എം.മുഹമ്മദലി ഒരു ഓര്‍മ്മ

സി.പി.എമ്മിന്റെ കാസര്‍കോട്ടെ ധീരനായ നേതാവായിരുന്നു എം.മുഹമ്മദാലി എന്ന എല്ലാവരുടേയും മമ്മാലിച്ച. തളങ്കരയിലെ വലിയൊരു തറവാട്ടില്‍ ജനിച്ച മമ്മാലിച്ചയും കുടുംബവും കമ്മൂണിസ്റ്റുകാരായി മാറിയപ്പോള്‍ മുസ്ലീം ലീഗിന്റെ കോട്ടയില്‍ വലിയ വെല്ലുവിളിയായി മാറി. കമ്മൂണിസ്റ്റുകാര്‍ക്ക് കടന്നുചെല്ലാന്‍ പറ്റാത്ത ആ പ്രദേശത്ത് പാര്‍ട്ടിക്ക് പേരുണ്ടാക്കിയത് സഖാവ് മുഹമ്മദാലിയും സഹോദരന്‍ സഖാവ് മജീദുമായിരുന്നു.വിദ്യാഭ്യാസത്തിന് ശേഷം കോണ്‍ട്രാക്ടറായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചു. പിന്നീട് നാട്ടില്‍ വന്ന് ബിസിനസ് തുടങ്ങി. അതോടൊപ്പം സജീവ രാഷ്ട്രീയ പ്രവര്‍ത്തകനുമായി.ചെറുകിട വ്യാപാരികളെ സംഘടിപ്പിച്ച് വ്യാപാരി വ്യവസായി സമിതി എന്ന […]

സി.പി.എമ്മിന്റെ കാസര്‍കോട്ടെ ധീരനായ നേതാവായിരുന്നു എം.മുഹമ്മദാലി എന്ന എല്ലാവരുടേയും മമ്മാലിച്ച. തളങ്കരയിലെ വലിയൊരു തറവാട്ടില്‍ ജനിച്ച മമ്മാലിച്ചയും കുടുംബവും കമ്മൂണിസ്റ്റുകാരായി മാറിയപ്പോള്‍ മുസ്ലീം ലീഗിന്റെ കോട്ടയില്‍ വലിയ വെല്ലുവിളിയായി മാറി. കമ്മൂണിസ്റ്റുകാര്‍ക്ക് കടന്നുചെല്ലാന്‍ പറ്റാത്ത ആ പ്രദേശത്ത് പാര്‍ട്ടിക്ക് പേരുണ്ടാക്കിയത് സഖാവ് മുഹമ്മദാലിയും സഹോദരന്‍ സഖാവ് മജീദുമായിരുന്നു.
വിദ്യാഭ്യാസത്തിന് ശേഷം കോണ്‍ട്രാക്ടറായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചു. പിന്നീട് നാട്ടില്‍ വന്ന് ബിസിനസ് തുടങ്ങി. അതോടൊപ്പം സജീവ രാഷ്ട്രീയ പ്രവര്‍ത്തകനുമായി.
ചെറുകിട വ്യാപാരികളെ സംഘടിപ്പിച്ച് വ്യാപാരി വ്യവസായി സമിതി എന്ന സംഘടന കെട്ടിപ്പടുത്തു. അതിന്റെ ജില്ലാ പ്രസിഡണ്ടും സംസ്ഥാന വൈസ് പ്രസിഡണ്ടുമായി നേതൃനിരയില്‍ തന്നെ പ്രവര്‍ത്തിച്ചു. വ്യാപാരികള്‍ക്കായി ഒരു സഹകരണ സ്ഥാപനം മെര്‍ക്കന്റയിന്‍ സൊസൈറ്റിയെന്ന പേരില്‍ സ്ഥാപിച്ച് അതിന്റെ പ്രസിഡണ്ടായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. സി.പി.എം അഭിവക്ത ലോക്കല്‍ കമ്മിറ്റി അംഗമായും കര്‍ഷക സംഘം ഏരിയാ നേതാവായും കുറേക്കാലം പ്രവര്‍ത്തിച്ചു. പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കളുമായി നല്ല സ്‌നേഹ ബന്ധത്തിലായിരുന്നു.
തളങ്കരയില്‍ നിന്ന് മാറി അടുക്കത്ത്ബയലില്‍ വീട് എടുത്ത് അങ്ങോട്ട് താമസം മാറിയ സഖാവിന്റെ വീടിന്റെ മുമ്പിലാണ് പാര്‍ട്ടിയുടെ ജില്ലാ സമ്മേളനം നടന്നത്. ആ വീട്ടിലാണ് ഇ. എം.എസ് അടക്കമുള്ള നേതാക്കള്‍ താമസിച്ചത്. ആ അനുഭവങ്ങള്‍ മമ്മാലിച്ച എന്നും ആവേശത്തോടെ പറയുമായിരുന്നു. കാസര്‍കോട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ കുറേക്കാലം ഭരണ സമിതി അംഗമായും പ്രവര്‍ത്തിക്കുകയുണ്ടായി. ആ സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ നല്ല പങ്കുവഹിക്കാന്‍ സഖാവിന് കഴിഞ്ഞു.
മുസ്ലീം ലീഗുകാരുടേയും ബി.ജെ.പിക്കാരുടേയും ഭീഷണികളെ കൂസാതെ പാര്‍ട്ടി കെട്ടിപ്പെടുക്കാന്‍ സധൈര്യം നേതൃത്വം കൊടുത്ത ധീരനായ കമ്യൂണിസ്റ്റായിരുന്നു മുഹമ്മദലി.
അംഗഡിമുഗറിലെ പാര്‍ട്ടി നേതൃത്വവുമായി വളരെ അടുപ്പമുള്ള ഒരു പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. അംഗഡിമുഗറിലെ പഴയതലമുറക്ക് സുപരിചനായിരുന്ന മുഹമ്മദലി, അദ്ദേഹത്തിന്റെ മകന്‍ നിഷാദ് അംഗഡിമുഗറിലെ സമുന്നതനായ നേതാവ് കെ.എസ് അബ്ദുല്‍റഹ്മാന്റെ അനുജന്‍ കെ.എസ് അബ്ബാസിന്റെ മകളുടെ ഭര്‍ത്താവാണ്. മുഹമ്മദലിയുടെ വേര്‍പാടില്‍ കുടുംബത്തിനും പാര്‍ട്ടിക്കുമുണ്ടായ ദുഖത്തില്‍ പ്രവാസ ലോകത്ത് നിന്ന് അനുശോചനം രേഖപ്പെടുത്തുന്നു.


-എന്‍.എ ബക്കര്‍ അംഗഡിമുഗര്‍

Related Articles
Next Story
Share it