• #102645 (no title)
  • We are Under Maintenance
Saturday, March 25, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

മറ്റുള്ളവര്‍ക്കായി ഉറങ്ങാത്ത ഉപ്പൂപ്പ ഒടുവില്‍ കണ്ണടച്ചു

Utharadesam by Utharadesam
January 24, 2023
in MEMORIES
Reading Time: 1 min read
A A
0
മറ്റുള്ളവര്‍ക്കായി ഉറങ്ങാത്ത ഉപ്പൂപ്പ ഒടുവില്‍ കണ്ണടച്ചു

ഉമ്മയുടെ ഉദരത്തില്‍ നിന്നും വിശാല ഭൂമിയെ കണ്ടു തുടങ്ങിയ നാള്‍ മുതല്‍ ഉമ്മുപ്പയുടെ കൈകളില്‍ ഈ ജീവിതം ഭദ്രമായിരുന്നു. ഓരോ ആയുസ്സ് കൂടുമ്പോഴും ഉപ്പാപ്പ തരുന്ന സ്‌നേഹത്തിനും കരുതലിനും ശക്തി കൂടുകയായിരുന്നു.
മദ്രസയും പള്ളിക്കുടവും തൊട്ട് അറിവ് നുകരുന്ന ഇടങ്ങളിലൊക്കെ എന്റെ കൈ പിടിച്ചു ഉപ്പൂപ്പയും കയറിയിട്ടുണ്ട്.
കുഞ്ഞു നാളില്‍ സ്‌ക്കൂളില്‍ പോകാതെ ഒളിച്ചിരിക്കുന്ന സ്വഭാവം എനിക്കുണ്ടായിരുന്നു. അന്ന് ഉപ്പൂപ്പാക്ക് പലരില്‍ നിന്നും പഴി കേള്‍ക്കേണ്ടി വന്നു. ഉപ്പൂപ്പന്റെ ലാളന കൂടിയതാണ് അതിനു കാരണമായി പലരും കണ്ടെത്തിയത്. വികൃതി കൂടുമ്പോള്‍ അടിക്കാന്‍ വരുന്ന ഉപ്പയുടെ കൈകളില്‍ നിന്ന് അഭയം തേടി ഉപ്പൂപ്പ മൊയ്തീന്‍ കുഞ്ഞി കുമ്പഡാജെയുടെ പുതപ്പിനുള്ളില്‍ കിടന്നുറങ്ങിയ കഥകള്‍ പഴയ വീട്ടിലെ മണ്‍തിട്ടകള്‍ ഇന്നും പറഞ്ഞു തരും. ആത്മബന്ധം എന്നതിന് ഞാന്‍ കണ്ട അര്‍ത്ഥങ്ങളും പര്യായങ്ങളും ഉപ്പൂപ്പ മാത്രമാണ്. മരണം വരെ ഉപ്പൂപ്പ ഓരോ ദിവസവും ഹനീഫിന്റെ പേര് ഏതെങ്കിലും വിഷയത്തില്‍ പരാമര്‍ശിക്കാതെ കടന്നു പോയിട്ടുണ്ടാവില്ല എന്നതിനു വീട്ടുകാര്‍ സാക്ഷിയാണ്.
മക്കള്‍ക്കും പേരമക്കള്‍ക്കും വേണ്ടി ജീവിക്കുന്നതിനിടയില്‍ ഉപ്പൂപ്പാക്ക് നഷ്ടപ്പെട്ട നല്ല കാലത്തെ തിരിച്ചു കൊടുക്കാന്‍ ആയുസ്സുള്ള കാലം വരേ ശ്രമിക്കുമെന്ന് വാക്ക് കൊടുത്തിരുന്നെങ്കിലും കണ്ടു കൊതി തീരുന്നതിനു മുമ്പേ അവിടന്ന് കണ്ണടച്ചു.
പ്രവാസ ജീവിതത്തില്‍ നിന്റെ നഷ്ടം ഏതെന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന കൂട്ടത്തില്‍ ഉപ്പൂപ്പയുടെ മരണ സമയം സമീപത്തെത്താന്‍ കഴിയാത്തതിനെ ഒന്നാമതായി എനിക്ക് എണ്ണാന്‍ കഴിയും. ആര്‍ക്കും മരണത്തില്‍ നിന്നും മാറി നില്‍ക്കാന്‍ കഴിയില്ല.
പക്ഷേ ചില മരണങ്ങള്‍ വിശ്വസിക്കാന്‍ നമുക്ക് പലപ്പോഴും കഴിയാതെ വരും. മരിച്ചാലും അവരുടെ ശബ്ദവും സാമീപ്യവും കൂടെ തന്നെയുണ്ടെന്ന് തോന്നുന്നുണ്ട്. നാടിന്റെ പഴയ കാല ഓര്‍മ്മകള്‍ ഉപ്പുപ്പ പലപ്പോഴും അയവിറക്കാറുണ്ടായിരുന്നു.
നാട്ടു വിഷയങ്ങള്‍ സംസാരിക്കുന്നതിനിടയില്‍ ഞാന്‍ അധികവും കേള്‍ക്കാറുണ്ടായിരുന്നത് മറ്റുള്ളവരുടെ വേദനകള്‍ക്കൊപ്പം നിന്ന ഉപ്പൂപ്പയുടെ മനസ്സിന്റെ കഥകളായിരുന്നു.
അത് ജീവിതത്തിന് പലപ്പോഴും വെളിച്ചം കാണിച്ച സംസാരങ്ങളായിരുന്നു. പലതും പാഠങ്ങളായിരുന്നു.
അയല്‍വാസി ബന്ധം സുദൃഢമാക്കാന്‍ ഉപ്പൂപ്പ ജീവിച്ചു കാണിച്ചു തന്നു. പഴയ കാലത്തെ വലിയ ഭൂസ്വത്തിന് ഉടമയായിരുന്ന ഉപ്പുപ്പ പലര്‍ക്കും വേണ്ടി എല്ലാം ദാനം ചെയ്തു. പള്ളിയിലെ ഉസ്താദുമാരോട് വല്ലാത്തൊരു മുഹബ്ബത്തായിരുന്നു ഉപ്പൂപ്പാക്ക്. അത് പല ഉസ്താദുമാരില്‍ നിന്നും ഒരുപാട് തവണ കേട്ടിട്ടുണ്ട്. കുമ്പടാജെയുടെ പഴയകാല കഥകള്‍ പുതിയ കാലത്തു ജീവിക്കുന്ന നമ്മുടെ ജീവിതത്തോട് താരതമ്യം ചെയ്തു പറഞ്ഞു തരുമായിരുന്നു. അരഅണ കൊണ്ട് ഒരു ദിവസം കഴിച്ചു കൂട്ടിയ ഓര്‍മ്മകള്‍ പലപ്പോഴും അയവിറക്കുമ്പോഴും ഉപ്പൂപ്പയുടെ മുഖത്തു പുഞ്ചിരി മറയാറുണ്ടായിരുന്നില്ല.
അസുഖം കാരണം കിടപ്പിലാകുന്ന കാലം വരേക്കും ആ മുഖത്തു പുഞ്ചിരിയല്ലാതെ വിടര്‍ന്നിട്ടുണ്ടാവില്ല. കുടുംബ ബന്ധം പുലര്‍ത്തുന്നതില്‍ ഉപ്പുപ്പ കാണിച്ചിരുന്ന കാണിശത പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
അത്‌കൊണ്ട് തന്നെയാവണം വേദന അസഹ്യമാകുമ്പോഴും സുബ്ഹി ബാങ്കിന്റെ സമയത്ത് ഉമ്മ ചൊല്ലിത്തന്ന തഹ്ലീല്‍ ഏറ്റു ചൊല്ലി അങ്ങേക്ക് കണ്ണടക്കാന്‍ കഴിഞ്ഞതും. നാട്ടുകാരില്‍ ഒരാള്‍ക്ക് പോലും ഉപ്പൂപ്പയെ കുറിച്ച് നല്ല വാക്കിനപ്പുറം ഒന്നും ഓര്‍ത്തെടുക്കാനുണ്ടാവില്ല. അത്രയും സത്യസന്ധമായ ജീവിതം നയിച്ചു ഒരാളെ പോലും നോവിക്കാതെ ആ ശരീരം പള്ളിക്കാട്ടിലേക്ക് കടന്നു പോയി. മരണ ശേഷം നന്മകള്‍ പറയപ്പെടുന്നത് സ്വാഭാവികമാണ്. പക്ഷേ ഉപ്പൂപ്പയുടെ ജീവിത കാലത്ത് തന്നെ പലരും ഉപ്പുപ്പയുടെ ഹൃദയ വിശാലതയെ കുറിച്ച് പറയുന്നത് കേള്‍ക്കുമ്പോള്‍ അങ്ങനെ ഒരു ജീവിതം കൊതിച്ചു പോയിരുന്നു.
ഞങ്ങള്‍ക്ക് വേണ്ടി ഉറങ്ങാത്ത പല രാവുകളും ഉപ്പൂപ്പക്ക് ഉണ്ടായിരുന്നു.
ഇനി ലോകാന്ത്യം വരെ ഉണരാത്ത ഉറക്കത്തിലേക്ക് പോകുമ്പോള്‍ ബാക്കി വെച്ചത് ഉപ്പൂപ്പ ചെയ്തു വെച്ച നന്മകള്‍ മാത്രം. ആ നന്മയാണ് ഉപ്പുപ്പാനെ സ്‌നേഹിക്കുന്ന ഒരുകൂട്ടം ബന്ധങ്ങള്‍ രൂപപ്പെട്ടതും. ഇനിയാ തണല്‍ മരം ഇല്ലെന്നോ…?
പല പരീക്ഷണങ്ങളിലും പതറുമ്പോള്‍ സാന്ത്വനത്തിന്റെ പായ വിരിക്കാന്‍ ആ കട്ടിലില്‍ ഉപ്പൂപ്പ ഇല്ലെന്ന സങ്കല്‍പം പോലും ഹൃദയത്തെ പിടിച്ചുലകുന്നുണ്ട്.
ഒരിക്കലും ഇനിയാ പൂമുഖം കാണാന്‍, കുസൃതികള്‍ പറയാന്‍, അസുഖത്തിന്റെ കാഠിന്യം കേള്‍ക്കാന്‍, ഹോസ്പിറ്റലിലേക്ക് എടുത്തോടാന്‍, എനിക്കെന്റെ പുള്ളി എല്ലാത്തിനും ഉണ്ടെന്ന് പലരോടും പറയുന്നത് കേള്‍ക്കാന്‍ സി. എച്ച് നഗറിലെ കുടിലിലെ കട്ടിലില്‍ ഉപ്പൂപ്പ ഉണ്ടാവില്ല. അങ്ങ് പകര്‍ന്നു തന്ന പല ഉപദേശങ്ങളുണ്ട്. അങ്ങ് കാണിച്ചു തന്ന ജീവിത രീതിയുണ്ട്. അവിടെന്ന് ലഭിച്ച സ്‌നേഹതലോടലുണ്ട്.
എല്ലാം മരണം വരെകാത്തു സൂക്ഷിക്കാനും അങ്ങയുടെ പാരത്രിക ജീവിതത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാനും ശിഷ്ട ജീവിതം ഞങ്ങള്‍ ഉപയോഗിക്കുമെന്ന് മനസ്സില്‍ ഉറപ്പിക്കട്ടയോ ഉപ്പൂപ്പ. അങ്ങു ഞങ്ങളുടെ കൈ പിടിച്ചു പറഞ്ഞ ചില കാര്യങ്ങള്‍ അങ്ങയുടെ ഇഷ്ടം പോലെ ചെയ്തു വെച്ചു.
ബാക്കിയുള്ളതൊക്കെയും നാഥന്റെ അനുഗ്രഹം കൊണ്ട് ചെയ്ത് തീര്‍ക്കും. ആരുമില്ലാത്ത ഖബറിലേക്ക് ഞങ്ങളും വഴിയേ വരുന്നുണ്ട്. നാളെ നമുക്കൊരുമിച്ചു സന്തോഷിക്കാന്‍ കഴിയട്ടെ.


–വൈ. ഹനീഫ കുമ്പടാജെ

ShareTweetShare
Previous Post

ഇച്ചിലങ്കോട് മാലിക് ദീനാര്‍ മസ്ജിദിനെ ടൂറിസം പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പ്രമേയം

Next Post

പഠനവും വിനോദവും സമന്വയിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പ് സംഘടിപ്പിച്ചു

Related Posts

കെ. ദാമോദരന്‍: മണ്‍മറഞ്ഞത് നാടക കലയിലെ സര്‍ഗ പ്രതിഭ

കെ. ദാമോദരന്‍: മണ്‍മറഞ്ഞത് നാടക കലയിലെ സര്‍ഗ പ്രതിഭ

March 24, 2023
കവി ബിജു കാഞ്ഞങ്ങാട് അന്തരിച്ചു

മേഘജ്യോതിസ്സുപോലെ പ്രിയപ്പെട്ട ബിജുവും…

March 17, 2023
കവി ബിജു കാഞ്ഞങ്ങാട് അന്തരിച്ചു

പടി തുറന്നുവന്നവന്‍ പൊടുന്നനെ ഇറങ്ങിപ്പോകുമ്പോള്‍…

March 15, 2023
കവി ബിജു കാഞ്ഞങ്ങാട് അന്തരിച്ചു

കവിതയോടായിരുന്നോ, വരയോടായിരുന്നോ ബിജുവിന് കൂടുതല്‍ പ്രണയം…

March 15, 2023
സത്താറിനെ ഓര്‍ക്കുമ്പോള്‍ മനസ്സ് വിങ്ങുന്നു

സത്താറിനെ ഓര്‍ക്കുമ്പോള്‍ മനസ്സ് വിങ്ങുന്നു

March 14, 2023
അപ്രതീക്ഷിതം ഈ വിയോഗം

അപ്രതീക്ഷിതം ഈ വിയോഗം

March 13, 2023
Next Post
പഠനവും വിനോദവും സമന്വയിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പ് സംഘടിപ്പിച്ചു

പഠനവും വിനോദവും സമന്വയിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പ് സംഘടിപ്പിച്ചു

No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS