനാണെന്ന് ഉറക്കെ പറയാന്‍ മടിച്ചിരുന്നൊരു കാലത്ത് അതിന് ധൈര്യം കാണിച്ച് നെഞ്ചുവിരിച്ച് നിന്ന മീശ മുളക്കാത്ത പയ്യന്റെ രൂപം ഇപ്പോഴും മനസ്സില്‍ നിന്നും മായുന്നില്ല.
2005ലും 15ലും മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി ചെങ്കള ഗ്രാമപഞ്ചായത്തിലേത്ത് പടിഞ്ഞാര്‍മൂല 11-ാം വാര്‍ഡില്‍ നിന്നും ജനവിധി തേടിയ എന്റെ അക്കാലത്തെ വലം കയ്യായിരുന്നു ഈ പയ്യന്‍. എനിക്ക് പോലും ധൈര്യം ചോര്‍ന്നു പോയ സമയത്ത് ധൈര്യം പകരാന്‍ പക്വതയുള്ള ഒരു വലിയ മനുഷ്യന്റെ റോളില്‍ എന്നെ ചേര്‍ത്ത് പിടിച്ച മുനീര്‍ ആദ്യ തിരഞ്ഞെടുപ്പില്‍ ഞാന്‍ പരാജയപ്പെട്ടപ്പോള്‍ എന്നെക്കാളേറെ മനസ്സ് വേദനിക്കുകയും ഒരു നിമിഷം പൊട്ടിക്കരയുകയും ചെയ്യുന്നതും മനസ്സില്‍ നിന്ന് മായുന്നില്ല. അന്ന് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററും പ്രചരണ സാമഗ്രികളും പകല്‍ സമയത്ത് പോലും നശിപ്പിക്കപ്പെടുന്ന സാഹചര്യത്തില്‍ എല്ലാവരും ഉറങ്ങിക്കിടക്കുമ്പോള്‍ അര്‍ധരാത്രി ഒറ്റക്ക് വന്ന് അതൊക്കെ പുനസ്ഥാപിക്കുകയും രാവിലെ വന്ന് അതൊക്കെ കണ്ട് ആസ്വദിക്കുകയും ചെയ്തിരുന്ന മുനീറിനറിയാമായിരുന്നു ഇതൊക്കെയും ഇന്ന് പകല്‍ നശിപ്പിക്കപ്പെടുമെന്ന്. അത് ദിവസങ്ങളോളം തുടരുകയും ചെയ്തിരുന്നു. താന്‍ ജീവനു തുല്യം സ്‌നേഹിക്കുന്ന പാര്‍ട്ടി പതാകക്കും നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒരിക്കലും ഒരു ക്ഷീണം സംഭവിക്കരുതെന്ന് മാത്രമായിരുന്നു മുനീറിന്റെ ചിന്ത.
2015ലെ തിരഞ്ഞെടുപ്പ് മുനീറിന് അഗ്നിപരീക്ഷയായിരുന്നു. യഥാര്‍ത്ഥത്തില്‍ അന്ന് മുനീറായിരുന്നു മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി എന്ന് പറയേണ്ടി വരും. ഞാന്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായിരുന്നു. എന്റെ എതിരാളിയാകട്ടെ മുനീറിന്റെ പിതാവും. ആരും ഒരു നിമിഷം പതറിപ്പോവുന്ന സന്ദര്‍ഭം. മുനീര്‍ മാത്രം പതറിപ്പോയില്ല. മുനീര്‍ തിരഞ്ഞെടുത്തത് പാര്‍ട്ടിയെയായിരുന്നു. ഊണും ഉറക്കവുമില്ലാതെ മുനീര്‍ ഓടിനടന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന് ഏറെ സ്വാധീനമുള്ള വാര്‍ഡായിരുന്നു അത്. അവരില്‍ ഭൂരിഭാഗവും മുസ്ലിം ലീഗ് പ്രവര്‍ത്തകരായിരുന്നു. അവരുടെ വോട്ട് പാര്‍ട്ടിക്ക് നഷ്ടപ്പെടാതെ നോക്കുന്നതില്‍ മുനീറിന്റെ ഒറ്റയാള്‍ പോരാട്ടം വിജയം കാണുന്നതായിരുന്നു തിരഞ്ഞെടുപ്പിന്റെ ഫലം. മുസ്ലിം ലീഗ് നേതാക്കളോട് കാണിച്ചിരുന്ന സ്‌നേഹവും അടുപ്പവും അസൂയാവഹമായിരുന്നു. താന്‍ സ്‌നേഹിക്കുന്ന നേതാക്കള്‍ക്കെതിരെ അനാവശ്യമായി ആരെങ്കിലും സംസാരിച്ചാല്‍ മുനീറിന്റെ രൂപം തന്നെ മാറും. ഇവരെ തിരുത്തിയിട്ടേ പിന്നെ മുനീറിന് വിശ്രമമുണ്ടാവുകയുള്ളു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജിയോട് അദ്ദേഹത്തിന് വലിയ അടുപ്പമൊന്നുമുണ്ടായിരുന്നില്ല, എന്നാല്‍ ഉളിയത്തടുക്കയിലെ പരിപാടി കഴിഞ്ഞ് ഷാജിയുടെ കൂടെ റെയില്‍വെ സ്റ്റേഷനില്‍ കണ്ട് സംസാരിച്ച ചെറിയ സമയം കൊണ്ട് മുനീറും ഷാജിയും തമ്മില്‍ വലിയ അടുപ്പത്തിലാവുകയായിരുന്നു. അതാണ് രണ്ടുദിവസത്തിനകം മുനീറിന്റെ വീട് സന്ദര്‍ശിക്കുവാനും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുവാനുമായി എത്തിച്ചേരാന്‍ ഷാജിക്ക് പ്രചോദനമായത്.
സംഘടനാ രംഗത്തെ മുനീറിന്റെ ചുറുചുറുക്ക് ഉപയോഗപ്പെടുത്താനായിട്ടാണ് എസ്.ടി.യുവിലെ ഒരു ഫെഡറേഷനായ റിയല്‍ എസ്റ്റേറ്റ് യൂണിയന്റെ ഒരു പ്രവര്‍ത്തകനായും സംസ്ഥാന സെക്രട്ടറിയായും പിന്നീട് അദ്ദേഹത്തെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്. പക്ഷെ വലിയ രീതിയില്‍ അത് ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നതിന് മുമ്പെ മുനീര്‍ പടിയിറങ്ങി. ജീവിതത്തില്‍ നിന്ന് തന്നെയായിരുന്നു പടിയിറക്കം. സഹിക്കാന്‍ കുടുംബത്തിനും സംഘടനാ പ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
-എ. അഹമ്മദ് ഹാജി