മുനീറേ, നീയും...

പ്രിയ സുഹൃത്തും, എസ്.ടി.യു റിയല്‍ എസ്റ്റേറ്റ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിയും മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്ന മുനീര്‍ പടിഞ്ഞാര്‍മൂലയുടെ വിയോഗം വലിയൊരു നഷ്ടം തന്നെയാണ്. മുസ്ലിം ലീഗ് പൂര്‍ണ്ണമായും തലക്കുപിടിച്ച ഒരു ചെറുപ്പക്കാരന്‍. പലപ്പോഴും മുനീറിന്റെ മുസ്ലിം ലീഗിനോടുള്ള മുഹബ്ബത്ത് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഞാന്‍ മുനീറിനെ പരിചയപ്പെടുന്നത് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നയിച്ച 2018-ലെ രണ്ടാം യുവജന യാത്രക്ക് കാഞ്ഞങ്ങാട് നല്‍കിയ സ്വീകരണ പരിപാടിയില്‍ വെച്ചാണ്.എസ്.ടി.യു സംസ്ഥാന […]

പ്രിയ സുഹൃത്തും, എസ്.ടി.യു റിയല്‍ എസ്റ്റേറ്റ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിയും മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്ന മുനീര്‍ പടിഞ്ഞാര്‍മൂലയുടെ വിയോഗം വലിയൊരു നഷ്ടം തന്നെയാണ്. മുസ്ലിം ലീഗ് പൂര്‍ണ്ണമായും തലക്കുപിടിച്ച ഒരു ചെറുപ്പക്കാരന്‍. പലപ്പോഴും മുനീറിന്റെ മുസ്ലിം ലീഗിനോടുള്ള മുഹബ്ബത്ത് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഞാന്‍ മുനീറിനെ പരിചയപ്പെടുന്നത് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നയിച്ച 2018-ലെ രണ്ടാം യുവജന യാത്രക്ക് കാഞ്ഞങ്ങാട് നല്‍കിയ സ്വീകരണ പരിപാടിയില്‍ വെച്ചാണ്.
എസ്.ടി.യു സംസ്ഥാന സെക്രട്ടറി ശരീഫ് കൊടവഞ്ചിയോടൊപ്പം ആ പരിപാടിയില്‍ സംബന്ധിച്ച എന്നെ തിരഞ്ഞുപിടിച്ച് പരിചയപ്പെട്ട മുനീര്‍ തിരിച്ച് എന്റെ കാറിലാണ് കാസര്‍കോട് വന്നത് അതിനിടയില്‍ സംഘടന മുഹബ്ബത്ത് വ്യക്തമാക്കുന്ന സംസാരങ്ങളാണ് കൂടുതലും ഉണ്ടായത്. പിന്നീട് മുനീറിനെ കുറിച്ചും പാര്‍ട്ടി ബന്ധത്തെ സംബന്ധിച്ചും ഒരന്വേഷണം നടത്തിയപ്പോള്‍ അത്ഭുതപ്പെടുത്തുന്ന പാര്‍ട്ടി കൂറുള്ള ചെറുപ്പക്കാരനാണ് മുനീറെന്ന് മനസ്സിലായി. 2015ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ചെങ്കള പഞ്ചായത്തിലെ പടിഞ്ഞാര്‍മൂല വാര്‍ഡില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിക്കെതിരെ നാഷണല്‍ ലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുനീറിന്റെ പിതാവ് പട്‌ല ഹുസൈനാര്‍ എന്നയാള്‍ക്കെതിരെ മുസ്ലിം ലീഗിന്റെ ബൂത്ത് ഏജന്റായി പ്രവര്‍ത്തിച്ചത് മുനീറായിരുന്നു. പാര്‍ട്ടി കൂറിന്റെ മുന്നില്‍ സ്വന്തം പിതാവിന്റെ രാഷ്ട്രീയത്തെ പോലും എതിര്‍ത്ത് തോല്‍പിച്ച മുനീര്‍ എന്ന യുവാവ് പാര്‍ട്ടിയുടെ ഭാവി വാഗ്ദാനമായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിലും പാര്‍ട്ടി നേതാക്കളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതിലും മുനീര്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് നടത്തിയിരുന്നത്. മുനീറിന്റെ സംഘടനാ കൂറും തൊഴില്‍ മേഖലയും യോജിപ്പിച്ച് കൊണ്ടുപോകാനുള്ള തീരുമാനത്തിന്റെ ഭാഗമായിട്ടാണ് 2021 മുതല്‍ എസ്.ടി.യുവിന്റെ കീഴിലുള്ള റിയല്‍ എസ്റ്റേറ്റ് യൂണിയന്റെ പ്രവര്‍ത്തന രംഗത്തേക്ക് കൊണ്ടുവരികയും പ്രവര്‍ത്തന മികവിനുള്ള അംഗീകാരമെന്ന നിലയില്‍ സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളായി തിരഞ്ഞെടുക്കുകയും ചെയ്തത്. ആ മേഖലയില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതിനിടയിലാണ് മുനീര്‍ നമ്മെ വിട്ട് പിരിഞ്ഞത്.
രാത്രി വൈകി ഒരു മണിയോടടുത്തപ്പോഴാണ് എന്റെ മകന്‍ മുഹമ്മദ് അജ്മല്‍ മുനീറിനെ അത്യാസനിലയില്‍ ആസ്പത്രിയില്‍ കൊണ്ട് പോയ വിവരം അറിയിച്ചത്. ഉടനെ കെയര്‍വെല്‍ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തില്‍ എത്തിയപ്പോള്‍ പുഞ്ചിരിച്ച് കിടക്കുന്ന മുനീറിന്റെ മയ്യത്ത് കിടക്കുന്നു. ആ നിലയില്‍ അവനെ അധിക സമയം കാണാനുള്ള ശേഷി എനിക്കില്ലായിരുന്നു.
വ്യക്തിപരമായി എന്നോടും കുടുംബത്തോടും വളരെ ഏറെ അടുപ്പവും സ്‌നേഹവും പ്രകടിപ്പിച്ച എന്റെ അനുജനായിരുന്നു. മുനീറിന്റെ വേര്‍പാട് താങ്ങാവുന്നതിലും അപ്പുറമാണ് വേര്‍പാടില്‍ വേദനിക്കുന്ന മുനീറിന്റെ കുടുംബത്തിന് അല്ലാഹു ക്ഷമ നല്‍കട്ടെ. സര്‍വ്വശക്തനായ അല്ലാഹു സ്വര്‍ഗ്ഗം നല്‍കി അനുഗ്രഹിക്കട്ടെ. മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ ദു:ഖവും അനുശോചനവും രേഖപ്പെടുത്തുന്നു..


-എ. അബ്ദുല്‍ റഹ്മാന്‍

Related Articles
Next Story
Share it