ഹരിത രാഷ്ട്രീയത്തെ മാറോടണച്ച മുഹമ്മദ് ഹസന്‍കുട്ടി

ഈയിടെ അന്തരിച്ച ചെര്‍ക്കള വെസ്റ്റ് പൊടിപ്പള്ളത്തെ മുഹമ്മദ്ച്ച എന്ന മുഹമ്മദ് ഹസന്‍കുട്ടി മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ കറകളഞ്ഞ പോരാളിയും അവിഭക്ത കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ മെമ്പറും മുട്ടത്തൊടി സഹകരണ സൊസൈറ്റിയുടെ പഴയകാല പ്രസിഡണ്ടും ആയിരുന്നു. എന്നും ഹരിത രാഷ്ട്രീയത്തെ നെഞ്ചേറ്റിയ അദ്ദേഹം മത-സാമൂഹിക-സാംസ്‌കാരിക മേഖലകളിലും കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്. ചെര്‍ക്കള വെസ്റ്റിന്റെ പ്രധാന ഭാഗമായ പൊടിപ്പള്ളത്ത് പള്ളി, മദ്രസ പോലുള്ള ദീനി സ്ഥാപനം പടുത്തുയര്‍ത്താന്‍ അഹോരാത്രം ആ കാലഘട്ടത്തില്‍ മുന്നിട്ടിറങ്ങുകയും അതിന് പഴമക്കാരോടൊപ്പം നേതൃത്വം നല്‍കുകയും ചെയ്തിരുന്ന മുഹമ്മദ്ച്ച […]

ഈയിടെ അന്തരിച്ച ചെര്‍ക്കള വെസ്റ്റ് പൊടിപ്പള്ളത്തെ മുഹമ്മദ്ച്ച എന്ന മുഹമ്മദ് ഹസന്‍കുട്ടി മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ കറകളഞ്ഞ പോരാളിയും അവിഭക്ത കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ മെമ്പറും മുട്ടത്തൊടി സഹകരണ സൊസൈറ്റിയുടെ പഴയകാല പ്രസിഡണ്ടും ആയിരുന്നു. എന്നും ഹരിത രാഷ്ട്രീയത്തെ നെഞ്ചേറ്റിയ അദ്ദേഹം മത-സാമൂഹിക-സാംസ്‌കാരിക മേഖലകളിലും കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്. ചെര്‍ക്കള വെസ്റ്റിന്റെ പ്രധാന ഭാഗമായ പൊടിപ്പള്ളത്ത് പള്ളി, മദ്രസ പോലുള്ള ദീനി സ്ഥാപനം പടുത്തുയര്‍ത്താന്‍ അഹോരാത്രം ആ കാലഘട്ടത്തില്‍ മുന്നിട്ടിറങ്ങുകയും അതിന് പഴമക്കാരോടൊപ്പം നേതൃത്വം നല്‍കുകയും ചെയ്തിരുന്ന മുഹമ്മദ്ച്ച നിലവിലുള്ള അസാസുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ സ്ഥാപന ജനറല്‍ സെക്രട്ടറി കൂടിയായിരുന്നു. ദീനി കാര്യങ്ങളോടൊപ്പം രാഷ്ട്രീയ കാര്യങ്ങളിലും അദ്ദേഹത്തിന്റെ നിലപാടുകള്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലും ആയിരുന്നു. രാഷ്ട്രീയത്തില്‍ ആയാലും മതകാര്യങ്ങളിലായാലും എന്നും ഞങ്ങളോടൊപ്പം ഔദ്യോഗിക പക്ഷത്ത് തന്നെ പാറപോലെ നിലയുറപ്പിച്ചു എന്നതാണ് സത്യം. രണ്ടുവര്‍ഷം ഇങ്ങോട്ട് ശാരീരിക അസ്വസ്ഥത മൂലം ചില പ്രയാസങ്ങള്‍ നേരിട്ടിരുന്ന സമയത്ത് പോലും പൊതുജീവിതം എന്ന പ്രവര്‍ത്തന മേഖലയോട് അനുകമ്പ വെച്ചുപുലര്‍ത്തുന്ന സമീപനമാണ് ആ നല്ല ഹൃദയത്തിന്റെ ഉടമയില്‍ നിന്ന് ദര്‍ശിക്കാന്‍ സാധിച്ചത്. ദീനികാര്യമോ രാഷ്ട്രീയമോ വിശദീകരിക്കുന്ന ഏത് സദസ്സുകളിലും നിറസാന്നിധ്യമായി കാണാറുണ്ടാകുമായിരുന്ന അദ്ദേഹത്തിന് ചില രോഗാവസ്ഥ ഉണ്ടായ സമയത്ത് പോലും അത്തരം പരിപാടികളില്‍ സംബന്ധിക്കുവാന്‍ സാധിച്ചില്ലല്ലോ എന്ന വേദന പലപ്പോഴും ഞങ്ങള്‍ പങ്കുവെക്കുമായിരുന്നു. എല്ലാ കാര്യങ്ങളിലും നന്മ നിറഞ്ഞ ജീവിതം കാഴ്ചവെച്ച ഞങ്ങളുടെ മുഹമ്മദ്ച്ചായയുടെ പരലോക ജീവിതം എന്നെന്നും സന്തോഷപൂരിതം ആകട്ടെ എന്ന പ്രാര്‍ത്ഥനയോടെ...

എം.കെ ചെര്‍ക്കളം

Related Articles
Next Story
Share it