എം.എസ്. മുഗുവിനെ ഓര്‍ത്ത് രണ്ട് കുറിപ്പുകള്‍
എം.എസ് മുഗു എന്ന എം.എസ് മുഹമ്മദിന്റെ വേര്‍പാട് ഉണ്ടാക്കിയ വേദന ഇപ്പോഴും മാറിയിട്ടില്ല. 'ഉറുമി തറവാട്' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഉറുമി നാട്ടിലെ വിടപറഞ്ഞ പഴയകാല ആള്‍ക്കാരെ സ്മരിക്കുന്ന വേളകളില്‍ അദ്ദേഹം സജീവമായിരുന്നു.ദീര്‍ഘകാലം പ്രവാസിയായിരുന്ന എം.എസ് കൈവെച്ച മേഖലകളിലെല്ലാം കയ്യൊപ്പ് ചാര്‍ത്തി. മുസ്ലിം ലീഗിന്റെ വാര്‍ഡ് മെമ്പര്‍, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി, വെല്‍ഫയര്‍ ലീഗ് പ്രസിഡണ്ട്, ദുബായ് -മഞ്ചേശ്വരം കെ.എം.സി.സി പ്രസിഡണ്ട്, മുംബൈ-ഉറുമി ജമാഅത്ത് സെക്രട്ടറി ഉറുമി ജമാഅത്ത് സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചു. മരിക്കുമ്പോള്‍ പുത്തിഗെ പഞ്ചായത്ത് […]
എം.എസ് മുഗു എന്ന എം.എസ് മുഹമ്മദിന്റെ വേര്‍പാട് ഉണ്ടാക്കിയ വേദന ഇപ്പോഴും മാറിയിട്ടില്ല. 'ഉറുമി തറവാട്' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഉറുമി നാട്ടിലെ വിടപറഞ്ഞ പഴയകാല ആള്‍ക്കാരെ സ്മരിക്കുന്ന വേളകളില്‍ അദ്ദേഹം സജീവമായിരുന്നു.ദീര്‍ഘകാലം പ്രവാസിയായിരുന്ന എം.എസ് കൈവെച്ച മേഖലകളിലെല്ലാം കയ്യൊപ്പ് ചാര്‍ത്തി. മുസ്ലിം ലീഗിന്റെ വാര്‍ഡ് മെമ്പര്‍, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി, വെല്‍ഫയര്‍ ലീഗ് പ്രസിഡണ്ട്, ദുബായ് -മഞ്ചേശ്വരം കെ.എം.സി.സി പ്രസിഡണ്ട്, മുംബൈ-ഉറുമി ജമാഅത്ത് സെക്രട്ടറി ഉറുമി ജമാഅത്ത് സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചു. മരിക്കുമ്പോള്‍ പുത്തിഗെ പഞ്ചായത്ത് […]
എം.എസ് മുഗു എന്ന എം.എസ് മുഹമ്മദിന്റെ വേര്‍പാട് ഉണ്ടാക്കിയ വേദന ഇപ്പോഴും മാറിയിട്ടില്ല. 'ഉറുമി തറവാട്' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഉറുമി നാട്ടിലെ വിടപറഞ്ഞ പഴയകാല ആള്‍ക്കാരെ സ്മരിക്കുന്ന വേളകളില്‍ അദ്ദേഹം സജീവമായിരുന്നു.
ദീര്‍ഘകാലം പ്രവാസിയായിരുന്ന എം.എസ് കൈവെച്ച മേഖലകളിലെല്ലാം കയ്യൊപ്പ് ചാര്‍ത്തി. മുസ്ലിം ലീഗിന്റെ വാര്‍ഡ് മെമ്പര്‍, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി, വെല്‍ഫയര്‍ ലീഗ് പ്രസിഡണ്ട്, ദുബായ് -മഞ്ചേശ്വരം കെ.എം.സി.സി പ്രസിഡണ്ട്, മുംബൈ-ഉറുമി ജമാഅത്ത് സെക്രട്ടറി ഉറുമി ജമാഅത്ത് സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചു. മരിക്കുമ്പോള്‍ പുത്തിഗെ പഞ്ചായത്ത് പ്രവാസി ലീഗ് പ്രസിഡണ്ടായിരുന്നു.
മുഗു ബാങ്ക് ഡയരക്ടറായും കുമ്പള സ്‌കൂള്‍ പി.ടിഎ പ്രസിഡണ്ടായും കഴിവ് തെളിയിച്ച എം.എസ് നല്ലൊരു മാപ്പിളപ്പാട്ട് ഗായകനും ആയിരുന്നു.
പ്രമുഖ മാപ്പിള പാട്ടുകാരെ പങ്കെടുപ്പിച്ച് ബോംബെയില്‍ നടത്തിയ ഗാനമേള പലരുടെയും പ്രശംസ പറ്റിയ ഒരു പരിപാടിയായിരുന്നു.
ആരോടും പുഞ്ചിരിയോടെയാണ് അദ്ദേഹം ഇടപെടാറുണ്ടായിരുന്നത്. ജാതി-മത-ഭേതമന്യേ എല്ലാവരോടും സൗഹൃദം സ്ഥാപ്പിച്ചിരുന്ന എം.എസിന്റെ വിടവാങ്ങല്‍ പുത്തിഗെ പഞ്ചായത്തിന് വലിയ നഷ്ടം തന്നെയാണ്.
മുസ്ലിം ലീഗില്‍ പ്രവര്‍ത്തിക്കുമ്പോഴും അംഗഡിമുഗറിലെ സി.പി.എം നേതാക്കളുമായി വലിയ സൗഹൃദമാണ് സ്ഥാപിച്ചിരുന്നത്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുംബത്തിനുണ്ടായ ദു:ഖത്തില്‍ പങ്കുചേരുകയും പരലോകശാന്തിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
-എന്‍.എ. ബക്കര്‍ അംഗഡിമുഗര്‍
******
എം.എസ് മുഹമ്മദ് എന്ന പൊതുപ്രവര്‍ത്തകനും വിട പറഞ്ഞു. സജീവ രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തകനായിരുന്നു. മുംബൈ, ദുബായ് തുടങ്ങിയ സ്ഥലങ്ങളിലും തന്റെ വ്യക്തി മുദ്ര പതിപ്പിച്ച പൊതുപ്രവര്‍ത്തകന്‍. മുസ്ലിം ലീഗിലും വെല്‍ഫയര്‍ ലീഗിലും ദുബായ്-മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സിയിലും മുംബൈ ഉറുമി ജമാഅത്തിലും ഉറുമി ജമാഅത്ത് കമ്മിറ്റിയിലും മുഗു സര്‍വീസ് സഹകരണ ബാങ്കിലും കുമ്പള ഗവ.ഹൈസ്‌കൂള്‍ കമ്മിറ്റിയിലും വിവിധ പദവികള്‍ വഹിച്ചു.
കലാരംഗത്തും സജീവമായിരുന്നു. കേരളത്തിലെ പ്രമുഖ മാപ്പിള പാട്ടുകാരെ പങ്കെടുപ്പിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മുംബൈയില്‍ സംഘടിപ്പിച്ച പ്രോഗ്രാം ഇപ്പോഴും നിരവധിയാളുകളുടെ ഓര്‍മ്മകളിലുണ്ട്. നാട്ടില്‍ മത സൗഹാര്‍ദ്ദവും മാനവ ഐക്യവും വളര്‍ത്തി കൊണ്ടുവരുന്നതില്‍ മുന്‍ നിരയില്‍ പ്രവര്‍ത്തിച്ചു. നര്‍മ്മങ്ങള്‍ നിറഞ്ഞ തമാശകള്‍ കൊണ്ടും പുഞ്ചിരിക്കുന്ന മുഖവും എളിമ നിറഞ്ഞ സംസാരവുമായും എല്ലാവരെയും ആകര്‍ഷിച്ചിരുന്നു. എനിക്ക് അദ്ദേഹം ഒരു പുസ്തകം സമ്മാനിച്ചത് ഓര്‍മയില്‍ മായാതെ നില്‍ക്കുന്നു. ഒരിക്കല്‍ കൂടി ഞാന്‍ ആ പുസ്തകം തുറന്നു നോക്കി. എച്ച്.എ. മുഹമ്മദ് മാസ്റ്റര്‍ രചിച്ച പുത്തിഗെയുടെ ചരിത്രവും പൊതുപ്രവര്‍ത്തകരുടെ ജീവിതവും അതില്‍ ഉണ്ടായിരുന്നു. അക്കൂട്ടത്തില്‍ എം.എസ് എന്ന പൊതുപ്രവര്‍ത്തകനെയും വിശദമായി തന്നെ പരാമര്‍ശിക്കുന്നുണ്ട്. പുതിയ തലമുറകള്‍ക്ക് പൊതുപ്രവര്‍ത്തനം മേഖലയില്‍ മാതൃക സൃഷ്ടിച്ചാണ് ആ നിസ്വാര്‍ത്ഥ സേവകന്‍ നമ്മെ വിട്ടുപിരിഞ്ഞത്. ഇത്തരം നന്മകള്‍ നിറഞ്ഞ ജീവിതങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ നാട് മുഴുവനും കണ്ണീരിലാവുന്നു. അല്ലാഹു അദ്ദേഹത്തിന് സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ, ആമീന്‍...
-ആസിഫ് അലി പാടലടുക്ക