മൊയ്തീന്‍ ആദൂര്‍: മികച്ച സംഘാടകനും ആത്മ സുഹൃത്തും
പ്രിയ സുഹൃത്ത് മൊയ്തീന്‍ ആദൂരിന്റെ വേര്‍പാടുണ്ടാക്കിയ ആഘാതത്തില്‍ നിന്ന് ഇനിയും മോചിതനായിട്ടില്ല. ഞാന്‍ മാത്രമല്ല അദ്ദേഹത്തെ അറിയുന്ന ആരും. മൂന്നരപതിറ്റാണ്ടിന്റെ പ്രവാസ ജീവിതത്തിനിടയില്‍ ഖത്തറിലെ ഓരോ പുല്‍ത്തകിടുകള്‍ക്കും സുപരിചിതനായിരുന്നു മൊയ്തീന്‍. എല്ലാവരുമായി അത്രമാത്രം അടുത്തിടപഴകുകയും ബന്ധങ്ങളെ നിരന്തരം കാത്തുസൂക്ഷിക്കുകയും ഉത്തരവാദിത്വങ്ങള്‍ ഭംഗിയോടെ നിര്‍വഹിക്കുകയും നാടിന്റെ ക്ഷേമത്തിന് വേണ്ടി പ്രവാസി എന്ന നിലയില്‍ എപ്പോഴും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയും ചെയ്ത നിസ്വാര്‍ത്ഥനായ ഒരു സുഹൃത്ത്.കെ.എം.സി.സി അടക്കം ഒരുപാട് കൂട്ടായ്മകളില്‍ എന്റെ സഹപ്രവര്‍ത്തകനായിരുന്നു മൊയ്തീന്‍. എല്ലാ പ്രവര്‍ത്തനങ്ങളിലും എന്നോട് ചേര്‍ന്ന് നില്‍ക്കുകയും […]
പ്രിയ സുഹൃത്ത് മൊയ്തീന്‍ ആദൂരിന്റെ വേര്‍പാടുണ്ടാക്കിയ ആഘാതത്തില്‍ നിന്ന് ഇനിയും മോചിതനായിട്ടില്ല. ഞാന്‍ മാത്രമല്ല അദ്ദേഹത്തെ അറിയുന്ന ആരും. മൂന്നരപതിറ്റാണ്ടിന്റെ പ്രവാസ ജീവിതത്തിനിടയില്‍ ഖത്തറിലെ ഓരോ പുല്‍ത്തകിടുകള്‍ക്കും സുപരിചിതനായിരുന്നു മൊയ്തീന്‍. എല്ലാവരുമായി അത്രമാത്രം അടുത്തിടപഴകുകയും ബന്ധങ്ങളെ നിരന്തരം കാത്തുസൂക്ഷിക്കുകയും ഉത്തരവാദിത്വങ്ങള്‍ ഭംഗിയോടെ നിര്‍വഹിക്കുകയും നാടിന്റെ ക്ഷേമത്തിന് വേണ്ടി പ്രവാസി എന്ന നിലയില്‍ എപ്പോഴും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയും ചെയ്ത നിസ്വാര്‍ത്ഥനായ ഒരു സുഹൃത്ത്.കെ.എം.സി.സി അടക്കം ഒരുപാട് കൂട്ടായ്മകളില്‍ എന്റെ സഹപ്രവര്‍ത്തകനായിരുന്നു മൊയ്തീന്‍. എല്ലാ പ്രവര്‍ത്തനങ്ങളിലും എന്നോട് ചേര്‍ന്ന് നില്‍ക്കുകയും […]
പ്രിയ സുഹൃത്ത് മൊയ്തീന്‍ ആദൂരിന്റെ വേര്‍പാടുണ്ടാക്കിയ ആഘാതത്തില്‍ നിന്ന് ഇനിയും മോചിതനായിട്ടില്ല. ഞാന്‍ മാത്രമല്ല അദ്ദേഹത്തെ അറിയുന്ന ആരും. മൂന്നരപതിറ്റാണ്ടിന്റെ പ്രവാസ ജീവിതത്തിനിടയില്‍ ഖത്തറിലെ ഓരോ പുല്‍ത്തകിടുകള്‍ക്കും സുപരിചിതനായിരുന്നു മൊയ്തീന്‍. എല്ലാവരുമായി അത്രമാത്രം അടുത്തിടപഴകുകയും ബന്ധങ്ങളെ നിരന്തരം കാത്തുസൂക്ഷിക്കുകയും ഉത്തരവാദിത്വങ്ങള്‍ ഭംഗിയോടെ നിര്‍വഹിക്കുകയും നാടിന്റെ ക്ഷേമത്തിന് വേണ്ടി പ്രവാസി എന്ന നിലയില്‍ എപ്പോഴും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയും ചെയ്ത നിസ്വാര്‍ത്ഥനായ ഒരു സുഹൃത്ത്.
കെ.എം.സി.സി അടക്കം ഒരുപാട് കൂട്ടായ്മകളില്‍ എന്റെ സഹപ്രവര്‍ത്തകനായിരുന്നു മൊയ്തീന്‍. എല്ലാ പ്രവര്‍ത്തനങ്ങളിലും എന്നോട് ചേര്‍ന്ന് നില്‍ക്കുകയും എനിക്ക് ബലം നല്‍കുകയും ചെയ്ത സഹപ്രവര്‍ത്തകന്‍. ഒരു പ്രാവശ്യംപോലും ഒരാളോടും മൊയ്തീന്‍ ദേഷ്യപ്പെടുന്നത് ഞാന്‍ കണ്ടിട്ടില്ല. ദേഷ്യം വന്നുപോകുന്ന അവസരങ്ങള്‍ ഉണ്ടാകുമ്പോഴും മാന്യതയുടെ നിറവില്‍ എല്ലാവരോടും വളരെ നന്നായി പെരുമാറാനാണ് മൊയ്തീന്‍ എപ്പോഴും ശ്രമിച്ചത്. തന്റെ ജോലിയോടൊപ്പം തന്നെ ഒരു പ്രവാസി പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഒരുപാട് കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മികച്ച സംഘാടകനാണ് അദ്ദേഹം. കെ.എം.സി.സി അടക്കമുള്ള പ്രവാസി സംഘടനകളുടെ നിരവധി സ്ഥാനങ്ങള്‍ മൊയ്തീനെ തേടിവന്നിട്ടുണ്ട്. ഒരു സ്ഥാനത്തും മൊയ്തീന്‍ സ്വയം കയറി നിന്നിട്ടില്ല. ഏതു സംഘടനയും പുനഃസംഘടിപ്പിക്കുമ്പോള്‍ ഭാരവാഹികളിലൊരാളായി മൊയ്തീന്റെ പേരുണ്ടാകും. അത് അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം തിരിച്ചറിഞ്ഞത് കൊണ്ടാണ്.
15 വര്‍ഷം മുമ്പ് കാസര്‍കോട് മണ്ഡലം കെ.എം.സസി.സിയില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചാണ് ഞങ്ങളുടെ ആത്മബന്ധത്തിന് കൂടുതല്‍ ദൃഢതവന്നത്. ഞാന്‍ പ്രസിഡണ്ടും മൊയ്തീന്‍ സെക്രട്ടറിയുമായിരുന്നു. എല്ലാ കാര്യങ്ങളും യഥാസമയം മൊയ്തീന്‍ കൃത്യമായി നിര്‍വഹിക്കും. ഓരോ കാര്യവും ചെയ്യുന്നതിന് മുമ്പായി അഭിപ്രായങ്ങള്‍ തേടുകയും എല്ലാവരുടേയും പിന്തുണ തേടുകയും ചെയ്യും. മൊയ്തീന്റെ ആത്മാര്‍ത്ഥത കണ്ട് ഞങ്ങള്‍ നിര്‍ബന്ധിച്ച് അദ്ദേഹത്തിന് ഓരോ സ്ഥാനങ്ങള്‍ നല്‍കാറാണ് പതിവ്. 15 വര്‍ഷം മുമ്പ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയില്‍ പ്രധാന ഭാരവാഹികളായി ഞങ്ങള്‍ ഒന്നിച്ച് വന്നത് മുതല്‍ മരണം വരെ മൊയ്തീന്‍ എന്റെ കൂടെതന്നെയായിരുന്നു. കെ.എം.സി.സി ജില്ലാ കമ്മിറ്റിയിലും ക്യൂട്ടിക്കിലും ഖത്തര്‍-കാസര്‍കോട് മുസ്ലിം ജമാഅത്തിലും എനിക്ക് ബലമായും കൂട്ടായും മൊയ്തീന്‍ ഒപ്പമുണ്ടായിരുന്നു. ഞങ്ങള്‍ തമ്മില്‍ നല്ല കെമിസ്ട്രിയാണെന്ന് എല്ലാവരും പറയാറുമുണ്ട്. ഒരേ സംഘടനയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ചിലപ്പോഴെങ്കിലും ഭാരവാഹികള്‍ തമ്മില്‍ ചെറിയ തര്‍ക്കങ്ങളെങ്കിലുമുണ്ടായേക്കാം. എന്നാല്‍ മൊയ്തീനും ഞാനും തമ്മില്‍ ഈ കാലയളവില്‍ ഒരു തവണ പോലും ഒരു തര്‍ക്കവുമുണ്ടായില്ല എന്നത് അദ്ദേഹത്തിന്റെ മാന്യതയുടേയും ജെന്റില്‍മാന്‍ഷിപ്പിന്റെയും അടയാളമായി ഞാന്‍ കരുതുന്നു. ഒരു കാര്യവും അഭിപ്രായങ്ങള്‍ തിരക്കാതെ മൊയ്തീന്‍ സ്വയം തീരുമാനിക്കില്ല. സംഘടനയില്‍ അദ്ദേഹം ഉന്നയിക്കുന്ന അഭിപ്രായങ്ങളെ ആരെങ്കിലും എതിര്‍ത്താന്‍ അദ്ദേഹം തര്‍ക്കിക്കാന്‍ നില്‍ക്കാതെ അത് സമ്മതിച്ചുകൊടുക്കുകയും ചെയ്യും.
മൊയ്തീന്റെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം പലപ്പോഴും ഞാന്‍ ആസ്വദിച്ചത് മുഹമ്മദ് മൊയ്തീന്‍ സ്മാരക സ്‌കോര്‍ഷിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ്. ഈ സമിതിയുടെ ചെയര്‍മാന്‍ ഞാനും ജനറല്‍ കണ്‍വീനര്‍ മൊയ്തീനുമായിരുന്നു.
ഞങ്ങളൊക്കെ മറന്നാലും കൃത്യമായ സമയം ഓര്‍ത്തുവെച്ച് സ്‌കോളര്‍ഷിപ്പ് കാര്യങ്ങള്‍ അദ്ദേഹം ഭംഗിയായി നിര്‍വഹിക്കും.
ആര്‍ക്കും പരാതി ഇല്ലാത്ത തരത്തില്‍ വളരെ സുതാര്യമായാണ് മൊയ്തീന്‍ തന്റെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാറുള്ളത്.
അസുഖബാധിതനായി മൊയ്തീന്‍ കിടപ്പിലായപ്പോള്‍ അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണമേ എന്ന പ്രാര്‍ത്ഥനയിലായിരുന്നു എല്ലാവരും. ജോലിയില്‍ മൊയ്തീന്‍ കാണിച്ച ആത്മാര്‍ത്ഥതയുടെ ഫലമായാണ് സ്‌പോണ്‍സര്‍ മൊയ്തീനെ തേടി കേരളത്തിലെത്തിയത്. എറണാകുളത്തെ ലോക്‌ഷെയര്‍ ആസ്പത്രിയിലെത്തി സ്‌പോണ്‍സര്‍ മൊയ്തീനെ ആശ്വസിപ്പിക്കുകയും ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്ന രംഗങ്ങള്‍ ആരുടേയും കരളലിയിപ്പിക്കുന്നതായിരുന്നു.
ഞങ്ങള്‍ക്ക് മറക്കാനാവാത്ത ഒരുപിടി ഓര്‍മ്മകള്‍ സമ്മാനിച്ചാണ് മൊയ്തീന്‍ വിട പറഞ്ഞത്. സൗമ്യതയാണോ സൗഹൃദമാണോ ആത്മാര്‍ത്ഥതയാണോ ദാനശീലമാണോ അദ്ദേഹത്തിന്റെ മുതല്‍കൂട്ട് എന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ ബുദ്ധിമുട്ടായിരിക്കും. ഒരാളെയും തമാശക്ക് പോലും ചെറുതാക്കി കാണാത്ത, പരിചയപ്പെട്ടാല്‍ പിന്നെ മറക്കാത്ത, എന്നും സൗഹൃദം നിലനിര്‍ത്തുന്ന എന്റെ ആത്മസുഹൃത്തിന്റെ വിയോഗം താങ്ങാവുന്നതിലും അപ്പുറമാണ്.
റബ്ബിന്റെ വിധി നമുക്ക് ഒരിക്കലും തടയാന്‍ കഴിയില്ല. നാഥന്‍ അദ്ദേഹത്തിന്റെ ഖബര്‍ ജീവിതം സന്തോഷത്തിലാക്കി കൊടുക്കട്ടെ. അദ്ദേഹത്തിന്റെ കുടുംബത്തിന് ഈ വേര്‍പാട് സഹിക്കാനുള്ള ക്ഷമ നല്‍കട്ടെ-ആമീന്‍
-എം. ലുക്മാനുല്‍ ഹക്കീം